നോംവെലോ മഖന്യ
ദക്ഷിണാഫ്രിക്കൻ നടിയും ഗായികയുമാണ് നോംവെലോ മഖന്യ (ജനനം: 24 ഏപ്രിൽ 1996).[1]ടെലിവിഷൻ സീരിയലുകളായ ഇസിബായ, സോൾ സിറ്റി, സ്കാൻഡൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.
നോംവെലോ മഖന്യ | |
---|---|
ജനനം | നോംവെലോ മഖന്യ ഏപ്രിൽ 24, 1996 |
ദേശീയത | ദക്ഷിണാഫ്രിക്കൻ |
തൊഴിൽ | നടി, ഗായിക |
സജീവ കാലം | 2013–present |
സ്വകാര്യ ജീവിതം
തിരുത്തുക1996 ഏപ്രിൽ 24 ന് ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നടാലിലെ എൻകാൻഡ്‌ലയിലാണ് മഖന്യ ജനിച്ചത്. [1]കുറച്ച് വർഷങ്ങൾക്ക് ശേഷം, അവർ മാതാപിതാക്കളോടൊപ്പം ജോഹന്നാസ്ബർഗിലേക്ക് മാറി.[2]
2016-ൽ അവർക്ക് വിഷാദരോഗവും ഉത്കണ്ഠയും കണ്ടെത്തി. എന്നിരുന്നാലും, നിരവധി ചികിത്സകൾക്കു ശേഷം, അവർ മാനസിക വിഷാദരോഗത്തെ മറികടന്നു.[3]2019 ജനുവരിയിൽ മദ്യപിച്ച് വാഹനമോടിച്ചയാൾ നോംവെലോയുടെ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു. [4] 2019 ഫെബ്രുവരിയിൽ സോഷ്യൽ മീഡിയയിലൂടെ സൈബർ ഭീഷണി നേരിടുന്നതായി തന്റെ വൈകാരിക സന്ദേശം അവർ അറിയിച്ചു.[5]
കരിയർ
തിരുത്തുകഅമ്മയുടെ മാർഗനിർദേശപ്രകാരം മഖന്യ ജോഹന്നാസ്ബർഗിലെ ബ്രാംഫോണ്ടെയ്‌നിലെ നാഷണൽ സ്‌കൂൾ ഓഫ് ആർട്‌സിൽ (എൻഎസ്‌എ) ചേർന്നു. 'സരഫിന' എന്ന സംഗീതപരിപാടിയിൽ പങ്കെടുത്ത അവർ ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റായി തുടരാൻ ആഗ്രഹിച്ചു. പിന്നീട് ദ ബാൾഡ് പ്രൈമ ഡോൺ, ആഫ്രിക്കൻ റിഫ്ലക്ഷൻസ്, മേബി ദിസ് ടൈം തുടങ്ങി നിരവധി നാടക നിർമ്മാണങ്ങളിൽ പങ്കെടുത്തു. 2016-ൽ, സ്കാൻഡൽ! എന്ന ഇടിവി നാടക പരമ്പരയിൽ 'ലിൻഡിവേ എൻഗേമ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[6]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Nomvelo Makhanya". briefly. Retrieved 15 November 2020.
- ↑ "Her Mental Illness Doesn't Stop Her". magzter. Retrieved 15 November 2020.
- ↑ "Scandal! actress Nomvelo Makhanya on being cyberbullied: "I know I'm beautiful"". news24. Retrieved 15 November 2020.
- ↑ "Driver crashes car into Scandal star Nomvelo Makhanya's wall". news24. Retrieved 15 November 2020.
- ↑ "Nomvelo Makhanya's emotional plea after being cyberbullied because of her head". news24. Retrieved 15 November 2020.
- ↑ "Scandal!'s Nunu Khumalo". zalebs. Archived from the original on 2020-12-03. Retrieved 15 November 2020.