കുറ്റൂർ നൈതലക്കാവ് ഭഗവതി ക്ഷേത്രം

(നൈതലകാവ് ഭഗവതി ക്ഷേത്രം കുറ്റൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ നഗരത്തിൽ നിന്ന് ആറുകിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കുറ്റൂർ ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് നൈതലക്കാവ് ഭഗവതി ക്ഷേത്രം. ഉഗ്രദേവതയായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. കൂടാതെ പ്രത്യേക ക്ഷേത്രത്തിൽ ശിവനും കുടികൊള്ളുന്നു. ഗണപതി, അയ്യപ്പൻ, ദുർഗ്ഗാദേവി, നാഗദൈവങ്ങൾ, രക്ഷസ്സ് എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. തൃശ്ശൂർ പൂരത്തിന്റെ പങ്കാളികളിലൊരാളാണ് ഇവിടത്തെ ഭഗവതി. കൊച്ചി രാജകുടുംബവുമായി ഏറെ അടുത്ത ബന്ധമുള്ള ഈ ക്ഷേത്രം ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

ചരിത്രം

തിരുത്തുക