നോസോഫോബിയ
ഒരു രോഗം പിടിപെടുമോ എന്നുള്ള യുക്തിരഹിതമായ ഭയമാണ് നോസോഫോബിയ. എച്ച്. ഐ. വി, ക്ഷയം, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ, അർബുദം, ഹൃദ്രോഗങ്ങൾ, ജലദോഷം മറ്റ് ശ്വാസകോശരോഗങ്ങൾ തുടങ്ങിയ രോഗങ്ങളോടാണ് ഇത്തരത്തിലുള്ള ഭയമുണ്ടാകുന്നത്.
Nosophobia | |
---|---|
സ്പെഷ്യാലിറ്റി | മനോരോഗ ചികിൽസ |
ചില ഗവേഷകർ മെഡിക്കൽ വിദ്യാർത്ഥികളുടെ രോഗത്തെ ഹൈപ്പോകോൺഡ്രിയാസിസ് എന്നതിലുപരി "നോസോഫോബിയ" എന്ന് കൃത്യമായി പരാമർശിക്കണമെന്ന് അഭിപ്രായപ്പെടുന്നു, കാരണം പഠനങ്ങൾ കാണിക്കുന്നത് ഇത്തരം രോഗങ്ങളിൽഹൈപ്പോകോൺഡ്രിയക്കൽ സ്വഭാവത്തിന്റെ വളരെ കുറഞ്ഞ ശതമാനം മാത്രമേ ഉള്ളൂ എന്നാണ്.