നെൽസൺ ആൽഗ്രെൻ
നെൽസൺ ആൽഗ്രെൻ (ജീവിതകാലം : മാർച്ച് 28, 1909 മുതൽ മെയ് 9, 1981 വരെ) ഒരു അമേരിക്കൻ എഴുത്തുകാരനായിരുന്നു. 1949 ൽ പ്രസിദ്ധീകരിക്കപ്പെട്ടതും നാഷണൽ ബുക്ക് അവാർഡ് നേടിയതുമായ “ദ മാൻ വിത്ത് ദ ഗോൾഡൻ ആം” എന്ന പ്രശസ്ത കൃതിയുടെ പേരിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്.[1] ഈ നോവൽ 1955 ൽ ഇതേ പേരിൽ സിനിമയാക്കപ്പെട്ടിരുന്നു.
നെൽസൺ ആൽഗ്രെൻ | |
---|---|
ജനനം | Detroit, Michigan, US | മാർച്ച് 28, 1909
മരണം | മേയ് 9, 1981 Long Island, New York | (പ്രായം 72)
തൊഴിൽ | Writer |
ഭാഷ | English |
ദേശീയത | American |
Genre | Novel, short story |
അവാർഡുകൾ | National Book Award 1950 |
പങ്കാളി | Amanda Kontowicz (m. 1937; divorced) Betty Ann Jones (1965-1967; divorced) |
ജീവിതരേഖ
തിരുത്തുകനെൽസൺ അഹ്‍ൽഗ്രെൻ അബ്രഹാം എന്ന പേരിൽ മിഷിഗണിലെ ഡെട്രോയിറ്റിൽ ഗോൾഡീയുടെയും (നേരത്തേ കാലിഷെർ) ജെർസൺ അബ്രഹാമിൻറെയും പുത്രനായിട്ടാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിനു 3 വയസു പ്രായമുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം ഇല്ലിനോയിസിലെ ചിക്കാഗോയിലേയ്ക്കു വന്നു. അവിടെ ജോലിക്കാരായ അയൽവാസികളുടെയും ചിക്കാഗോയുടെ തെക്കു ഭാഗത്തുള്ള കുടിയേറ്റക്കാരുടെയും ഇടയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. അദ്ദേഹത്തിൻറെ പിതാവ് ജൂതമതത്തിലേയ്ക്കു പരിവർത്തനം ചെയ്ത ഒരു സ്വീഡിഷ് കുടിയേറ്റക്കാരൻറെ മകനായിരുന്നു. മാതാവ് ഒരു ജർമ്മൻ ജൂത വംശപരമ്പയിൽപ്പെട്ട സ്ത്രീയായിരുന്നു.
നെൽസൺ ആൽഗ്രെന് 8 വയസു പ്രായമുള്ളപ്പോൾ അദ്ദേഹത്തിൻറെ കുടുംബം നഗരത്തിൽനിന്നു ദൂരെ തെക്കൻ ഭാഗത്തുനിന്ന് അൽബാനി പാർക്കിന് വടക്കു വശത്ത് ട്രോയി തെരുവിലെ ഒരു അപാർട്മെൻറിലേയ്ക്കു താമസം മാറി. നെൽസൺ ആൽഗ്രെൻറെ പിതാവ് ഒരു ഓട്ടോ മെക്കാനിക്കായി സമീപത്തുള്ള നോർത്ത് കെഡ്സീ അവന്യൂവിൽ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിൻറെ ചിക്കാഗോ: സിറ്റി ഓൺ ദ മേക്ക് എന്ന ലേഖനത്തിൽ ആത്മകഥാപരമായ ഭാഗങ്ങളുണ്ട്.
ആൽഗ്രെൻ വിദ്യാഭ്യാസം ചെയ്തത് ചിക്കാഗോ പബ്ലിക് സ്കൂളിലായിരുന്നു. ഹിബ്ബാർഡ് ഹൈസ്കൂളിൽനിന്ന് (ഇപ്പോൾ റൂസ്‍വെൽറ്റ് ഹൈസ്കൂൾ) ബിരുദപഠനം നടത്തിയിരുന്നു. ഉപരിപഠനത്തിനായി ഇരട്ടനഗരങ്ങളായ ഉർബാന-ഷാംപെയിനിലുള്ള യൂണിവേർസിറ്റി ഓഫ് ഇല്ലിനോയിസിൽ ചേരുകയും 1931 ൽ “ഗ്രേറ്റ് ഡിപ്രഷൻ” എന്ന ലോക സാമ്പത്തിക മാന്ദ്യകാലത്ത് പത്രപ്രവർത്തനത്തിൽ ബിരുദമെടുക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിലെ പഠനകാലത്ത് ഡെയ്‍ലി ഇല്ലിനി എന്ന വിദ്യാർത്ഥികളുടെ പത്രത്തിൽ എഴുതിയിരുന്നു.
സാഹിത്യജീവിതം
തിരുത്തുകആൽഗ്രെൻ തൻറെ ആദ്യ കഥ ടെക്സാസിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തുകൊണ്ടിരിക്കേ 1933 ൽ "So Help Me" എന്ന പേരിലെഴുതി. ചിക്കാഗോയിലേയ്ക്കു തിരികെ പോകുന്നതിനുമുമ്പ് ആൽപൈനിലെ സൾ റോസ് സ്റ്റേറ്റ് യുണിവേഴ്സിറ്റിയിലെ ഒരു ശൂന്യമായ ക്ലാസിൽനിന്ന് ടൈപ്പ് റൈറ്റർ മോഷ്ടിച്ചുവെന്ന കുറ്റത്തിന് പിടിക്കപ്പെട്ടിരുന്നു. ചിക്കാഗോയിലേയ്ക്കുള്ള ട്രെയിനിൽ കയറിയിരുന്നുവെങ്കിലും കുറ്റം ചുമത്തപ്പെട്ടിതിനാൽ തിരികെ ആൽപൈനിലേയ്ക്കു കൊണ്ടുവരുകയും ആദ്യം 5 മാസം ജയിലിൽ അടക്കപ്പെടുകയും പിന്നീട് ഒരു മൂന്നു വർഷം അധികമായി ശിക്ഷിക്കപ്പെടുകയും ചെയ്തു. അദ്ദേഹം ജയിൽ മോചിതനായെങ്കിലും ഈ സംഭവം അദ്ദേഹത്തിൻറെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കപ്പെട്ടു. 1935 ൽ ആൽഗ്രെൻ തൻറെ ചെറുകഥയായ “ദ ബ്രദേർസ് ഹൌസിന്” മൂന്നു തവണ ലഭിച്ച “ഓ. ഹെൻട്രി അവാർഡുകളിൽ” ആദ്യത്തേത് നേടി. “സ്റ്റോറി മാഗസിൻ” എന്ന മാസികയിൽ ഇത് ആദ്യ അച്ചടിച്ചു വരികയും പിന്നീട് പുനപ്രസിദ്ധീകിരക്കപ്പെടുകയും ചെയ്തിരുന്നു.
കൃതികൾ
തിരുത്തുക- Somebody in Boots (1935)
- Never Come Morning (1942)
- The Neon Wilderness (1947), a collection of short stories
- The Man with the Golden Arm (1949), concerns morphine addiction
- Chicago: City on the Make (1951)
- A Walk on the Wild Side (1956)
- Nelson Algren's Own Book of Lonesome Monsters (1962)
- Who Lost an American? (1963)
- Conversations with Nelson Algren (1964)
- Notes from a Sea Diary: Hemingway All the Way (1965)
- The Last Carousel (1973)
- The Devil's Stocking (1983)
- America Eats (1992)
- He Swung and He Missed (1993)
- The Texas Stories of Nelson Algren (1994)
- Nonconformity (1996)
- Notes From a Sea Diary & Who Lost an American (Seven Stories Press, 2009)
- Algren, Nelson (2009). Horvath, Brooke; Simon, Dan (eds.). Entrapment and other writings. New York: Seven Stories Press. ISBN 9781583228685.
അവലംബം
തിരുത്തുക- ↑ "National Book Awards – 1950". National Book Foundation. Retrieved 31 March 2012. (With essays by Rachel Kushne and Harold Augenbraum from the Awards 60-year anniversary blog.)