നോയെംബെര്യാൻ (അർമേനിയൻ: Նոյեմբերյան) അർമേനിയയുടെ വടക്കുകിഴക്കൻ ഭാഗത്ത്, താവുഷ് പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. അർമേനിയ-അസർബെയ്ജാൻ അതിർത്തിയിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ പടിഞ്ഞാറായും അർമേനിയ-ജോർജിയ അതിർത്തിയ്ക്ക് 9 കിലോമീറ്റർ തെക്കുഭാഗത്തായും ഇത് സ്ഥിതിചെയ്യുന്നു. 2011 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 5,310 ആയിരുന്നു. 2016-ലെ ഔദ്യോഗിക കണക്കുകൽ അനുസരിച്ച് നോയെംബെര്യാനിലെ ജനസംഖ്യ ഏകദേശം 4,900 ആണ്.

നോയെംബെര്യാൻ

Նոյեմբերյան
A view of Noyemberyan
A view of Noyemberyan
നോയെംബെര്യാൻ is located in Armenia
നോയെംബെര്യാൻ
നോയെംബെര്യാൻ
Coordinates: 41°10′21″N 44°59′37″E / 41.17250°N 44.99361°E / 41.17250; 44.99361
Country അർമേനിയ
Provinceതാവുഷ്
Founded13th century
വിസ്തീർണ്ണം
 • ആകെ3.6 ച.കി.മീ.(1.4 ച മൈ)
ഉയരം
820 മീ(2,690 അടി)
ജനസംഖ്യ
 • ആകെ5,310
 • ജനസാന്ദ്രത1,500/ച.കി.മീ.(3,800/ച മൈ)
സമയമേഖലUTC+4 (AMT)
വെബ്സൈറ്റ്Official website
നോയെംബെര്യാൻ at GEOnet Names Server

ചരിത്രം തിരുത്തുക

 
നോയെംബെര്യാന് സമീപമുള്ള ബെർദാവൻ കോട്ട.

ചരിത്രപരമായി, ആധുനിക കാലത്തെ നോയെമ്പേര്യാൻ പ്രദേശം ഗ്രേറ്റർ അർമേനിയയുടെ 13-ാമത്തെ പ്രവിശ്യയായിരുന്ന ഗുഗാർക്കിലെ കോഗ്ബാപോർ (അർമേനിയൻ: Կողբափոր) കാൻറണിൻറെ ഭാഗമായിരുന്നു. ഈ അധിവാസകേന്ദ്രത്തിൻറെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും, ഈ പ്രദേശം 10-ഉം 12-ഉം നൂറ്റാണ്ടുകൾക്കിടയിൽ താഷിർ-ഡ്സോറാഗെറ്റ് രാജ്യത്തിന്റെ ഭാഗമായിരുന്നു. 1236-ലെ മംഗോളിയൻ അധിനിവേശത്തിൽ ഈ പ്രദേശം നശിപ്പിക്കപ്പെട്ടു. പിന്നീട്, 13-14 നൂറ്റാണ്ടുകളിൽ ഈ പ്രദേശം സക്കരിദുകൾ ഭരിച്ചു.

പതിമൂന്നാം നൂറ്റാണ്ടിലെ മഷ്‌കാവാങ്ക് മൊണാസ്ട്രിയും സർപ്പ് സർക്കിസ് പള്ളിയും പട്ടണത്തിന്റെ തൊട്ടടുത്ത് നിർമ്മിച്ചിരിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ വാസസ്ഥലം രൂപപ്പെട്ടതെന്ന സൂചന നൽകുന്നു.

1501-02-ൽ, ബരാന (ഇന്നത്തെ നോയെമ്പേര്യാൻ) അധിവാസകേന്ദ്രം ഉൾപ്പെടെയുള്ള മിക്ക കിഴക്കൻ അർമേനിയൻ പ്രദേശങ്ങളും ഷാ ഇസ്മായിൽ ഒന്നാമന്റെ നേതൃത്വത്തിൽ ഉയർന്നുവന്ന ഇറാനിലെ സഫാവിദ് രാജവംശം അതിവേഗം കീഴടക്കി.[2]

അയൽരാജ്യമായ ജോർജിയയ്‌ക്കൊപ്പം ഇന്നത്തെ ലോറിയുടെയും താവുഷിന്റെയും പ്രദേശങ്ങൾ 1800-01-ൽ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 1804-13 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തെത്തുടർന്ന് 1813 ഒക്ടോബറിൽ ഇംപീരിയൽ റഷ്യയും ഖജർ പേർഷ്യയും തമ്മിൽ ഒപ്പുവച്ച ഗുലിസ്ഥാൻ ഉടമ്പടി പ്രകാരം ഈ പ്രദേശങ്ങൾ റഷ്യയുടെ ഔദ്യോഗിക മേഖലയായി മാറി. 1840-ൽ, യെലിസവെറ്റ്പോൾസ്കി ഉയെസ്ദ് രൂപീകരിക്കപ്പെട്ടതോടെ താവുഷിന്റെ ഭൂരിഭാഗം പ്രദേശങ്ങളും റഷ്യൻ സാമ്രാജ്യത്തിന്റെ പുതുതായി സ്ഥാപിതമായ ഈ ഭരണവിഭാഗത്തിന്റെ ഭാഗമായി. പിന്നീട് 1868-ൽ എലിസബത്ത്‌പോൾ ഗവർണറേറ്റ് സ്ഥാപിക്കപ്പെടുകയും താവുഷ് പ്രദേശം ഗവർണറേറ്റിന്റെ പുതുതായി രൂപീകരിച്ച കസാഖ്‌സ്‌കി ഉയസ്‌ദിന്റെ ഭാഗമാവുകയും ചെയ്തു.

1918-20-ൽ ചുരുങ്ങിയ കാലം മാത്രം നിലനിന്ന സ്വതന്ത്ര അർമേനിയൻ റിപ്പബ്ലിക്ക് ക്ഷയിച്ചതിനുശേഷം, സോവിയറ്റ് ചെമ്പട 1920 നവംബർ 29 ന് അർമേനിയൻ ഗ്രാമമായ ബരാനയിൽ പ്രവേശിച്ചതോടെ 1920 ഡിസംബർ 2 ന് അർമേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. 1937-ൽ സോവിയറ്റ് അർമേനിയയ്ക്കുള്ളിൽ നോയെംബെറിയൻ റയോൺ രൂപീകരിക്കപ്പെട്ടു. ഒരു വർഷത്തിനുശേഷം, റയോണിന്റെ കേന്ദ്രമാക്കുന്നതിനായി ബരാന ഗ്രാമത്തെ നോയെമ്പേര്യാൻ എന്ന് പുനർനാമകരണം ചെയ്തു.

1971-ൽ നോയെമ്പേര്യാൻ ഒരു നഗര വിഭാഗത്തിലുള്ള താമസകേന്ദ്രമായി മാറി. സോവിയറ്റ് കാലഘട്ടത്തിൽ, പ്രധാനമായും ക്ഷീരോൽപ്പന്നങ്ങൾ ഉൾപ്പെട്ട ഭക്ഷ്യ സംസ്കരണം നോയെംബെര്യാനിലെ ഏറ്റവും വികസിതമായ വ്യവസായ മേഖലയായിരുന്നു.

1991-ൽ സോവിയറ്റ് യൂണിയനിൽനിന്നുള്ള അർമേനിയയുടെ സ്വാതന്ത്ര്യത്തെത്തുടർന്ന്, 1995-ലെ ഭരണപരിഷ്കാരപ്രകാരം, നൊയെംബെര്യാന് പുതുതായി സ്ഥാപിതമായ തവുഷ് പ്രവിശ്യയ്ക്കുള്ളിലെ ഒരു പട്ടണത്തിന്റെ പദവി ലഭിച്ചു.[3] 2016-ൽ ബഗാനിസ്, ബരേകാമവൻ, ബെർദാവൻ, ഡോവെഗ്, ജുജെവാൻ, കോട്ടി, വോസ്‌കെപാർ, വോസ്‌കെവാൻ തുടങ്ങിയ സമീപത്തെ ഗ്രാമീണ വാസസ്ഥലങ്ങൾ ഉൾപ്പെടുത്തി നോയെംബെര്യാൻ മുനിസിപ്പാലിറ്റി വിപുലീകരിച്ചു.[4]

ഭൂമിശാസ്ത്രം തിരുത്തുക

അർമേനിയയുടെ വടക്കുകിഴക്കായി, ഗുഗാർക്ക് പർവതനിരകളുടെ കിഴക്കൻ അടിവാരത്തിൽ, തലസ്ഥാനമായ യെറിവാനിൽ നിന്ന് 187 കിലോമീറ്റർ വടക്കുകിഴക്കായും പ്രവിശ്യാ കേന്ദ്രമായ ഇജെവാനിൽ നിന്ന് 54 കിലോമീറ്റർ വടക്കായുമാണ് നോയെംബെര്യാൻ സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൽ നിന്ന് വെറും 2 കിലോമീറ്റർ കിഴക്കായി അസർബെയ്ജാനുമായുള്ള അന്താരാഷ്ട്ര അതിർത്തി സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 820 മീറ്റർ ഉയരത്തിൽ കോഗ്ബ് നദീതടത്തിന്റെ തെക്കുകിഴക്കായാണ് നോയെംബെര്യാൻ സ്ഥിതി ചെയ്യുന്നത്. തെക്ക് നിന്ന് വോസ്കെപാർ പർവതങ്ങളാലും പടിഞ്ഞാറ് നിന്ന് ഗുഗാർക്ക് പർവതങ്ങളാലും പട്ടണം വലയം ചെയ്യപ്പെട്ടിരിക്കുന്നു.

അവലംബം തിരുത്തുക

  1. Statistical Committee of Armenia. "2011 Armenia census, Tavush Province" (PDF).
  2. Steven R. Ward. Immortal, Updated Edition: A Military History of Iran and Its Armed Forces pp 43. Georgetown University Press, 8 January 2014 ISBN 1626160325
  3. About the community of Noyemberyan
  4. Community mergers in Armenia
"https://ml.wikipedia.org/w/index.php?title=നോയെംബെര്യാൻ&oldid=3689091" എന്ന താളിൽനിന്ന് ശേഖരിച്ചത്