നൈസർ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (NISER-National Institute of Science Education & Research) ഇന്ത്യൻ ആറ്റോമിക് എനർജി വിഭാഗത്തിൻറെ കീഴിലുള്ള ഒരു വിദ്യാഭ്യാസസ്ഥാപനമാണ്. ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വരിൽ പ്രവർത്തിക്കുന്ന നൈസർ 2007-ൽ ആണ് സ്ഥാപിതമായത്.[1] ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്‌ 2006 ഓഗസ്റ്റ് 28-നാണ് നൈസറിന്റെ ശിലാസ്ഥാപനം നടത്തിയത്.[2] ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലക്ഷ്യമിടുന്ന നൈസർ അന്തരാഷ്രാഷ്ട്ര നിലവാരമുള്ള ശാസ്ത്രജ്ഞരെ വളർത്തിയെടുക്കുവാൻ ലക്ഷ്യമിടുന്നു.

തുടക്കത്തിൽ നൈസർ ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിൽ 5 വർഷത്തെ ഇൻറ്റഗ്രേറ്റ്ട് M.Sc(Integrated M.Sc) കോഴ്സ് നൽകി വരുന്നു. ഇൻറ്റഗ്രേറ്റ്ട് M.Sc-Ph.D,Ph.D എന്നീ കോഴ്സുകൽ ഭാവിയിൽ തുടങ്ങും. ഹോമി ബാബ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടി(HBNI)ൽ നിന്നായിരിക്കും വിദ്യാർത്ഥികൾ ബിരുദം കരസ്ഥമാക്കുന്നത്.[3] +2 തല വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യയിൽ വിവിധ കേന്ത്രങ്ങളിലായി നടക്കുന്ന നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റും (National Entrance Screening Test-NEST) അതിനുശേഷം നടത്തുന്ന ഇന്റർവ്യൂവിനും ശേഷമാണ് നൈസരിലേക്ക് പ്രവേശനം നടത്തുന്നത്. ആരംഭത്തിൽ ഭുവനേശ്വരിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ്(Institute of Physics)ന്റെ ക്യാമ്പസിൽ ആയിരിക്കും നൈസർ പ്രവർത്തിക്കുന്നത്. ഭാവിയിൽ ഭുവനേശ്വരിൽ നിന്ന് ഏതാനും കിലോമീറ്ററുകൽ മാറി ഖുർദയിൽ തയ്യാറായിക്കൊണ്ടിരിക്കുന്ന 300 ഏക്കർ ക്യാമ്പസ്സിലേക്ക് നൈസര് പ്രവർത്തനം മാറ്റും. [4]കേന്ത്രസർക്കാർ 823.19 കോടി രൂപയാണ് നൈസരിന്റെ ആദ്യ ഏഴു വർഷത്തെ പ്രവർത്തനത്തിനായി മാറ്റി വച്ചിരിക്കുന്നത്.[5]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. Establishment of NISER
  2. പ്രധാനമന്ത്രിയുടെ പ്രസ്താവന
  3. നൈസർ ഹോം പേജ്
  4. "നൈസർ ഉദ്ഘാടനം-പ്രസ്താവന". Archived from the original on 2009-01-05. Retrieved 2009-04-12.
  5. Union Cabinet approves NISER
"https://ml.wikipedia.org/w/index.php?title=നൈസർ&oldid=3635824" എന്ന താളിൽനിന്ന് ശേഖരിച്ചത്