കംബോഡിയയിലെ മുൻ രാജാവായിരുന്നു നൊറോഡോം സിഹാനൂക് (31 ഒക്ടോബർ 2012 - 15 ഒക്ടോബർ 2012). നിലവിലെ രാജാവായ നൊറോഡോം സിഹാമണിയുടെ പിതാവാണ്. ചലച്ചിത്രകാരനും കവിയും സംഗീതജ്ഞനുമായിരുന്നു.[1] കംബോഡിയയുടെ സ്വാതന്ത്ര്യത്തിന്റെ പിതാവായാണ് സിഹാനൂക് അറിയപ്പെടുന്നത്.കംബോഡിയയുടെ പ്രസിഡന്റായും പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[2]

നൊറോഡോം സിഹാനൂക്
King of Cambodia (Colonial and independent Cambodia) (1st Term)
ഭരണകാലം 25 April 1941 – 2 March 1955
കിരീടധാരണം September 1941
മുൻഗാമി Sisowath Monivong
പിൻഗാമി Norodom Suramarit
King of Cambodia (2nd term)
ഭരണകാലം 24 September 1993 – 7 October 2004
മുൻഗാമി Chea Sim
പിൻഗാമി Norodom Sihamoni
ജീവിതപങ്കാളി Norodom Monineath
(since 12 April 1952)
മക്കൾ
14 children
പേര്
Preah Karuna Preah Bat Sâmdech Preah Norodom Sihanouk Preahmâhaviraksat
രാജവംശം House of Norodom
പിതാവ് Norodom Suramarit
മാതാവ് Sisowath Kossamak
ഒപ്പ്
മതം Buddhism
Norodom Sihanouk
1st Prime Minister of Cambodia
1st Prime Minister of Protectorate of Cambodia
ഓഫീസിൽ
18 March 1945 – 13 August 1945
മുൻഗാമിPosition created
പിൻഗാമിSon Ngoc Thanh
12th Prime Minister of Cambodia
2nd Prime Minister of Protectorate of Cambodia
ഓഫീസിൽ
28 April 1950 – 30 May 1950
മുൻഗാമിYem Sambaur
പിൻഗാമിSamdech Krom Luong Sisowath Monipong
16th Prime Minister of Cambodia
6th Prime Minister of Protectorate of Cambodia
ഓഫീസിൽ
16 June 1952 – 24 January 1953
മുൻഗാമിHuy Kanthoul
പിൻഗാമിPenn Nouth
20th Prime Minister of Cambodia
3rd Prime Minister of Kingdom of Cambodia
ഓഫീസിൽ
7 April 1954 – 18 April 1954
മുൻഗാമിChan Nak
പിൻഗാമിPenn Nouth
23rd Prime Minister of Cambodia
6th Prime Minister of Kingdom of Cambodia
ഓഫീസിൽ
3 October 1955 – 5 January 1956
മുൻഗാമിLeng Ngeth
പിൻഗാമിOum Chheang Sun
25th Prime Minister of Cambodia
8th Prime Minister of Kingdom of Cambodia
ഓഫീസിൽ
1 March 1956 – 24 March 1956
മുൻഗാമിOum Chheang Sun
പിൻഗാമിKhim Tit
27th Prime Minister of Cambodia
10th Prime Minister of Kingdom of Cambodia
ഓഫീസിൽ
15 September 1956 – 15 October 1956
മുൻഗാമിKhim Tit
പിൻഗാമിSan Yun
35th Prime Minister of Cambodia
17th Prime Minister of Kingdom of Cambodia
ഓഫീസിൽ
9 April 1957 – 7 July 1957
മുൻഗാമിSam Yun
പിൻഗാമിSim Var
36th Prime Minister of Cambodia
1st Prime Minister of Monarchy-Regency of Cambodia
ഓഫീസിൽ
3 April 1960 – 19 April 1960
മുൻഗാമിHimself
(as PM of Independent Kingdom of Cambodia
പിൻഗാമിPho Proeung
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിSangkum Reastr Niyum
തൊഴിൽPolitician

ജീവിതരേഖ

തിരുത്തുക

ഫ്രഞ്ച് വാഴ്ചയ്ക്കുകീഴിലായിരുന്ന കംബോഡിയയിൽ നൊരോദം സുരാമൃത് രാജാവിന്റെ മകനായി 1922-ലാണ് സിഹാനൂക് ജനിച്ചത്. 1941-ൽ ഫ്രാൻസ് സിഹാനൂക്കിനെ കംബോഡിയൻ രാജാവായി അവരോധിച്ചു. സിഹാനൂക് തങ്ങൾക്കു വിധേയനായി പ്രവർത്തിക്കുമെന്ന് കരുതിയാണ് പിതാവിനെ മറികടന്ന് അദ്ദേഹത്തെ രാജാവാക്കിയത്. എന്നാൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം അന്താരാഷ്ട്രതലത്തിൽ പ്രചാരണം നടത്തുകയും 1953-ൽ രക്തച്ചൊരിച്ചിലില്ലാതെ അതു നേടിയെടുക്കുകയും ചെയ്തു. രണ്ടുവർഷത്തിനുശേഷം പിതാവിനുവേണ്ടി രാജപദം ഒഴിഞ്ഞു. 1960-ൽ പിതാവിന്റെ മരണശേഷമാണ് വീണ്ടും രാജാവായത്.

1955ൽ സിഹാനൂക്കിന് രാജ്യം വിട്ടുപോകേണ്ടിവന്നു. രാജ്യം ശീതയുദ്ധത്തിന്റെ ചുഴിലിയലകപ്പെട്ടതിനെത്തുടർന്ന് 1970-ൽ യു.എസ്. പിന്തുണയോടെ നടന്ന പട്ടാള അട്ടിമറിയിൽ സിഹാനൂക് സ്ഥാനഭ്രഷ്ടനായി. ചൈനയിലേക്ക് പലായനം ചെയ്തു. മാവോവാദി പ്രസ്ഥാനമായ 'ഖമർ റൂഷു' മായി ധാരണയുണ്ടാക്കിയത് ഇതേത്തുടർന്നാണ്. സംഘടന കംബോഡിയയിൽ അധികാരം പിടിച്ചെടുത്തപ്പോൾ സിഹാനൂക്കിനെ രാജാവാക്കിയെങ്കിലും പിന്നീട് തടവിലാക്കി. അദ്ദേഹത്തിന്റെ 14 മക്കളിൽ അഞ്ചു പേരെ ഭരണകൂടം വധിച്ചു. രണ്ടുലക്ഷത്തോളം പേരാണ് നാലു കൊല്ലത്തെ 'ഖമർ റൂഷ്' ഭരണകാലത്ത് കംബോഡിയയിൽ കൊല്ലപ്പെട്ടത്. 1975 ൽ പോൾ പോട്ടിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന കമ്യൂണിസ്റ്റ് ഭരണകൂടമായ ഖമർ റൂഷ് 1979 വരെ നീണ്ട ഭരണകാലത്തിനിടയിൽ രണ്ട് ദശലക്ഷത്തോളം പൗരന്മാരെ കൊന്നൊടുക്കി. 1979-ൽ 'ഖമർ റൂഷി'നെ പുറത്താക്കി വിയറ്റ്‌നാമീസ് സൈന്യം കംബോഡിയയുടെ ഭരണം പിടിച്ചു. വീണ്ടും ചൈനയിലേക്കുപോയ സിഹാനൂക് 13 വർഷം അവിടെ ജീവിച്ചു. 1991-ൽ വിയറ്റ്‌നാമീസ്‌സേന പിൻവാങ്ങിയശേഷം രാജ്യത്തു മടങ്ങിയെത്തുകയും രാജാവായി 1993-ൽ വീണ്ടും സ്ഥാനമേൽക്കുകയും ചെയ്തു. മകനും ഇപ്പോഴത്തെ രാജാവുമായ നൊരോദം സിഹാമണിക്കുവേണ്ടി 2004-ൽ രാജപദവിയൊഴിഞ്ഞു.[3].

ചൈനീസ് കമ്യൂണിസ്റ്റ് നേതാക്കളായ മാവോ സേ തുങ്, ഷൂ എൻലായ്, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു എന്നിവരുടെ അടുത്ത സുഹൃത്തായിരുന്നു സിഹാനൂക്. 1956-ലും 1963-ലും ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.

അർബുദവും വാർദ്ധക്യസഹജമായ അസുഖങ്ങളും ബാധിച്ച് വർഷങ്ങളായി ബെയ്ജിങ്ങിൽ ചികിത്സയിലായിരുന്ന സിഹാനൂക് 2012 ൽ അന്തരിച്ചു.

  • The position of Cambodia in a dangerous world San Francisco : Asia Foundation, 1958
  • Speech delivered by His Royal Highness Prince Norodom Sihanouk, President of the Council of Ministers on the occasion of the inauguration of the Khmer-American Friendship Highway Phnom-Penh, 1959
  • Ideal, purpose and duties of the Khmer Royal Socialist Youth; interpretation and commentary of the statute of the K. R. S. Y., [N.p., c.1960s
  • Address of H.R.H. Norodom Sihanouk, Chief of State of Cambodia [at the] conference of heads of state or government of non-aligned countries. New York: Permanent Mission of Cambodia to the United Nations 1961
  • Address of H.R.H. Prince Norodom Sihanouk, Chief of State of Cambodia to the Asia Society. New York: Permanent Mission of Cambodia to the United Nations 1961
  • Address at the sixteenth session of the General Assembly of the United Nations New York: Permanent Mission of Cambodia to the United Nations 1961
  • Articles published in "Realités cambodgiennes" 22 June – 27 July 1962. Washington, D. C., Royal Cambodian Embassy 1961
  • Speech by Prince Norodom Sihanouk, Head of State, at the opening of the sixth Asian Conference organized by the Society of Friends. [Phnom-Penh] Information 1962
  • Open letter to the international press Phnom Penh: Imprimerie du Ministere de L'Information, 1964
  • Interview with Prince Sihanouk. with William Worthy Phnom Penh: The Ministry of Information, 1965
  • Are we "false neutrals"?: editorial in Kambuja review no. 16; 15 July 1966 Phnom Phen: Head of State's Cabinet, 1966
  • The failure experienced by the United States in their dealings with the "Third World," viewed in the light of Cambodia's own experience, Phnom Penh? 1968
  • Brief notes on national construction in Cambodia Phnom Penh : Impr. Sangkum Reastr Niyum, 1969
  • Message and solemn declaration of Samdech Norodom Sihanouk, Head of State of Cambodia (March 23, 1970). [S.l.]: Royal Government of National Union of Cambodia; New York: Indochina Solidarity Committee, 1970
  • Prince Norodom Sihanouk of Cambodia talks to Americans, Sept.–Oct. 1970. [n. p., 1970
  • Message to American friends by Prince Norodom Sihanouk of Cambodia. [n. p., 1970
  • Letter of Samdech Norodom Sihanouk, Head of State of Cambodia, to their majesties and their excellencies the heads of government of non-aligned countries. [n. p., 1970
  • Cambodia today: an interview with Prince Norodom Sihanouk. (with Ken Coates and Chris Farley) Nottingham, Eng.: Bertrand Russell Peace Foundation, 1970
  • Prince Norodom Sihanouk replies to Mr Norman Kirk M.P., Leader of the Opposition (New Zealand) [New Zealand? : s.n., 1971
  • Prince Norodom Sihanouk of Cambodia speaks; January–February 1971. [S.l. : s.n., 1971
  • Third World liberation: the key: speech to the Algiers summit conference Nottingham, Eng.: Bertrand Russell Peace Foundation, 1973
  • My War with the CIA: the memoirs of Prince Norodom Sihanouk "as related to Wilfred Burchett" New York, Pantheon Books 1973, (ISBN 0-7139-0449-6, ISBN 0-394-48543-2)
  • The Cambodian resistance Auckland, Auckland Vietnam Committee, 1973
  • Statements by Prince Norodom Sihanouk, 1965–1973 Washington, Embassy of the Khmer Republic, Press Sectin, 1973
  • War and hope: the case for Cambodia New York, Pantheon Books 1980
  • Prince Sihanouk on Cambodia: interviews and talks with Prince Norodom Sihanouk (with Manola Schier-Oum and Peter Schier) Hamburg: Institut für Asienkunde, 1980
  • The Democratic People's Republic of Korea, seen by Norodom Sihanouk Pyongyang: Foreign Languages Publishing House, 1980
  • വിമർശനങ്ങൾ

    തിരുത്തുക

    പിൽക്കാലത്തു ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രസ്ഥാനങ്ങളിലൊന്നായിത്തീർന്ന 'ഖമർ റൂഷു'മായി ഒരു ഘട്ടത്തിലുണ്ടാക്കിയ രാഷ്ട്രീയ ധാരണയുടെ പേരിൽ അദ്ദേഹം ഏറേ വിമർശനവിധേയനായിട്ടുണ്ട്.

    1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-16. Retrieved 2012-10-15.
    2. http://www.deshabhimani.com/newscontent.php?id=214928
    3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-22. Retrieved 2012-10-15.

    അധിക വായനയ്ക്ക്

    തിരുത്തുക

    പുറം കണ്ണികൾ

    തിരുത്തുക
    "https://ml.wikipedia.org/w/index.php?title=നൊറോഡോം_സിഹാനൂക്&oldid=4107347" എന്ന താളിൽനിന്ന് ശേഖരിച്ചത്