നോർത്ത് സെന്റിനെൽ ദ്വീപ്
ഇന്ത്യൻ സർക്കാറിന്റെ അധീനതയിൽ വരുന്നതും ബംഗാൾ ഉൾക്കടലിൽ ഏകദേശം 72 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ദ്വീപാണ് നോർത്ത് സെന്റിനെൽ ദ്വീപ്. ഈ ദ്വീപ് ആൻഡമാൻ നിക്കോബാറിന്റെ ഭാഗമാണ്. വെള്ള നിറത്തിലുള്ള കടലാൽ ചുറ്റപ്പെട്ട ഈ ദ്വീപിൽ സ്വാഭാവിക തുറമുഖങ്ങൾ ഒന്നും തന്നെയില്ല. ചുറ്റും പവിഴപുറ്റുകളുള്ളതിനാൽ ബോട്ടുകൾക്കോ കപ്പലുകൾക്കോ ഈ ദ്വീപിലേക്ക് അടുക്കാൻ പ്രയാസമാണ്. സവിശേഷ സംസ്‌ക്കാരം പിന്തുടരുന്ന ഗോത്ര വർഗ്ഗക്കാരായ സെന്റിനെലീസ് വംശജരായ മനുഷ്യരാണ് ഇവിടെ ഉള്ളത്. അവരുടെ ഈ പ്രതേകതകൾ കണക്കിലെടുത്തു ഈ പ്രദേശത്തേക്ക് പോകുന്നത് ഇന്ത്യാ സർക്കാർ വിലക്കിയിട്ടുണ്ട്. ഇപ്പോൾ ദ്വീപിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആർക്കും പ്രവേശമില്ല. ഇന്ത്യയുടെ ഭാഗമായി കരുതുന്നതിനാൽ സർക്കാർ അവർക്ക് അവിടെ സമ്പൂർണ്ണ സ്വാതന്ത്ര്യം ആണ് അനുവദിച്ചിരിക്കുന്നത്. ഗോത്രവർഗ സംരക്ഷണം മുൻനിർത്തിയാണ് ഈ തീരുമാനം. തങ്ങൾക്കടുത്തേക്ക് ആരും വരേണ്ടതില്ലെന്നാണ് ദ്വീപിലെ ഗോത്ര വർഗക്കാരുടെ തലമുറകളായുള്ള നിലപാട്. അറിഞ്ഞും അറിയാതെയും ഈ ദ്വീപിനടുത്തെത്തിയവരെ വരവേറ്റത് ഇവരുടെ അമ്പുകളും കുന്തങ്ങളുമായിരുന്നു.
Native name: उत्तर प्रहरी द्वीप | |
---|---|
Geography | |
Location | ബംഗാൾ ഉൾക്കടൽ |
Coordinates | 11°33′25″N 92°14′28″E / 11.557°N 92.241°E [1] |
Archipelago | ആന്തമാൻ നിക്കോബാർ ദ്വീപുകൾ[2] |
Adjacent bodies of water | ആൻഡമാൻ കടൽ |
Total islands | 5 |
Major islands |
|
Area | 59.67 കി.m2 (23.04 ച മൈ)[3] |
Length | 7.8 km (4.85 mi) |
Width | 7.0 km (4.35 mi) |
Coastline | 31.6 km (19.64 mi) |
Highest elevation | 122 m (400 ft)[1] |
Administration | |
Union territory | ആൻഡമാൻ നിക്കോബാർ |
District | South Andaman |
Tehsil | Port Blair Tehsil[4] |
Demographics | |
Demonym | North Sentinelese |
Population | 39[5] (2018) (actual population highly uncertain) May be as high as 400 |
Ethnic groups | Sentinelese[2] |
Additional information | |
Time zone | |
PIN | 744202[6] |
ISO code | IN-AN-00[7] |
Official website | www |
Avg. summer temperature | 30.2 °C (86.4 °F) |
Avg. winter temperature | 23.0 °C (73.4 °F) |
Census Code | 35.639.0004 |
താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാൽ ഇവർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യുന്നത് സാധാരണമാണ്. ശിലായുഗ മനുഷ്യരായാണ് ഇവർ അറിയപ്പെടുന്നത്. തീയുടെ ഉപയോഗം ഇവർക്കിന്നും അന്യമാണ്. വേട്ടയാടലും മീൻ പിടുത്തവും ആണ് പ്രധാന ജോലി. ഇവരുടെ ഭാഷ, ജീവിത രീതി തുടങ്ങിയവ ഇപ്പോഴും ഏറെക്കുറെ അജ്ഞാതമായി തുടരുന്നു. പുറം കടലിൽ നിന്നും കപ്പലുകളിൽ നിന്നും ബോട്ടുകളിൽ നിന്നും പിന്നെ ഹെലികോപ്ടരിൽ നിന്നും മാത്രമേ ഇവരുടെ ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞിട്ടുള്ളൂ. 2004 ലെ സുനാമിയിൽ ഇവർ നശിച്ചിരിക്കാം എന്ന് കരുതിയിരുന്നെങ്കിലും, ഇവർ അതി സമർഥമായി അതിനെ അതിജീവിച്ചു.അന്ന് ഇവരെ നിരീക്ഷിക്കാൻ പോയ ഇന്ത്യന് ഹലികോപ്റ്ററിനു നേരെ ഇവർ അമ്പും കുന്തവും എറിഞ്ഞു.
സെൻറിനൽസ് ദ്വീപിന് ചുറ്റും നിയന്ത്രണ പരിധിക്കു പുറത്ത് കോസ്റ്റ് ഗാർഡും ആൻഡമാൻ നിക്കോബാർ പൊലീസും നിരീക്ഷണം നടത്തുന്നുണ്ട്. പ്രകൃതിഭംഗിയുടെ കാര്യത്തിൽ ആൻഡമാനിലെ എന്നല്ല ലോകത്തിലെ തന്നെ മിക്ക സ്ഥലങ്ങളെയും മാറ്റി നിർത്തുന്ന സൗന്ദര്യമാണ് നോർത്ത് സെന്റിനൽ ദ്വീപിനുള്ളത്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സർവേ ഉദ്ദ്യോഗസ്ഥനായ ജോൺ റിച്ചി 1771 ഈ ദ്വീപിനടുത്ത് കൂടി കപ്പലിൽ സഞ്ചരിച്ചപ്പോഴാണ് ഇവിടെ മനുഷ്യവാസമുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത്. 1867-ൽ ഒരു ഇന്ത്യൻ കച്ചവടക്കപ്പൽ ഈ തീരത്തിനടുത്ത് മണ്ണിലുറച്ച് തകർന്നിരുന്നു. അതിലെ ജോലിക്കാരും ക്രൂ മെംമ്പർമാരും അടങ്ങിയ 106 പേർ കരയിലെക്ക് നീന്തി. പക്ഷെ കടുത്ത ആക്രമണമാണ് അവർക്ക് കരയിൽ നിന്ന് നേരിടേണ്ടി വന്നത്. തിരിച്ചോടിക്കപ്പെട്ട അവരിൽ കുറേപ്പേറെ റോയൽ നേവിയുടെ രക്ഷാ സംഘമാണ് കണ്ടെത്തി രക്ഷിച്ചത്. ഇതോടു കൂടി നാവികരുടെ ഒരു പേടി സ്വപ്നമായി സെന്റിനൽ ദ്വീപ് മാറി.[8]
അവലംബം
തിരുത്തുക- ↑ 1.0 1.1 Sailing Directions (Enroute), Pub. 173: India and the Bay of Bengal (PDF). Sailing Directions. United States National Geospatial-Intelligence Agency. 2017. p. 274.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;andaman.org
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Forest Statistics" (PDF). Department of Environment & Forests Andaman & Nicobar Islands. p. 7. Retrieved 18 December 2016.
- ↑ "Andaman and Nicobar Islands Census 2011" (PDF). Archived from the original (PDF) on August 28, 2017.
- ↑ "Mysterious 'lost' tribe kills US tourist". news.com.au. November 22, 2018. Retrieved November 22, 2018.
- ↑ "A&N Islands – Pincodes". 22 September 2016. Archived from the original on 23 March 2014. Retrieved 22 September 2016.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) - ↑ Registration Plate Numbers added to ISO Code
- ↑ നിഗൂഡ ദ്വീപ്, വിജയകുമാർ ബ്ലാത്തുർ, പഠിപ്പുര, മലയാള മനോരമ
ബാഹ്യ ലിങ്കുകൾ
തിരുത്തുക- The Sentinelese People – history of the Sentinelese and of the island
- Brief factsheet about the indigenous people of the Andaman Islands by the Andaman & Nicobar Administration (archived 10 April 2009)
- "The Andaman Tribes: Victims of Development"
- Video clip from Survival International
- Photographs of the 1981 Primrose rescue