നേവിയർ-സ്റ്റോക്സ് സമവാക്യങ്ങൾ

ദ്രവപദാർത്ഥങ്ങളുടെ ചലനത്തെ വിശദീകരിക്കുന്ന ആംശിക അവകലന(Partial differential equations) സമവാക്യങ്ങളാന്നു നേവിയർ-സ്റ്റോക്സ് സമവാക്യങ്ങൾ. ഒരു ചലിക്കുന്ന ദ്രവത്തിന്റെ പ്രവേഗം, മർദ്ദം, സാന്ദ്രത, താപനില എന്നിവ തമ്മിലുള്ള ബന്ധം ഈ സമവാക്യങ്ങൾ വ്യക്തമാക്കുന്നു. ശ്യാന ദ്രവങ്ങളുടെ ചലനപഠനത്തിനാണ് നേവിയർ-സ്റ്റോക്സ് സമവാക്യങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്.

ഒരു സമയാശ്രിത ദ്രവ്യസംരക്ഷണസമവാക്യം, മൂന്ന് സമയാശ്രിത ആക്കസംരക്ഷണസമവാക്യം, ഒരു സമയാശ്രിത ഊർജസംരക്ഷണസമവാക്യം എന്നിവ അടങ്ങിയതാണു നേവിയർ-സ്റ്റോക്സ് സമവാക്യങ്ങൾ. [1]

ചരിത്രം

തിരുത്തുക

1822ൽ ക്ലോദേ ലൂയിസ് നേവിയരും 1845ൽ ജോൺ ഗബ്രിയേൽ സ്റ്റോക്ക്സും ഇവ സ്വതന്ത്രമായി കണ്ടു പിടിച്ചു. [2]

പ്രയോഗിക തലത്തിൽ ഒരുപാട് ദ്രവപ്രവാഹങ്ങളെ പഠിക്കാൻ നേവിയർ-സ്റ്റോക്സ് സമവാക്യങ്ങൾ ഉപയോഗിക്കുന്നു. കൂടാതെ കാലാവസ്ഥ പഠനത്തിനും, മാക്സ്‌വെൽ സമവാക്യങ്ങലോടെ ചേർത്ത് മാഗ്നെറ്റോഹൈഡ്രോഡയനമിക്സ് പഠനത്തിനും ഇവ ഉപയോഗിക്കുന്നു. ഇവയുടെ നിർദ്ധാരണം പ്രയാസമേറിയതാണ്.


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-27. Retrieved 2012-05-08.
  2. http://www.japan-germany.sci.waseda.ac.jp/event/2010iwmfd/mini01.pdf

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക