ജേക്കബ് കാൻറർ വിഷർ
കേരളത്തെപ്പറ്റിയുള്ള സുപ്രധാന ചരിത്രരേഖകള് എഴുതിയ ഡച്ചുകാരനായ പാതിരിയാണ് ജേക്കബ് കാൻറർ വിഷർ അഥവാ വിഷർ പാതിരി. നെതർലാന്റിലെ ഫ്രീഡ്ലാന്റ് പ്രവിശ്യയിലെ ഹാർലിംഗൻ എന്ന പട്ടണത്തിൽ ക്രി.വ. 1692 - ൽ ജനിച്ചു. പിതാവിനേപോലെ തന്നെ ജേക്കബും ഭിഷഗ്വരനായി. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയിൽ ചേർന്നു. 1716 -ൽ ഡച്ച് കമ്പനിയുടെ ഉദ്യോഗസ്ഥനായി ബറ്റേവിയായിൽ എത്തി. ആറുമാസം അവിടെ ജോലി ചെയ്തശേഷം സുമാട്രയിൽ. അവിടെ ഒരു വർഷത്തോളം പുരോഹിതനായി ജോലി നോക്കി. 1717-ൽ കൊച്ചിയിലെത്തി. 1723 വരെ പുരോഹിതനായി പ്രവർത്തിച്ചു. 1736-ൽ ബറ്റേവിയയിൽ വച്ച് മരണമടഞ്ഞു.
അവലംബം
തിരുത്തുക