ഊർജ്ജം നിർമ്മിയ്ക്കുവാനോ നശിപ്പിയ്ക്കുവാനോ സാധ്യമല്ല.അത് ഒരു രൂപത്തിൽ നിന്നു മറ്റൊരു രൂപത്തിലേയ്ക്ക് മാറ്റുവാനേ കഴിയൂ.ഇതാണ്‌ ഊർജ്ജ സം‌രക്ഷണ നിയമം. ഉദാഹരണത്തിന്, ഒരു ഡൈനാമിറ്റ് ദണ്ഡിന്റെ സ്ഫോടനത്തിൽ അതിന്റെ രാസോർജ്ജം ഗതികോർജ്ജമായി പരിവർത്തനപ്പെടുത്തുവാൻ കഴിയും. താപഭൗതികത്തിലെ ഒന്നാം സിദ്ധാന്തം ഈ നിയമത്തിന്റെ ഒരു വകഭേദമാണ്‌.

അനശ്വരമായ ചലനമുള്ള ഒരു യന്ത്രസംവിധാനം സാദ്ധ്യമല്ല എന്നതാണ് ഈ നിയമത്തിന്റെ ഒരു പരിണതഫലം.

ചരിത്രം തിരുത്തുക

പ്രാചീന ഗ്രീസിലെ ഥേൽ‍സിന്റെ കാലം മുതൽക്കേ പ്രപഞ്ചത്തിലെ ചില ഘടകങ്ങളെങ്കിലും സം‌രക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നുവെന്ന് ചിന്തകർ കരുതിയിരുന്നു.1638-ൽ ഗലീലിയോ ഒരു സാധാരണ പെൻഡുലത്തിന്റെ ചലനം മൂലമുണ്ടാകുന്ന ഊർജ്ജവ്യതിയാനങ്ങളെക്കുറിച്ച് വ്യക്തമാക്കി.1676-1689 കാലഘട്ടത്തിൽ ലെബ്നിസാണ്‌ ഈ നിയമത്തിന്‌ ഗണിതശാസ്ത്രാടിസ്ഥാനം നൽകിയത്. ന്യൂട്ടോണിയൻ ഫിസിക്സിലും ഈ സിദ്ധാന്തത്തിന്‌ വ്യക്തമായ തെളിവുകൾ ഉണ്ട്.

താപഭൗതികത്തിലെ ഒന്നാം നിയമം തിരുത്തുക

 , അഥവാ,  ,
  •   -സിസ്റ്റത്തിനു നൽകിയ താപോർജ്ജം
  •  -ചെയ്ത പ്രവൃത്തി
  •   -internal energy യിലുണ്ടായ വ്യതിയാനം
"https://ml.wikipedia.org/w/index.php?title=ഊർജ്ജ_സം‌രക്ഷണ_നിയമം&oldid=2336674" എന്ന താളിൽനിന്ന് ശേഖരിച്ചത്