നെയ്യാമ്പൽ
തീരപ്രദേശങ്ങൾ, ചതുപ്പുകൾ, വയലുകൾ ഇവയോടുബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളായ നെയ്തലുകളിൽ വളരുന്ന ചെറിയ സസ്യങ്ങളാണ് നെയ്യാമ്പലുകൾ. (ശാസ്ത്രീയനാമം-Nymphoides hydrophylla/ Nymphoides cristata). ചിന്നാമ്പൽ എന്ന വിളിപ്പേരും ഇവയ്ക്കുണ്ട്. ആമ്പൽ ഇലകളോടുസാദൃശ്യമുള്ള ഇലകളാണിവക്കുള്ളത്. അതിനാൽ ആമ്പലുകളുടെ ജനുസ്സായ നിംഫയേ (Nymphae) എന്ന വാക്കിനോടുബന്ധിപ്പിച്ച് ഇവയുടെ ജനുസ്സ് നിംഫോയിഡസ്സ് (Nymphoides) എന്നറിയപ്പെടുന്നു. ഈ ജനുസ്സിൽ 50 ഓളം ഇനങ്ങളുണ്ട്. ഇന്ത്യയിൽ ഇതിലെ എട്ടിനങ്ങളുള്ളതിൽ ഏഴിനങ്ങളും കേരളത്തിൽ കാണപ്പെടുന്നു. മൂന്നോളം എണ്ണം കടുത്ത വംശനാശഭീഷണിയിലുമാണ്. [1]
നെയ്യാമ്പൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | N. hydrophylla
|
Binomial name | |
Nymphoides hydrophylla (Lour.) Kuntze, 1891
| |
Synonyms[അവലംബം ആവശ്യമാണ്] | |
|
സസ്യശരീരം
തിരുത്തുകഹൃദയാകാരത്തിലുള്ള ഇലകളുടെ ഞെട്ടുകളുടെ അറ്റത്തുനിന്നുരൂപപ്പെടുന്ന പൂവുകൾക്ക് തൂവെള്ള നിറവും അഞ്ചുദളങ്ങളും ഉണ്ടാകും. കായ്കൾക്ക് ഗുളികാരൂപവും ഓരോ കായിലും രണ്ടു മി. മീ. ചുറ്റളവുള്ള നാലോ ആറോ വിത്തുകൾ ഉണ്ടാകും. വിത്തുകൾക്ക് തവിട്ടുനിറമാണുള്ളത്.
ഇനങ്ങൾ
തിരുത്തുകകേരളത്തിൽ കാണപ്പെടുന്ന നെയ്യാമ്പലുകൾ മുഖ്യമായും താഴെപ്പറയുന്നവയാണ്.
സ്വർണ്ണനെയ്തൽ (Nymphoides aurantiacum)-
തിരുത്തുകകേരളത്തിൽ ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പൊതുവേ കാണപ്പെടുന്ന ഇവ ആഗസ്റ്റ്- സെപ്തംബർ മാസങ്ങളിൽ പുഷ്പിക്കുന്നു. തെക്കേ ഇന്ത്യയിലേയും ശ്രീലങ്കയിലേയും സ്ഥാനിക സസ്യവുമാണിത്. (Edemic).
നാട്ടുനെയ്തൽ/ ഇളയാമ്പൽ/ നെയ്യാമ്പൽ (Nymphoides cristata)
തിരുത്തുകവേരുകൾ വെള്ളത്തിനടിയിൽ ഉറപ്പിച്ചുജീവിക്കുന്ന ഇവയുടെ ഇലകൾ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നു. ഹൃദയാകാരത്തിലുള്ള ഇലകളുടെ ഞെട്ടുകളുടെ അറ്റത്തുനിന്നുരൂപപ്പെടുന്ന പൂവുകൾക്ക് തൂവെള്ള നിറവും അഞ്ചുദളങ്ങളും ഉണ്ടാകും. കായ്കൾക്ക് ക്യാപ്സ്യൂൾ രൂപവും ഓരോ കായിലും രണ്ടു മി. മീ. ചുറ്റളവുള്ള നാലോ ആറോ വിത്തുകൾ ഉണ്ടാകും. വിത്തുകൾക്ക് തവിട്ടുനിറമാണുള്ളത്. രൂപപ്പെടുന്ന കായ്കളിൽ 1 ൽ 25 വരെ തവിട്ടുനിറത്തിലുള്ള ചെറിയ വിത്തുകൾ കാണാം. വിത്തുകൾക്ക് ഒന്നര മി. മീറ്ററോളം ചുറ്റളവുമുണ്ടാകും.
ചിന്നാമ്പൽ(Nymphoides indica)
തിരുത്തുകകേരളത്തിലെ എല്ലാ ജില്ലകളിലും കാണപ്പെടുന്നു. ദളങ്ങളുടെ വക്കുകൾ നാരുരൂപത്തിലുള്ളവയാണ്. പൂക്കളുടെ മധ്യത്തിൽ നിന്ന് ദളങ്ങളിലേയ്ക്ക് മഞ്ഞനിറം വ്യാപിച്ചുകാണപ്പെടുന്നു. ഒരു കായിൽ 18 മുതൽ 25 വരെ ഇളം തവിട്ടുനിറത്തിലുള്ള വിത്തുകൾ കാണപ്പെടുന്നു.
കുഞ്ഞാമ്പൽ(Nymphoides parvifolia)
തിരുത്തുകമലപ്പുറം, കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ആഴം കുറഞ്ഞ കുളങ്ങളിലും നെൽവയലുകളിലും കാസർകോട്ടെ ചെങ്കൽപ്പരപ്പുനീർത്തടങ്ങളിലും ഇവ കാണപ്പെടുന്നു.
നിംഫോയിഡസ് മാക്രോസ്പോമ (Nymphoides macrosporma)
തിരുത്തുക1964 ൽ സസ്യശാസ്ത്രജ്ഞനായ ആർ. വാസുദേവൻ വടകരയിൽ നിന്നും 1965 ൽ ആലപ്പുഴയിലെ തീരപ്രദേശത്തുനിന്നും ശേഖരിച്ച പുതിയ നെയ്യാമ്പലിനമാണിത്. ഗുരുതരവംശനാശഭീഷണിയുള്ള ഇവയെ ഈയിടെ കാണാനില്ല.
കൃഷ്ണകേസരം (Nymphoides krishnakesara)
തിരുത്തുക1990 -ൽ കണ്ണൂർ മാടായിപ്പാറയിൽ നിന്ന് കെ.ടി.ജോസഫ്, ഡോ. വി.വി. ശിവരാജൻ എന്നിവർ കണ്ടെത്തി. ഇവയുടെ കേസരങ്ങളുടെ കൃഷ്ണവർണ്ണമാണ് പേരിനാധാരം.
നിംഫോയിഡസ് ശിവരാജനൈ(Nymphoides sivarajanii)
തിരുത്തുകമലപ്പുറം ജില്ലയിലെ ചെട്ടിപ്പടിയിൽ വയലുകളിൽ നിന്ന് ശ്രീ.കെ.ടി. ജോസഫ് കണ്ടെത്തുകയും സസ്യവർഗ്ഗീകരണ ശാസത്രജ്ഞനായ ശ്രീ. വി.വി. ശിവരാജനോടുള്ള ആദരസൂചകമായി പേരിട്ടതുമായ സസ്യമാണിത്. പിന്നീട് ആലപ്പുഴയിൽ നിന്നും ഈ സസ്യത്തെ കണ്ടെത്തിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ കൂട് മാസിക, പുസ്തകം 1, ലക്കം 2, 2013 ജൂൺ, പേജ് 44-45