നെന്മാറ വല്ലങ്ങി വേല

(നെന്മാറ വേല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വേലകളുടെ വേല നെന്മാറ വേല  ആദിപരാശക്തി ശ്രീ നെല്ലിക്കുളങ്ങര ഭഗവതിയുടെ ഉത്സവമാണ് പ്രസിദ്ധമായ നെന്മാറ - വല്ലങ്ങി വേല. നെന്മാറ, വല്ലങ്ങി ഗ്രാമപ്രദേശക്കാർ ചേർന്നു നടത്തുന്ന ഒരുത്സവമാണിത്. പാലക്കാട് ജില്ലയിലെ നെന്മാറയിലാണ് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം.

നെന്മാറ വല്ലങ്ങി വേല
തരംHindu
അനുഷ്ഠാനങ്ങൾTemple Festival, Vedikettu, Melam, Aanapanthal
തിയ്യതിApril 3

വിശ്വാസംതിരുത്തുക

കേരളത്തിന്റെ നെല്ലറയും  ഗ്രാമീണ ചിന്തകൾ കാത്തു സൂക്ഷിക്കുന്ന ജില്ലയാണ് പാലക്കാട്.  പാലക്കാടു ജില്ലയിൽ നെല്ലിയാമ്പതി മലനിരകളുടെ താഴെയാണ് കുടകരനാട്. നെന്മാറ, വല്ലങ്ങി, വിത്തന ശ്ശേരി, തിരുവഴിയാട്, അയിലൂർ ദേശങ്ങൾ ചേരുന്ന കുടകരനാട്. പൂർവ നന്മകളെ എന്നും ആചരിക്കുന്ന നാടാണ് കുടകരനാട്. മലയാളമാസം മീനം ഒന്ന് മുതൽ ഇരുപത് വരെ നെന്മാറ-വല്ലങ്ങി  ദേശക്കാർക്ക്  ഉത്സവങ്ങളുടെ ദിനരാത്രങ്ങളാണ്.ദേശത്തിന്റെ ദേവതയായ നെല്ലികുളങ്ങര ഭഗവതിയെ വണങ്ങുന്ന വേലക്കാലം പൂരങ്ങളുടെ പൂരം എന്ന് തൃശൂർ പൂരത്തെ പറയുന്നത് പോലെ വേലകളുടെ വേലയാണ് നെന്മാറ വല്ലങ്ങി വേല.

മീനമാസം ഒന്നാം തീയതിയോടെ ദേശക്കാരെല്ലാം വേല പെരുമയിൽ ഉണരും ലോകത്തിന്റെ ഏതു ഭാഗത്തു താമസിച്ചാലും നെന്മാറ ദേശക്കാർ നാട്ടിലെത്തും വേലയുടെ നിറവിൽ അവർ അവരെ തന്നെ അടയാളപ്പെടുത്തുകയാണ്. അന്യ ദേശത്തു നിന്നും ആളും ആരവവും  വേലകമ്പക്കാരും നെന്മാറയിൽ എത്തുകയായി. ഐതിഹത്തിനപ്പുറം നിൽക്കുന്ന ഒരു സാംസ്കാരികതമഹത്ത്വം കൂടിയാണ് നെന്മാറ വല്ലങ്ങി വേല. ആരോഗ്യകരമായ ഒരു മത്സരചേലോടെ നെന്മാറ ദേശക്കാർ വേലയുടെ ചുമതലകൾ ഏറ്റെടുക്കും .നെന്മാറ ദേശത്തിന്റെ വേലപ്പകർച്ചകൾ മന്നം മൂലസ്ഥാനം വേട്ടക്കൊരുമകൻ ക്ഷേത്രം എന്നി പ്രധാന സ്ഥലങ്ങളിലാണ് നടക്കുന്നത്.ദേശാസ്താനിയായ മൂപ്പിൽ നായർ നെല്ലിക്കുളത്ത് മലയിൽ തപസു ചെയ്തു നേടിക്കൊണ്ട് വന്ന സൗഭാഗ്യമാണ് ഇവിടുത്തെ ദേവീസാന്നിദ്യം എന്നാണ് വിശ്വാസം.സംപ്രീതയായ ദേവി മൂപ്പിൽ നായരുടെ അഭ്യര്ത്ഥന മാനിച്ചു ദേശത്തേക്കു വന്നു തന്റെ കുട കരയിൽ വെച്ച് അടുത്തുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങി കുട പൊക്കാൻ ശ്രേമിച്ചെങ്കിലും അത് പൊക്കാൻ കഴിഞ്ഞില്ല പിന്നീട് ദേവപ്രശ്നം നടത്തിയപ്പോൾ ദേവീസാന്നിദ്യം ഉണ്ടെന്നും ദേവിയെ പ്രതിഷ്ഠിക്കണമെന്നും തീർപ്പായി  ആ പ്രേദേശമാണ് ഇപ്പോഴുത്ത മൂല സ്ഥാനം.മന്നതും വേട്ടക്കൊരുമകൻ സ്ഥാനത്തും ദേവി സാന്നിദ്യം പ്രസരിക്കുന്നുണ്ട്.മൂലസ്ഥാനത്തെ ദേവിയെ നെന്മാറ  നെല്ലിക്കുളങ്ങരയിൽ പുനഃപ്രതിഷ്ടിച്ചതത്രെ അതാണ് ഇപ്പോഴത്തെ  നെല്ലിക്കുളങ്ങരെ ദേവിക്ഷേത്രം. വല്ലങ്ങി ദേശത്തിന്റെ വേല തുടങ്ങുന്നത് ശിവക്ഷേത്രത്തിൽ നിന്നാണ് പിന്നീട് പഞ്ചവാദ്യത്തോടെ മന്നതിൽ എത്തിചേരുന്നു തുടർന്ന് കുടമാറ്റം. പിന്നീട് ശ്രി കുറുംബ ഭഗവതിയെ പ്രാർത്ഥിച്ചു നഗര പ്രതിക്ഷണം വെച്ച് പണ്ടിമേളത്തോടെ പന്തലിൽ അണിനിരക്കുന്നു പിന്നീട് കുടമാറ്റം.കുടമാറ്റത്തിനുശേഷം നെല്ലികുളത്തിയമ്മയെ ദർശിക്കാൻ കാവുകയറുകയും പ്രധിക്ഷണം വെച്ച് ആൽത്തറയിൽ എത്തി ചേര്ന്ന് പ്രശസ്തമായ ആൽത്തറ മേളം അരങ്ങേറു കയും ചെയ്യുന്നു.

കൂറയിടിൽ ചടങ്ങോടെയാണ്  നെന്മാറ വേലക്ക് തുടക്കം കുറിക്കുന്നത് പിന്നീട് ഉള്ള ഇരുപത് ദിവസവും ദ്വാരകനിഗ്രഹം (കളം) പാട്ടുണ്ടാകും.വനത്തിൽ വെച്ച് ദേവി ദ്വാരികനെ എതിരിട്ടതിന്റെയും ഒടുവിൻ നിഗ്രഹിച്ചതിന്റെയും തുടർന്ന് നടന്ന ആഘോഷങ്ങളുടെയും ഓർമ്മയാണ് നെന്മാറ വേലയുടെ പൊരുൾ. കണ്യർകളിയും ഒൻപതാം നാളിലെ വലിയ കുമ്മാട്ടിയും വേലയുടെ പ്രധാന ചടങ്ങുകളാണ് പത്താം ദിവസമാണ് കരിവേല നടക്കുന്നത്. മീനം പത്തൊമ്പതിനാണ് ആണ്ടിവേല നടക്കുന്നത് .മീനം ഇരുപതിന്‌ പുലർച്ചെ അഞ്ചുമണിയോടെ വാളുകടയിൽ  എന്ന ചടങ്ങോടെയാണ് നെന്മാറ വേല തുടങ്ങുന്നത്. വലിയോലവായന,കോലംകയറ്റൽ ,പറയേഴ്‍ന്നുള്ളത് ,ആണ്ടിപ്പട്ടു എന്നിവയാണ് തുടർന്നുള്ള ചടങ്ങുകൾ, തിടമ്പ് ആവാഹനം കഴിഞ്ഞാൽ നെന്മാറ മന്നത്തെ നൂറുകണക്കിന് വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം ഭക്തരെ ഉത്സവലഹരിയിൽ എത്തിക്കും.പതിനൊന്നു ഗജവീരന്മാർ അണിനിരക്കുന്ന ഘോഷയാത്ര മൂലസ്ഥാനത്തും വേട്ടക്കൊരുമകൻ കോവിലിലും ചെന്ന് ദർശനം നടത്തും തുടർന്ന് നെന്മാറയുട വീഥികളിലൂടെ സഞ്ചരിച്ചു ശ്രീ നെല്ലികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും ഇതേസമയത് തന്നെ വല്ലങ്ങി ദേശത്തു നിന്നും ഇതേപോലൊരു എഴുന്നെള്ളിപ്പ്  വന്നു ചേരും (നെന്മാറ വല്ലങ്ങി വേലകൾ ഒന്നിച്ചു കുടമാറ്റം നടക്കുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് നെല്ലികുളങ്ങര ഭഗവതി ക്ഷേത്രം) തുടർന്നാണ് ചെമ്പട കൊട്ടി നെല്ലികുളങ്ങര ഭഗവതിക്ക് മുൻപിൽ കുടമാറ്റം നടക്കുന്നത്. ഏകദേശം നാലുമണിയോടെ  നെന്മാറ -വല്ലങ്ങി ദേശക്കാരുടെ ആദ്യ വെടിക്കെട്ട് നടക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ വെടിക്കെട്ട് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. പാണ്ടിമേളവും,തായമ്പകയും പഞ്ചവാദ്യവും രാത്രിവരെ മുഴങ്ങും.പുലർച്ചെ മൂന്നു മുതൽ ആറുവരെ നടക്കുന്ന രണ്ടാമത്തെ വെടിക്കെട്ടും ചരിത്ര പ്രസിദ്ധമാണ്. വേലച്ചമയങ്ങളും, വെടിക്കെട്ടും ആചാരങ്ങളും കാണുവാനും  പങ്കെടുക്കുവാനും അന്യ സംസ്ഥാനത്തു നിന്നുപോലും ഭക്തർ എത്തും എന്നതും നെന്മാറ വേലയുടെ ഒരു പ്രത്യേകതയാണ്.ഏകദേശം 25  ലക്ഷം പേര് സമ്മേളിക്കുന്ന സുദിനമാണ് മീനം 20 .താലപ്പൊലിയും കുടമാറ്റവും രണ്ടു ദേശങ്ങളുടെയും കമാനങ്ങളും ചമയങ്ങളും നെന്മാറ വേലയെ അതുല്യ സുന്ദരമാക്കുന്നു.  കൊടകര നാടിന്റെ ഈ ഉത്സവം സാംസ്‌കാരിക കേരളത്തിന്റെ മഹോത്സവം തന്നെയാണ്     

പ്രത്യേകതകൾതിരുത്തുക

കുമ്മാട്ടി, കരിവേല, ആണ്ടിവേല തുടങ്ങിയ ഒട്ടേറെ നാടൻ കലാരൂപങ്ങൾ ഉത്സവസമയത്ത് അരങ്ങേറുന്നു. സമാപനദിന (വേല) ത്തിൽ നെറ്റിപ്പട്ടം കെട്ടിയ മുപ്പതോളം ആനകൾ എഴുന്നള്ളത്തിന് അണിനിരക്കുന്നു. കാഴ്ചപ്പെരുമയിൽ തൃശ്ശൂർ പൂരം മാത്രമാണ് നെന്മാറ വല്ലങ്ങിവേലയെ അതിശയിക്കുന്നത്. ഇത് നടക്കുന്നത് പാലക്കാട് ജില്ലയിലെ നെന്മാറയിൽ സ്ഥിതി ചെയ്യുന്ന നെല്ലിക്കുളങ്ങര ഭഗവതിക്ഷേത്രത്തിലാണ്.

എത്തിച്ചേരാൻതിരുത്തുക

ദൂരംതിരുത്തുക

  • കൊച്ചി എയർ‌പോർട്ടിൽ നിന്ന് തൃശ്ശൂർ വരെ 55 km. തൃശ്ശൂർ നിന്ന് നെന്മാറ വരെ 48 km.
  • കോയമ്പത്തൂർ എയർ‌പോർട്ടിൽ നിന്ന് പാലക്കാട് വരെ 60 km. പാലക്കാട് നിന്ന് നെന്മാറ വരെ 28 km.

ഇത് കൂടി കാണുകതിരുത്തുക

ചിത്രശാലതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

Coordinates: 10°35′34″N 76°36′09″E / 10.592691°N 76.602632°E / 10.592691; 76.602632

"https://ml.wikipedia.org/w/index.php?title=നെന്മാറ_വല്ലങ്ങി_വേല&oldid=3291075" എന്ന താളിൽനിന്ന് ശേഖരിച്ചത്