നോമ്പു കാലം (പൗരസ്ത്യ സുറിയാനി പാരമ്പര്യം)

(നോമ്പു കാലം (സീറോ മലബാർ റീത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആരാധനാ സംവത്സരത്തിൽ ഉയിർപ്പ് തിരുനാളിനു (ഈസ്റ്ററിനു) മുമ്പുള്ള ഏഴ് ആഴ്ച്ചകൾ നീണ്ടുനിൽക്കുന്ന കാലമാണ് നോമ്പു കാലം എന്നറിയപ്പെടുന്നത്. കൽദായ സഭാപാരമ്പര്യത്തിലെ വലിയനോമ്പ് ആചരണമാണിത്. ഉയിർപ്പ് തിരുനാളിന്റെ ഒരുക്കമായാണ് ഈ നോമ്പ് ആചരിക്കുന്നത്. പേത്തൂർത്താ ഞായർ മുതൽ ക്യംതാ ഞായർ (ഈസ്റ്റർ) വരെയുള്ള അൻപത് ദിവസങ്ങൾ ആചരിക്കപ്പെടുന്ന നോമ്പ്[1] ആയതിനാലാണ് ഈ നോമ്പിനെ അൻപതു നോമ്പ് എന്നു കൂടി അറിയപ്പെടുന്നത്. സുറിയാനി ഭാഷയിൽ വലിയ നോമ്പ് എന്നർത്ഥമുള്ള സവ്മാ റമ്പാ എന്നാണ് ഈ കാലത്തെ വിശേഷിപ്പിക്കുന്നത്.

വലിയ നോമ്പിന്റെ സന്ദേശം പ്രകടമാക്കുന്ന ഒരു ഐക്കൺ

യേശുവിന്റെ നാല്പതു ദിവസത്തെ ഉപവാസത്തിന്റെ മാതൃകയിലാണ് ഈ ഏഴാഴ്ചകൾ ക്രമീകരിച്ചിരിക്കുന്നത്. യേശുവിന്റെ മനുഷ്യപ്രകൃതിയെ കുറിച്ച്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പീഢാസഹനത്തെയും മരണത്തെയും കുറിച്ച് ധ്യാനിക്കുന്നതിന് ഇക്കാലത്ത് സഭ സ്വയം സമർപ്പിക്കുന്നു.[2] പേത്തൂർത്താ എന്ന് വിളിക്കുന്ന ഈ കാലത്തിലെ ആദ്യ ഞായറാഴ്ച യേശുവിന്റെ മരുഭൂമിയിലെ ഉപവാസകാലത്ത് ഉണ്ടായ പ്രലോഭനങ്ങളെയും അവയുടെ മേലുള്ള അദ്ദേഹത്തിന്റെ വിജയത്തെയും കുറിച്ച് ധ്യാനിക്കുന്നു. പേത്തൂർത്താ എന്ന വാക്കിന്റെ അർത്ഥം 'തിരിഞ്ഞുനോട്ടം', 'അനുരഞ്ജനം' എന്നെല്ലാമാണ്.[3] നോമ്പു കാലത്തിന്റെ അവസാന ആഴ്ചയായ വിശുദ്ധ വാരത്തിൽ യേശുവിനെ പീഢാനുഭവങ്ങളെ ആരാധനാക്രമപരമായി പുനരവതരിപ്പിക്കപ്പെടുന്നു.[2]

അവലംബംതിരുത്തുക

  1. https://news.assyrianchurch.org/fasting-and-great-lent/
  2. 2.0 2.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-07-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-07-08.