നോസോകോംഫോബിയ

(Nosocomephobia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആശുപത്രികളോടുള്ള അമിതമായ ഭയമാണ് നോസോകോംഫോബിയ (no-so-comb-phobia). [1] [2] [3]

നോസോകോംഫോബിയ
സ്പെഷ്യാലിറ്റിPsychology

ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഡോക്ടറും അസോസിയേറ്റ് പ്രൊഫസറുമായ മാർക്ക് സീഗൽ പറയുന്നു, “ഒരു ആശുപത്രിവാസത്തെക്കുറിച്ച് പലർക്കും ഭയം തോന്നുന്നതെന്തുകൊണ്ടെന്ന് ഇത് തികച്ചും മനസ്സിലാക്കാവുന്നതേയുള്ളൂ,” .“നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുവരെ മാത്രമേ നിങ്ങൾക്കുള്ളൂ" എന്നതിനാലാണ് ഈ ഭയം. യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ആശുപത്രികളെ ഭയപ്പെടുന്നതായി അറിയപ്പെട്ടിരുന്നു. "ഞാൻ ആശുപത്രിയിൽ പോയാൽ ഒരിക്കലും ജീവനോടെ പുറത്തുവരില്ല" എന്ന് 1974 ൽ രക്തം കട്ടപിടിച്ചതിന് ചികിത്സ നിരസിച്ചതിനെ തുടർന്ന് അദ്ദേഹം പറഞ്ഞിരുന്നുവത്രേ.

ഗ്രീക്ക് νοσοκομεῖον (നോസോകോമിയോൺ), "ഹോസ്പിറ്റൽ" [4], φόβος (ഫോബോസ്), "ഭയം" എന്നിവയിൽ നിന്നാണ് നോസോകോംഫോബിയ എന്ന വാക്കിന്റെ രൂപീകരണം.[5] [6]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Semple, David; Roger Smyth; Jonathan Burns; Rajan Darjee; Andrew McIntosh (2005). Oxford handbook of psychiatry. Oxford University Press. ISBN 978-0-19-852783-1.
  2. Glenn, Harrold. "The Ultimate Self-Hypnosis Cure for the Phobia of Hospitals (Nosocomephobia)". Diviniti Publishing Ltd. Retrieved 29 November 2009.
  3. "Nosocomephobia". The Personal Genome. Archived from the original on 5 October 2018. Retrieved 29 November 2009.
  4. νοσοκομεῖον, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus
  5. φόβος, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus
  6. Thomas, Charles (2001). The words of medicine: sources, meanings, and delights. University of Michigan: Charles C. Thomas. ISBN 0-398-07132-2.
"https://ml.wikipedia.org/w/index.php?title=നോസോകോംഫോബിയ&oldid=3306879" എന്ന താളിൽനിന്ന് ശേഖരിച്ചത്