ഇതല്ല അതുമല്ല എന്നർത്ഥം വരുന്ന ഒരു സംസ്കൃത പദപ്രയോഗമാണ് നേതി നേതി (സംസ്കൃതം: नेति नेति). , ഇതി എന്നീ പദങ്ങൾ ചേർന്നു വരുന്ന ഒരു സന്ധിയാണ് നേതി. ഉപനിഷത്തുക്കളിലും അവധൂത ഗീതയിലും ബ്രഹ്മത്തിന്റെ സ്വഭാവത്തെ വിശേഷിപ്പിക്കുവാൻ ഈ പദപ്രയോഗം ഉപയോഗിക്കുന്നുണ്ട്.

ജ്ഞാനയോഗ പരിശീലനത്തിലെ ഒരു പ്രധാന ഘടകമാണ് "നേതി നേതി അന്വേഷണം". ബോധാവസ്ഥയുടെ എല്ലാ വസ്തുക്കളെയും , ചിന്തകളെയും മനസ്സിനെയും ഉൾപ്പടെ നിഷേധിച്ചു കൊണ്ട് യഥാർത്ഥമായ അദ്വൈത അവബോധം പ്രാപിക്കുക എന്നതാണ് ഇതു വഴി ലക്ഷ്യമിടുന്നത്.

നേതി നേതിയുടെ പ്രാധാന്യം തിരുത്തുക

. നേതി നേതി എന്നത് 'ഇതല്ല ഇതല്ല' അഥവാ ‘ഇതല്ല, ഇതല്ല, ഇപ്രകാരമല്ല’[1] എന്ന രീതിയിൽ മനസിലാക്കിക്കൊണ്ട് നിഷേധിക്കുന്ന ഒരു വേദാന്ത പ്രക്രിയയാണ്. ഇതു വഴി ജ്ഞാനി ആത്മൻ അല്ലാത്ത ലൗകികമായവയെ നിഷേധിക്കുന്നു. ക്രമേണെയുള്ള ഈ പ്രക്രിയയിലൂടെ അവൻ മനസ്സിനെ നിഷേധിക്കുകയും അതുവഴി എല്ലാ ലൗകികാനുഭവങ്ങളെയും മറികടക്കുന്നു. ശരീരത്തെയും രൂപത്തെയും ചിത്തത്തെയും ഇന്ദ്രിയങ്ങളെയും പരിമിതികളുള്ള എല്ലാ ബന്ധനങ്ങളെയും നിരാകരിക്കുകയും അതുവഴി അവശേഷിക്കുന്ന യഥാർത്ഥമായ 'ഞാൻ' എന്തെന്ന് കണ്ടെത്തുകയും അവൻ പരിപൂർണ്ണതയുമായി ഐക്യത്തിലാവുകയും ചെയ്യുന്നു.[2] എൽ.സി. ബെക്കറ്റ് 'നേതി നേതി' എന്ന തന്റെ കൃതിയിൽ ഇപ്രകാരം പറയുന്നു : നേതി നേതി എന്നത് പറഞ്ഞറിയിക്കാൻ കഴിയാത്തതിനെ കുറിച്ച് പറയുവാൻ ഉപയോഗിക്കുന്ന ഒരു പദമാണ്, മറ്റൊരു നിർവ്വചനവും അനുയോജ്യമാകാത്ത സാരാംശത്തെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിക്കുന്നു.[3]

നേതി-നേതി സമീപനത്തിനെക്കുറിച്ച് ശക്തമായി വാദിച്ചവരിൽ അദ്വൈത ചിന്തകരിൽ ഏറ്റവും പ്രമുഖൻ ആദി ശങ്കരൻ തന്നെയാണ്. അദ്ദേഹം തന്റെ ബ്രഹ്മസൂത്രഭാഷ്യമടക്കമുള്ള ഗ്രന്ഥങ്ങളിൽ നിർഗുണ ബ്രഹ്മത്തെയും (Higher Brahman) സഗുണ ബ്രഹ്മത്തെയും(Lower Brahman) വേർതിരിച്ചിട്ടുണ്ട്. പരബ്രഹ്മം എന്നത് നിർഗുണ ബ്രഹ്മമാണ്. ഈ പരബ്രഹ്മം എല്ലാ ബന്ധങ്ങളിൽ നിന്നും നാമങ്ങളിൽ നിന്നും രൂപങ്ങളിൽ നിന്നും മുക്തമാണ്, ഈ ബ്രഹ്മത്തെക്കുറിച്ചുള്ള അറിവാണ് മോക്ഷം. ഈ നിർഗുണ ബ്രഹ്മത്തെക്കുറിച്ച് അനുകൂല വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കാനാവില്ല. അതു കൊണ്ടാണ്. അതിനാലാണ് ഗ്രന്ഥങ്ങളിൽ 'വിശേഷണങ്ങളില്ലാത്ത' (നിർവിശേഷ), 'രൂപമില്ലാത്ത' (അരൂപ), 'ഭാഗിക്കപ്പെടാത്തതും അന്തമില്ലാത്തതും' (അദ്വൈത) തുടങ്ങിയ നിഷേധ വിശേഷണങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അവയിൽ ഏറ്റവും പ്രധാനമായത് നേതി നേതി തന്നെയാണ്. [4]

അവലംബം തിരുത്തുക

  1. https://wayofdharma.com/ml/2018/05/04/%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BF-%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BF/
  2. Vishnu Devanand. Meditation and Mantras:An Authoritative Text. New Delhi: Motilal Banarsidass Publishers. p. 119.
  3. Pavel G. Somov. The Lotus Effect. New Harbinger Publications. p. 34.
  4. Harold G. Coward. Negative Theory. SUNY Press. p. 204.
"https://ml.wikipedia.org/w/index.php?title=നേതി_നേതി&oldid=3943864" എന്ന താളിൽനിന്ന് ശേഖരിച്ചത്