താവുഷ് പ്രവിശ്യ
താവുഷ് (Armenian: Տավուշ, Armenian pronunciation: [tɑˈvuʃ] ), അർമേനിയിലെ ഒരു പ്രവിശ്യയാണ്. അർമേനിയയുടെ വടക്കുകിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയുടെ വടക്കുവശത്ത് ജോർജിയയും കിഴക്കുവശത്ത് അസർബൈജാനുമാണ് അതിർത്തികളായി സ്ഥിതിചെയ്യുന്നത്. തെക്ക് ഗെഖാർകുനിക് പ്രവിശ്യയും തെക്ക് പടിഞ്ഞാറ് നിന്ന് കൊട്ടയ്ക് പ്രവിശ്യയും പടിഞ്ഞാറ് നിന്ന് ലോറി പ്രവിശ്യയുമാണ് ഇതിന്റെ ആഭ്യന്തര അതിർത്തികൾ. പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഇജേവാൻ ആണ്.
താവുഷ് Տավուշ | |
---|---|
Coordinates: 40°53′N 45°8′E / 40.883°N 45.133°E | |
Country | Armenia |
Capital and largest city | Ijevan |
• Governor | Hayk Chobanyan |
• ആകെ | 2,704 ച.കി.മീ.(1,044 ച മൈ) |
•റാങ്ക് | 4th |
(2011) | |
• ആകെ | 128,609[1] |
• റാങ്ക് | 10th |
സമയമേഖല | UTC+04 |
Postal code | 3901–4216 |
ISO കോഡ് | AM.TV |
FIPS 10-4 | AM09 |
HDI (2017) | 0.732[2] high · 7th |
വെബ്സൈറ്റ് | Official website |
ഭൂമിശാസ്ത്രം
തിരുത്തുകതാവുഷ് പ്രവിശ്യയുടെ വിസ്തൃതി 2,704 ചതുരശ്ര കിലോമീറ്റർ (അർമേനിയയുടെ മൊത്തം വിസ്തൃതിയുടെ 9 ശതമാനം) ആണ്. ഇത് അർമേനിയയുടെ വടക്കുകിഴക്കൻ ഭാഗത്തെ ഉൾക്കൊണ്ടിരിക്കുന്നു. വടക്ക് നിന്ന് ജോർജിയയും കിഴക്കുനിന്ന് അസർബൈജാനും ഇതിന്റെ അതിർത്തികളായി വരുന്നു. ആഭ്യന്തരമായി, തെക്ക് ഗെഖാർകുനിക് പ്രവിശ്യയും, തെക്ക് പടിഞ്ഞാറ് നിന്ന് കൊട്ടയ്ക് പ്രവിശ്യയും പടിഞ്ഞാറ് ലോറി പ്രവിശ്യയുമാണ് ഈ പ്രവിശ്യയുടെ മറ്റ് അതിരുകൾ. ആൽപൈൻ പുൽമേടുകളുടെ പച്ചപ്പരവതാനി കൊണ്ട് പൊതിഞ്ഞ പർവതനിരകളും പാറക്കൂട്ടങ്ങളടങ്ങിയ മലഞ്ചെരിവുകളുമുള്ളതാണ് ഈ പ്രദേശം. താവുഷ് പലപ്പോഴും അർമേനിയൻ സ്വിറ്റ്സർലൻഡ് എന്ന് പരാമർശിക്കപ്പെടുന്നു. ഈ പ്രദേശത്തിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം 900 മീറ്ററാണ്.
പുരാതന അർമേനിയയുടെ ചരിത്രപരമായ വിഭജനത്തെ അടിസ്ഥാനമാക്കി, ഈ പ്രവിശ്യയുടെ ഇപ്പോഴത്തെ പ്രദേശങ്ങളിൽ അയ്‍രാരത്ത് പ്രവിശ്യയിലെ വരഷ്നുനിക് കന്റോണിന്റെ ഭാഗങ്ങൾ, ഗുഗാർക്ക് പ്രവിശ്യയിലെ ഡ്സോറാപോർ, കോഖ്ബാപോർ കന്റോണുകൾ, യുട്ടിക് പ്രവിശ്യയിലെ അഖ്വെ, തുച്കാടക് (താവുഷ്) കന്റോണുകൾ എന്നിവ ഉൾക്കൊള്ളുന്നു.
പ്രവിശ്യ പൂർണ്ണമായും ലെസ്സർ കോക്കസസിന്റെ പർവതനിരകൾക്കിടയിലായാണ് സ്ഥിതിചെയ്യുന്നു. കിഴക്ക് മിയാപോർ മലനിരകൾ, വടക്ക് സോംഖേട്ടി മലനിരകൾ, കിഴക്ക് ഗുഗാർക്ക് മലനിരകൾ, തെക്ക് കെനാറ്റ്സ് മലനിരകൾ എന്നിവയാൽ വലയം ചെയ്യപ്പെട്ടതാണ് പ്രവിശ്യ. താവുഷ് പ്രവിശ്യയിലെ ഏറ്റവും ഉയരമുള്ള സ്ഥലം ഏകദേശം 2993 മീറ്റർ ഉയരമുള്ള മിയാപോർ കൊടുമുടിയും ഏറ്റവും താഴ്ന്ന സ്ഥലം 380 മീറ്റർ ഉയരത്തിൽ ഡെബെദവാൻ ഗ്രാമത്തിനടുത്തുള്ള ഡെബെഡ് നദീതടത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.
അർമേനിയയിലെ പ്രധാന ജലസ്രോതസ്സായി ഈ പ്രവിശ്യയെ കണക്കാക്കുന്നു. പ്രധാന സ്രോതസ്സ് അഖ്സ്റ്റേവ് നദിയും അതിന്റെ ഉപനദികളായ ഗെറ്റിക്, വോസ്‌കെപാർ, സർനാജർ എന്നിവയുമാണ്. ചെറു നദികളിൽ അഖും, താവുഷ്, ഖണ്ട്സോറട്ട് എന്നിവ ഉൾപ്പെടുന്നു. പർവ്വതനിരകളിലെ നീരുറവകൾ, ധാതുജല പ്രവാഹങ്ങൾ തുടങ്ങിയവയാൽ സമൃദ്ധമായ താവുഷ് പ്രവിശ്യ പാർസ് തടാകം, ഗോഷ് തടാകം എന്നിവപോലെയുള്ള ചെറിയ തടാകങ്ങളാലും സമ്പന്നമാണ്.
പ്രധാനമായും ദിലിജാൻ, ഇജേവാൻ, ബെർഡ് പട്ടണങ്ങൾക്ക് ചുറ്റുമായുള്ള നിബിഢമായ വനപ്രദേശങ്ങളാൽ താവുഷ് പ്രവിശ്യയുടെ ഭൂരിഭാഗവും മൂടപ്പെട്ടിരിക്കുന്നു. ഡിലിജാൻ ദേശീയോദ്യാനം, അഖ്‌നാബാദ് ടാക്‌സസ് ഗ്രോവ് സാങ്ച്വറി, അർജാത്ഖെൽനി ഹാസൽ സാങ്ച്വറി, ഗാന്ധ്‌സാകർ സാങ്ച്വറി, ഇജേവൻ സാങ്ച്വറി, സിക്കാതാർ സാങ്ച്വറി എന്നിവ ഉൾപ്പെടെ നിരവധി സംരക്ഷിത വനപ്രദേശങ്ങൾ ഈ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നു.
ചരിത്രം
തിരുത്തുകഇന്നത്തെ ലോറിയുടെയും താവുഷിന്റെയും പ്രദേശങ്ങളും അയൽരാജ്യമായ ജോർജിയയും 1800–01 ൽ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1804–13 ലെ റുസോ-പേർഷ്യൻ യുദ്ധത്തെത്തുടർന്ന് 1813 ഒക്ടോബറിൽ റഷ്യൻ സാമ്രാജ്യവും ഖജർ പേർഷ്യയും തമ്മിൽ ഒപ്പുവച്ച ഗുലിസ്ഥാൻ ഉടമ്പടി പ്രകാരം ഈ പ്രദേശങ്ങൾ റഷ്യയുടെ ഔദ്യോഗിക പ്രദേശമായിത്തീർന്നു.[3] 1840-ൽ യെലിസാവെറ്റ്പോൾസ്കി ഉയെസ്ഡ് രൂപീകരിക്കപ്പെടുകയും താവുഷിന്റെ ഭൂരിഭാഗം പ്രദേശങ്ങളും റഷ്യൻ സാമ്രാജ്യത്തിന്റെ പുതുതായി സ്ഥാപിതമായ ഭരണ വിഭജന പ്രദേശങ്ങളുടെ ഭാഗമായിത്തീരുകയും ചെയ്തു. പിന്നീട് 1868-ൽ എലിസബത്ത്പോൾ ഗവർണറേറ്റ് സ്ഥാപിക്കപ്പെടുകയും താവുഷ് ഭൂപ്രദേശം ഗവർണറേറ്റിൽ പുതുതായി രൂപംകൊണ്ട കസാഖ്സ്കി ഉയെസ്ഡിന്റെ ഭാഗമാവുകയും ചെയ്തു.
1930 മുതൽ 1995 വരെയുള്ളകാലത്ത്, ആധുനിക താവുഷിനെ അർമേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനുള്ളിൽ ഇജേവാൻ റയൺ, നോയംബെര്യാൻ റയൺ, ഷംഷാദിൻ റയൺ എന്നിങ്ങനെ 3 റയണുകളായി വിഭജിച്ചു. 1995 ലെ പ്രാദേശിക ഭരണ പരിഷ്കരണത്തോടെ 3 റയണുകളും സംയോജിപ്പിച്ച് താവുഷ് പ്രവിശ്യ രൂപീകരിക്കപ്പെട്ടു.
ജനസംഖ്യാകണക്കുകൾ
തിരുത്തുകഅർമേനിയയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ പ്രവിശ്യയാണ് താവുഷ്. 2011 ലെ ഔദ്യോഗിക സെൻസസ് അനുസരിച്ച് താവുഷിൽ 128,609 (62,083 പുരുഷന്മാരും 66,526 സ്ത്രീകളും) ജനസംഖ്യയുണ്ടായിരുന്നു. ഇത് അർമേനിയയിലെ മൊത്തം ജനസംഖ്യയുടെ 4.3% വരുന്നതാണ്. നഗര ജനസംഖ്യ 54,186 (42.1 ശതമാനം), ഗ്രാമീണ ജനസംഖ്യ 74,423 (57.9 ശതമാനം) എന്നിങ്ങനെയാണ്. പ്രവിശ്യയിൽ 5 നഗര സമൂഹങ്ങളും 55 ഗ്രാമീണ സമൂഹങ്ങളുണ്ട്. 21,081 ജനസംഖ്യയുള്ള ഇജേവാൻ പ്രവിശ്യാ കേന്ദ്രമാണ് ഏറ്റവും വലിയ നഗര സമൂഹം. മറ്റ് നഗര കേന്ദ്രങ്ങളിൽ ഡിലിജാൻ, ബെർഡ്, നോയംബെര്യാൻ, അയ്‍റം എന്നിവ ഉൾപ്പെടുന്നു. 4,420 ജനസംഖ്യയുള്ള തോഖ്ബ് ഗ്രാമമാണ് താവുഷ് പ്രവിശ്യയിലെ ഏറ്റവും വലിയ ഗ്രാമീണ മുനിസിപ്പാലിറ്റി.
അവലംബം
തിരുത്തുക- ↑ Tavush population, 2011 census
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
- ↑ (in Russian)Акты собранные Кавказской Археографической Коммиссиею. Том 1. Тифлис, 1866. С. 436-437. Грузия разделяется на 5 уездов, из коих 3 в Карталинии: Горийский, Лорийский и Душетский, и 2 в Кахетии: Телавский и Сигнахский.