നോക്കുകുത്തി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൃഷിസ്ഥലങ്ങളിലും പുതിയ കെട്ടിടം പണിയുന്നിടങ്ങളിലും മറ്റും കണ്ണേറു പറ്റാതിരിക്കാൻവേണ്ടി കെട്ടിവയ്ക്കുന്ന വികൃതമായ കോലത്തിനെ വിളിയ്ക്കുന്ന പേരാണ് നോക്കുകുത്തി.
വിശ്വാസം
തിരുത്തുകകേരളത്തെപ്പറ്റിയുള്ള സുപ്രധാന ചരിത്രരേഖകൾ എഴുതിയ ഡച്ചുകാരനായ പാതിരിയായ കാൻറർ വിഷർ (1692- 1736), തോട്ടങ്ങളുടേയും പാടങ്ങളുടേയും വീടുകളുടേയും മുമ്പിൽ നോക്കുകുത്തി കെട്ടിനിർത്തുന്ന പതിവ് ഉണ്ടായിരുന്നതായി പറയുന്നുണ്ട്. വിഗ്രഹത്തിന്റെയോ, കുരങ്ങിന്റെയോ രൂപത്തിലോ, കലങ്ങളിൽ ചായംകൊണ്ട് വരച്ചോ നോക്കുകുത്തികൾ ഉണ്ടാക്കി വച്ചാൽ കരിങ്കണ്ണ് ഉള്ളവരുടെ നോട്ടത്തിൽ നിന്നും വിനാശം ഉണ്ടാകുന്നത് തടയാനാണ് വിശ്വാസം. ചില ക്രിസ്ത്യാനികളിലും ഈ വിശ്വാസം ഉണ്ടെന്ന് വിഷർ രേഖപ്പെടുത്തിയിട്ടുണ്ട്[1] .
കൃഷിയിടങ്ങളിൽ നോക്കുകുത്തികൾ സ്ഥാപിക്കുന്ന പതിവിന് സഹസ്രാബ്ദങ്ങളുടെ പ്രാചീനതയുണ്ട്. ബിസി 7-6 നൂറ്റാണ്ടുകളിൽ പലസ്തീനയിൽ ജീവിച്ചിരുന്ന എബ്രായപ്രവാചകൻ ജെറമിയാ, യഹൂദേതരരുടെ വിഗ്രഹങ്ങളെ പരിഹസിച്ചത് വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തികളോട് ഉപമിച്ചാണ്.[2]
പക്ഷികളെയും മറ്റും വിരട്ടിയോടിക്കാൻ കൃഷിസ്ഥലങ്ങളിൽ ഉണ്ടാക്കിവയ്‌ക്കുന്ന കോലമായും നോക്കുകുത്തിയെ ഉപയോഗിക്കുന്നു. നോക്കുകുത്തിയെ കണ്ണേറുകോലം എന്നും പറയുന്നു.
പ്രയോഗം
തിരുത്തുകനിഷ്കൃയമായി നിൽക്കുന്നതിനെ സൂചിപ്പിയ്ക്കാനായി സാധാരണ പ്രയോഗിക്കുന്ന ഒരു വാക്കാണിത്. ഉദാ: ഹോട്ടലുകളിലെ വിലവർദ്ധനവ്;സർക്കാർ 'നോക്കുകുത്തി'യായി.
അവലംബം
തിരുത്തുക- ↑ "വിഷർ കണ്ട കേരളം". dutchinkerala.com. Archived from the original on 2013-10-01. Retrieved 2014 ഫെബ്രുവരി 6.
{{cite web}}
: Check date values in:|accessdate=
(help) - ↑ ജെറമിയായുടെ പുസ്തകം 10:5