ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിലൊന്നാണ് നൈൽ പെർച്. കോംഗോ, നൈൽ, സെനിഗൾ എന്നീ നദികളിൽ കണ്ടുവന്നിരുന്ന ഈ മത്സ്യത്തെ 1950 കളിൽ വിക്റ്റോറിയ തടാകത്തിലേക്ക് കൊണ്ടുവരപ്പെട്ടു. കറുത്തിരുണ്ട കണ്ണുകൾക്കു ചുറ്റും മഞ്ഞവളയവും നീലകലർന്ന സിൽവർ നിറവുമുള്ള സുന്ദരൻ മത്സ്യമാണ് നൈൽ പെർച്. ആറടിനീളവും 200 കിലോഗ്രാം വരെ തൂക്കവും ഇതിനുണ്ടാകും.[2][3]

നൈൽ പെർച്
Detail of a head
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
L. niloticus
Binomial name
Lates niloticus
Synonyms
  • Labrus niloticus Linnaeus, 1758
  • Centropomus niloticus (Linnaeus, 1758)
  • Lates niloticus macrolepidota Pellegrin, 1922
  • Lates albertianus Worthington, 1929
  • Lates niloticus albertianus Worthington, 1929
  • Lates nilotus rudolfianus Worthington, 1929

അഹാരരീതി

തിരുത്തുക

ഇരപിടിയന്മാരായ ഇവ കീടങ്ങൾ, ഞണ്ട്, ചെറുമത്സ്യങ്ങൾ എന്നിവയെ എല്ലാം തിന്നൊടുക്കി. ഇതുകാരണം മറ്റുമത്സ്യങ്ങളുടെ നാശം വേഗത്തിലാക്കി. മത്സ്യ വ്യാപാരം നടന്നതിനാൽ ആദ്യമെല്ലാം ഇവയുടെ വംശവർദ്ധന തടയാൻ കഴിഞ്ഞു. ഇപ്പോൾ നൂറുകണക്കിനു ജീവികൾ വശനാശ ഭീഷണി നേരിടുന്നു.[4]

പ്രത്യുത്പാതനം

തിരുത്തുക

മൂന്നു വർഷം പ്രായമായ മത്സ്യം ഉത്പാതനത്തിനു തയ്യാറാകും. പെൺ മത്സ്യങ്ങൾ മുട്ടയിടാൻ തുടങ്ങുന്നു. ഒരു പെണ്മത്സ്യം അതിന്റെ ജീവിതകാലത്ത് ഏകദേശം 90 ലക്ഷം മുട്ടയിടുന്നതായി കണക്കാക്കുന്നു. ഓരോ വർഷവും മാർച്ച് മുതൽ ജൂൺ വരെ മുട്ടകൾ വിരിക്കുന്നു. മുട്ടവിരിയാൻ 20 മണിക്കൂർ മാത്രം മതിയാക്കും.[5]

  1. Azeroual, A., Entsua-Mensah, M., Getahun, A., Lalèyè, P., Moelants, T. & Ntakimazi, G. 2010. Lates niloticus. In: IUCN 2013. IUCN Red List of Threatened Species. Version 2013.2. <www.iucnredlist.org>. Downloaded on 01 January 2014.
  2. ആനിമൽ പ്ലാനെറ്റ് ഡേറ്റബേസിൽ നിന്ന് നൈൽ പെർച്
  3. ബ്രിട്ടാനിക്ക ഡേറ്റാബേസിൽനിന്ന് നൈൽ പെർച്
  4. റിവർ അവേർനെസ്സ്കിറ്റ് ഡേറ്റാബേസിൽ നിന്ന് നൈൽ പെർച്
  5. ഫിഷിങ്ങ് എബൗട്ട് ഡേറ്റാബേസിൽ നിന്ന് നൈൽ പെർച്ച്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


'

"https://ml.wikipedia.org/w/index.php?title=നൈൽ_പെർച്&oldid=3089191" എന്ന താളിൽനിന്ന് ശേഖരിച്ചത്