നോർത്ത് ബട്ടൺ ദ്വീപ് ദേശീയോദ്യാനം
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഒരു ദേശീയ ഉദ്യാനമാണ് നോർത്ത് ബട്ടൺ ഐലന്റ് നാഷണൽ പാർക്ക്. ഏകദേശം 44 ചതുരശ്ര കിലോമീറ്ററുള്ള (114 ചതുരശ്രകിലോമീറ്റർ), ഈ പാർക്ക് ഡുഗോംഗും ഡോൾഫിനും പോലുള്ള നിരവധി ജീവികളുടെ വാസസ്ഥലം ആണ്. 1979- ൽ ആൻഡമാൻ ജില്ലയിലാണ് നോർത്ത് ബട്ടൺ ഐലന്റ് നാഷണൽ പാർക്ക് സ്ഥാപിച്ചത്. ഏറ്റവും അടുത്തുള്ള ലോംഗ് ഐലൻഡിൽ നിന്ന് 16 കി. മീ. അകലെയാണ് പോർട് ബ്ലെയർ വിമാനത്താവളം. പാർക്കിനകത്ത് നിന്ന് 90 കിലോമീറ്ററാണ് ദൂരം. ഡിസംബർ മുതൽ മാർച്ച വരെയാണ് സന്ദർശനത്തിന് അനുയോജ്യം.19.5 ഹെക്ടർ (48 ഏക്കർ) ആണ് ദ്വീപ്.
നോർത്ത് ബട്ടൺ ദ്വീപ് ദേശീയോദ്യാനം | |
---|---|
Middle Button Island National Park | |
Location | ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ഇന്ത്യ |
Coordinates | 12°16′32″N 93°01′34″E / 12.27556°N 93.02611°E |
Area | 64 കി.m2 (25 ച മൈ) |
Established | 1979 |
കാലാവസ്ഥ
തിരുത്തുകസമുദ്ര തീര കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ശരാശരി താപനില 20 മുതൽ 30 °C (68 മുതൽ 86 °F) ആണ്. ജൂൺ മുതൽ ഒക്ടോംബർ വരെ മൺസൂൺ കാലമാണ്. ഡിസംബറിനും ഏപ്രിലിനും ഇടയിലാണ് സന്ദർശകർക്ക് അനുയോജ്യമായ സമയം. [1]
സസ്യജന്തുജാലങ്ങൾ
തിരുത്തുകആഴം കുറഞ്ഞ കടൽത്തീരത്തുള്ള മണൽ ബീച്ചിനോടു ചേർന്ന ചുറ്റുമുള്ള പ്രദേശങ്ങളിൽ ഈർപ്പമുള്ള ഇലകൊഴിയും വനങ്ങളാണ് കാണപ്പെടുന്നത്. ഇവിടത്തെ സസ്യജാലങ്ങളിൽ റട്ടൻ പാം ആണ് ഉൾപ്പെട്ടിരിക്കുന്നത്. ചൂരൽ (Calamus palustris), വള്ളി മുള (Dinochloa andamanica), Calophyllum soulattri, ആർട്ടോകാർപസ് ജീനസിൽപ്പെട്ട സസ്യങ്ങൾ, കനാരിയം ജീനസിൽപ്പെട്ട സസ്യങ്ങൾ, Dipterocarpus grandiflorus, Dipterocarpus pilosus, Endospermum chinensis, Hopea odorata, Salmalia insignis, Sideroxylon, Aprosa villosula, Baccaurea sapida, ഉലട്ടി (Caryota mitis), Dinochloa palustris എന്നീ സസ്യജാലങ്ങളും ഇവിടെ കണ്ടുവരുന്നു.
പുള്ളിമാൻ, വാട്ടർ ലിസാർഡ്, മോണിറ്റർ ലിസാർഡ് എന്നിവയും ഇവിടെ കാണപ്പെടുന്നു. ഡുജോംഗ്, ഡോൾഫിനുകൾ, കടലാമകൾ, മത്സ്യങ്ങൾ, പവിഴപ്പുറ്റുകളുടെ തുടങ്ങിയ വിവിധ ഇനം മറൈൻ ജീവികളും പാർക്കിന്റെ തിരത്ത് കാണപ്പെടുന്നു. തീരത്ത് നീലത്തിമിംഗിലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "South Button Island National Park, Andaman and Nicobar Islands". Trans India Travels. Retrieved 13 November 2015.