നൊരോദോം സിഹാമണി (Khmer: នរោត្តម សីហមុនី; born 14 May 1953) കമ്പോഡിയയിലെ ഇപ്പോഴത്തെ രാജാവാണ്. 2004 ഒക്ടോബർ 14-ന് അദ്ദേഹം കംബോഡിയയുടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു.[1] നൊരോദോം സിഹാനൂക് രാജാവിൻറെയും നൊരോദോ മോണിനീത്തിൻറെയും മൂത്ത പുത്രനാണ് ഇദ്ദേഹം. യുനെസ്കോയിലെ കമ്പോഡിയയുടെ അംബാസഡറായിരുന്ന അദ്ദേഹം, പിതാവായിരുന്ന നോറോദം സിഹാനൂക്ക് 2004 ൽ രാജിവെച്ചതിനെ തുടർന്ന് ഒൻപത് അംഗ സിംഹാസന കൗൺസിലിൽ നാമനിർദ്ദേശം ചെയ്തതിനെത്തുടർച്ച് അടുത്ത രാജാവായി. സിംഹാസനാരോഹണം നടത്തുന്നതിനുമുമ്പ് നൊരോദോം സിഹാമണി യൂറോപ്പിലെ സാംസ്കാരിക അംബാസിഡർ എന്ന നിലയിൽ പ്രശസ്തനായിരുന്നു. ക്ലാസിക്കൽ നൃത്ത പരിശീലകനായി അദ്ദേഹം പഴയ ചെക്കോസ്ലോവാക്യയിലെ പ്രാഗിൽ നിന്ന് പ്രത്യേക ബിരുദം നേടിയിരുന്നു.

നൊരോദോം സിഹാമണി
King of Cambodia
ഭരണകാലം 14 October 2004 – present
കിരീടധാരണം 29 October 2004
മുൻഗാമി Norodom Sihanouk
Prime Minister Hun Sen
രാജവംശം House of Norodom
പിതാവ് Norodom Sihanouk
മാതാവ് Norodom Monineath
മതം Theravada Buddhism
[പ്രവർത്തിക്കാത്ത കണ്ണി] King Norodom Sihamoni at the Royal Ploughing Ceremony in Phnom Penh.
King[പ്രവർത്തിക്കാത്ത കണ്ണി] Norodom Sihamoni meeting with South Korean president Lee Myung-bak at the Royal Palace in 2009.

ആദ്യകാലജീവിതം

തിരുത്തുക

അദ്ദേഹത്തിന്റേയും ഇളയ  സഹോദന്റേയും ജനന കാലത്ത്, ഒരു ഫ്രഞ്ച്-കോർസിക്കൻ- ഇറ്റാലിയൻ, ഖെമർ വംശപരമ്പരയുള്ള കമ്പോഡിയൻ പൌരയായ  മാതാവ് മോനിക്വെ ഇസ്സി, 1951 ൽ ഒരു ദേശീയ സൌന്ദര്യ മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്ന സമയത്ത് കണ്ടുമുട്ടിയ ദിവസം മുതൽ രാജാവ് നോരോദം സിഹാനൂക്കിന്റെ സന്തത സഹചാരിയായിരുന്നു. 1952 ൽ രാജാവ് നോരോദം സിഹാനൂക്കുമായുള്ള വിവാഹവേളയിൽ “നീക്ക് മോനീങ്” എന്ന സ്ഥാനപ്പേരിനോടൊപ്പം അവരുട പേര് മോണിനീത്ത്  എന്നാക്കി മാറ്റുകയും ചെയ്തു.  അതുകൂടാതെ രാജ്ഞി മോണിനീത്ത്, കംബോഡിയയിലെ അന്തരിച്ച മുൻ രാജകുമാരൻ നോരോദം ഡുയോങ്ച്ചാക്കിന്റെ അർദ്ധ-പൌത്രിയും പോമ്മെ പീങ്ങിന്റെയും അവരുടെ രണ്ടാമത്തെ ഭർത്താവും ഒരു ഫ്രഞ്ച്-ഇറ്റാലിയൻ ബാങ്കുടമയുമായിരുന്ന ജീൻ-ഫ്രാങ്കോയിസ് ഇസ്സിയുടേയും മകളായിരുന്നു.

കംബോഡിയൻ രാജകുടുംബത്തിന്റെ വംശാവലി വ്യക്തമാക്കുന്ന രാജകീയ വെബ്സൈറ്റിൽ, സിഹാനുക്കും മോണിനീത്ത് രാജ്ഞിയും രണ്ടു തവണ വിവാഹം കഴിച്ചതായി വ്യക്തമാക്കിയിരിക്കുന്നു. ആദ്യത്തേത് 1952 ഏപ്രിൽ 12 ന് അവർക്ക് 15 വയസുള്ളപ്പോഴും രണ്ടാമത്തേത് 1955 മാർച്ച് 5 നുമായിരുന്നു (വെബ് സൈറ്റ് പ്രകാരം "കൂടുതൽ ഔപചാരികമായ") സിഹാനൂക്കിന്റെ ഏഴാമത്തെ സഹധർമ്മിണിയായി അവർ വെബ്സൈറ്റ് പ്രകാരം അറിയപ്പെടുന്നു.1953-ൽ സിഹമോണി ജനിച്ചു. നോറോഡൊം സിഹമോണിക്ക് 14 അർദ്ധ സഹോദരന്മാരും സഹോദരിമാരുമുണ്ട്. അദ്ദേഹത്തിൻറെ പൂർണ്ണമായുള്ള ഇളയ സഹോദരനായ സംദെച്ച് നൊരോദം നരിന്ദ്രാപോങ്ങ് 1954 ൽ ജനിക്കുകയും 2003 ൽ മരണമടയുകയും ചെയ്തു. തൻറെ ജീവിതത്തിന്റെ ഭൂരിഭാഗവും കംബോഡിയക്ക് പുറത്തായിരുന്ന അദ്ദേഹം ചെലവഴിച്ചിരുന്നത്.

പഠനവും വിദേശജീവിതവും

തിരുത്തുക

സിഹാമണി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കംബോഡിയക്ക് പുറത്തായിരുന്ന ചെലവഴിച്ചത്. കുട്ടിയെന്ന നിലയിൽ വിദ്യാഭ്യാസത്തിനായി 1962 ൽ ചെക്കോസ്ലോവാക്യയിലെ പ്രാഗിവിലേക്ക് പിതാവ് അദ്ദേഹത്തെ അയച്ചു. 1970 ലെ ലോൺ നോളിന്റെ നേതൃത്വത്തിൽ നടന്ന അട്ടിമറിയുടെ സമയത്തും സിഹാമണി ചെക്കോസ്ലോവാക്യയിൽ തന്റെ വിദ്യാഭ്യാസം തുടരുകയും അവിടെ പ്രാഥമിക വിദ്യാഭ്യാസം, ഹൈസ്കൂൾ വിദ്യാഭ്യാസം പ്രാഗിലെ അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സിലെ വിദ്യാഭ്യാസം എന്നിങ്ങനെ ത്രിതല വിദ്യാഭ്യാസം നടത്തിയിരുന്നു. 1975 ൽ ബിരുദം നേടുന്നതുവരെ നിരന്തരമായി അവിടെ ക്ലാസിക്കൽ നൃത്തവും സംഗീതവും അഭ്യസിച്ചു. രാജകുമാരൻ തന്റെ ജീവിതത്തിലെ ബാല്യം, കൌമാരം എന്നിവയെല്ലാം പ്രാഗിൽ ചിലവഴിച്ചതിനാൽ അദ്ദേഹത്തിന് ചെക്ക് ഭാഷയിൽ അതിയായ പ്രാവീണ്യമുണ്ടായിരുന്നു. വ്ലാഡിമിർ സിസ് സംവിധാനം ചെയ്ത 1967 ലെ “ദ അദർ ലിറ്റിൽ പ്രിൻസ് ” (Jiný malý princ) ചലച്ചിത്രം രാജകുമാരന്റെ  പ്രാഗിലെ ജീവിതെക്കുറിച്ചു പ്രതിപാദിക്കുന്നു. 1975 ൽ ബിരുദപഠനത്തിനുശേഷം അദ്ദേഹം വടക്കൻ കൊറിയയിൽ ചലച്ചിത്രനിർമ്മാണം പഠിക്കാൻ പോകുകയും 1977 ൽ കംബോഡിയയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഭരണത്തിലുണ്ടായിരുന്ന ഖാമർ റൂഷ് സർക്കാർ പെട്ടെന്നൊരു ദിവസം രാജവാഴ്ച്ചക്കെതിരെ നീങ്ങുകയും സിഹാമണി ഉൾപ്പെടെയുള്ള രാജകുടുംബത്തെ വീട്ടുതടങ്കലിലാക്കുകയും 1979 ലെ വിയറ്റ്നാം അധിനിവേശം വരെ ഈ നില തുടരുകയും ചെയ്തിരുന്നു.

1981-ൽ അദ്ദേഹം ബാലെ പഠിപ്പിക്കുവാൻ ഫ്രാൻസിലേക്ക് പോയി. അവിടെ അദ്ദേഹം ഖെമർ ഡാൻസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ഏകദേശം 20 വർഷക്കാലം ഫ്രാൻസിൽ ജീവിക്കുയും ചെയ്തു.  ഫ്രാൻസിലെ ജീവിതത്തിനിടയിൽ അദ്ദേഹം  തന്റെ ബാല്യവും കൌമാരവും ചെലവഴിച്ചിരുന്ന പ്രാഗ് പതിവായി സന്ദർശിച്ചിരുന്നു.

പാരീസിൽ വച്ച്  1993 ൽ സിഹാമണി യുനെസ്കോയിലെ കംബോഡിയൻ പ്രതിനിധിയായി നിയമിതനായി. കമ്പോഡിയൻ സംസ്കാരത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാലും കഠിനാധ്വാനത്താലും അവിടെ പ്രശസ്തനായിരുന്നു. ഫ്രാൻസിലേക്കുള്ള കമ്പോഡിയൻ അംബാസഡർ എന്ന സ്ഥാനത്തേയ്ക്കുള്ള നിയമനം അദ്ദേഹം മുമ്പ്  നിഷേധിച്ചിരുന്നു. സ്വന്തം ഭാഷയായ ഖെമറിനു പുറമേ ചെക്ക് ഭാഷ ഒഴുക്കോടെ സംസാരിക്കുന്ന ഭരണത്തിലുള്ള ഏക രാജാവാണ് നൊരോദോം സിഹാമണി. ചെക്ക് ഭാഷയ്ക്കു പുറമേ ഫ്രഞ്ച്, ഇംഗ്ലീഷ്, റഷ്യൻ എന്നീ ഭാഷകളും അദ്ദേഹം ഒഴുക്കോടെ സംസാരിക്കുന്നു.

ഭരണകാലം

തിരുത്തുക

2004 ഒക്റ്റോബർ 14-ന് ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി, പ്രത്യേക ഒമ്പത് അംഗ കൗൺസിലിൽ അദ്ദേഹത്തെ രാജാവായി ഉടനടി തിരഞ്ഞെടുത്തു. ഇതു സംഭവിച്ചത് ഏകദേശം ഒരാഴ്ച മുൻപ് നിലവിലെ രാജാവ് നോരോഡൊം സിഹാനൂക്ക് അപ്രതീക്ഷിതമായി രാജിവച്ചതിനെത്തുടർന്നായിരുന്നു. സിഹാമണിയുടെ നിയമനം പ്രധാനമന്ത്രി ഹുൻ സെന്നും ദേശീയ അസംബ്ലി സ്പീക്കറും നിയുക്ത രാജാവിന്റെ അർ‌ദ്ധ സഹോദരനുമായിരുന്ന നൊരോദോ രണരീധും അംഗീകരിച്ചിരുന്നു. രണ്ടുപേരും പ്രിവി കൌൺസിലിലെ അംഗങ്ങളുമായിരുന്നു.

2004 ഒക്ടോബർ 29 ന് അദ്ദേഹം ഔദ്യോഗികമായി രാജാവന്റെ പദവി ഏറ്റെടുത്തു. രാജാവ് സിഹാമണി, അദ്ദേഹത്തിന്റെ മാതാപിതാക്കളായ രാജപിതാവ് നൊറോഡൊം സിഹാനൂക്, രാജ്ഞി നോരോഡാം മോണിനീത്ത എന്നിവർ കിരീടാധാരണച്ചടങ്ങുകൾ ഏറ്റവും ലളിതമായി നടത്തണമെന്ന ഉദ്ഘോഷിച്ചിരുന്നു.  ഈ മഹാമഹത്തിനായി രാജ്യത്തെ ജനങ്ങളുടെ  കൂടുതൽ പണം ചെലവാക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല. 2014 ഒക്ടോബർ 29-ന് അദ്ദേഹത്തിന്റെ കിരീടധാരണത്തിന്റെ പത്താം വാർഷികാഘോഷം നടന്നിരുന്നു.

സ്ഥാനങ്ങൾ

ബഹുമതികളും പുരസ്കാരങ്ങളും

തിരുത്തുക
  •   ഗ്രാൻറ് ക്രോസ് ഓഫ് ദ റോയൽ ഓർഡർ ഓഫ് കംബോഡിയ(കമ്പോഡിയ)
  •   ഗ്രാൻറ് ക്രോസ് ഓഫ് ദ റോയൽ ഓർഡർ ഓഫ് മോനിസരാഫോൺ (കമ്പോഡിയ)
  •   ഗ്രാൻഡ് ഓഫീസർ ഓഫ് ദ ലിജിയൻ ഓഫ് ഹോണർ (ഫ്രാൻസ്, 2004)
  •   ഗ്രാൻറ് ക്രോസ് ഓഫ് ദ ലിജിയൻ ഓഫ് ഹോണർ (ഫ്രാൻസ്, 2010)
  •   ഗ്രാൻഡ് കോർഡൺ ഓഫ് ദ ഓർഡർ ഓഫ് ദ ക്രിസാന്തമം (ജപ്പാൻ, 18 മെയ് 2010)[4]
  • ഓണററി സിറ്റിസൺ ഓഫ് ദ സിറ്റി ഓഫ് പ്രാഗ് (ചെക്ക് റിപ്പബ്ലിക്, 2006)
  • സിൽവർ മെഡൽ ഓഫ് ദ സിറ്റി ഓഫ് പാരിസ (ഫ്രാൻസ്)
  1. "People and Society ::Cambodia". Archived from the original on 2010-12-29. Retrieved 2017-11-08.
  2. Sobola, Marek (2017). Príbeh svätojánsky, Socha sv. Jána Nepomuckého v Divine / The Story of St. John, Statue of St. John of Nepomuk in Divina / ដំណើររឿងរបស់ St. John, រូបចម្លាក់ St. John Nepomuk នៅក្រុង Divina / Die Johannisgeschichte, Die Staute des hl. Johannes Nepomuk in Divina / Историята на св. Ян, Статуята на св. Ян Непомуцки в Дивина. Slovakia: Servare et Manere, o. z. & Kysucké múzeum v Čadci. pp. 74–76. ISBN 978-80-972614-3-6.
  3. www.tkkbs.sk. "Biskup Galis požehnal obnovenú sochu sv. Jána Nepomuckého v Divine". www.tkkbs.sk. Retrieved 2017-07-29.
  4. "CAMBOA21". Royalark.net. Retrieved 11 June 2012.
"https://ml.wikipedia.org/w/index.php?title=നൊരോദോം_സിഹാമണി&oldid=3776736" എന്ന താളിൽനിന്ന് ശേഖരിച്ചത്