നെല്ലിക്കുഴി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുളള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി. ഇവിടത്തെ പ്രധാന വരുമാന മാർഗ്ഗം തടി അധിഷ്ടിതമായ വ്യവസായമാണ്. ഏകദേശം 400 ഓളം ഗൃഹോപകരണ വില്പ്പനശാലകൾ ഇവിടെയുണ്ട്[അവലംബം ആവശ്യമാണ്]. കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും ധാരാളം ആവശ്യക്കാർ ഇവിടെയെത്തുന്നുണ്ട്. 5 കിലോമീറ്റർ കിഴക്ക് കോതമംഗലം ആണ് അടുത്ത പട്ടണം. മുവാറ്റുപുഴ 13 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു, ചോള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂർ ഈ പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ "മൂന്നാർ" ഇവിടെ നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ (AM Road) ഇതു വഴി കടന്നു പോകുന്നു.
നെല്ലിക്കുഴിയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- പഞ്ചായത്ത് യു.പി. സ്കൂൾ, നെല്ലിക്കുഴി,
- ഇളമ്പ്ര എൽ. പി. സ്കൂൾ. ഇളമ്പ്ര
- ഗവ. യു. പി. സ്കൂൾ, കുറ്റിലഞ്ഞി,
- മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, ചെറുവട്ടൂർ,
- ദേവസ്വം ബോർഡ് ഹൈസ്കൂൾ, തൃക്കാരിയൂർ
- ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ്, നെല്ലിക്കുഴി,
- മാർ ബസേലിയോസ് ഡന്റൽ കോളേജ്, നെല്ലിക്കുഴി,
- മാർ ബസേലിയോസ് നഴ്സിങ് കോളേജ്, നെല്ലിക്കുഴി,
- നങേലിൽ ആയൂർവേദ മെഡിക്കൽ കോളേജ്, നങേലിപ്പടി, നെല്ലിക്കുഴി,
- ഇന്ദിരാഗാന്ധി ഡന്റൽ കോളേജ്, നെല്ലിക്കുഴി.
- ഇന്ദിരാഗാന്ധി വനിതാ എഞ്ചിനീയറിംഗ് കോളേജ്, നെല്ലിക്കുഴി.
- ഇന്ദിരാഗാന്ധി പാരാമെഡിക്കൽ കോളേജ്,
- എൻ.ഇ.സി.റ്റി ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറുവട്ടൂർ
- എം.ഇ.എസ്.പബ്ലിക് സ്കൂൾ, തങ്കളം
- അൽ-അംമൽ പബ്ലിക് സ്കൂൾ, നെല്ലിക്കുഴി
- മാർത്തോമാ എൽ.പി സ്കൂൾ, പാനിപ്ര
- ധർമ്മഗിരി നഴ്സിംഗ് കോളേജ്, നെല്ലിക്കുഴി
നെല്ലിക്കുഴിയിലെ പ്രധാന ചികിത്സാ സൗകര്യങ്ങൾ
തിരുത്തുക- NIMS ഹോസ്പിറ്റൽ
- പീസ് വാലി
- നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ്, നങ്ങേലിപ്പടി, നെല്ലിക്കുഴി
- ഇന്ദിരാഗാന്ധി ഡന്റൽ കോളേജ്, നെല്ലിക്കുഴി
- മാർ ബസേലിയോസ് ഡന്റൽ കോളേജ്, നെല്ലിക്കുഴി
- ഗവ. PHC ചെറുവട്ടൂർ,
- ഗവ.ഹോമിയോ ചിറപ്പടി, നെല്ലിക്കുഴി
- ഗവ. ആയുർവേദ ആശുപത്രി, ചെറുവട്ടൂർ
- സഞ്ജീവിനി ഹോമിയോ ക്ലിനിക്, നെല്ലിക്കുഴി
- റിലീഫ് ഹോമിയോ ക്ലിനിക്, ചെറുവട്ടൂർ
- കാനാട്ട് ഹോമിയോ ക്ലിനിക്, ചെറുവട്ടൂർ
- തണൽ പാലിയേറ്റീവ് കെയർ ക്ലിനിക്,നെല്ലിക്കുഴി