നീലച്ചെമ്പൻ വെള്ളിവരയൻ
കണ്ടുകിട്ടാൻ വളരെ പ്രയാസമുള്ള ഭംഗിയുള്ള ഒരു ശലഭമാണ് നീലച്ചെമ്പൻ വെള്ളിവരയൻ (Scarce Shot Silverline). ശാസ്ത്രനാമം: Aphnaeus elima.[1][2] ഇന്ത്യയിലും അയൽരാജ്യങ്ങളിലും കണ്ടുവരുന്ന ഈ ശലഭം കേരളത്തിൽ വിരളമാണ്. വരണ്ടയിടങ്ങളാണ് സാധാരണ ഇവയുടെ താവളങ്ങൾ. എന്നിരുന്നാലും ഇവയെ കാടുകളിലും മലമുകളിലെ തുറസായസ്ഥലങ്ങളിലും കാണാറുണ്ട്. വ്യത്യസ്തമായ നിറഭംഗിയുള്ള ഒരു ശലഭമാണിത്.
നീലച്ചെമ്പൻ വെള്ളിവരയൻ Scarce Shot Silverline | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. elima
|
Binomial name | |
Aphnaeus elima Moore, 1877
| |
Synonyms | |
Spindasis elima Moore |
തണ്ണീർത്തടങ്ങൾപോലെയുള്ള നനഞ്ഞയിടങ്ങളിരുന്ന് ലവണം ഉണ്ണുന്ന ശീലമുള്ള ഈ ശലഭം മിക്കപ്പോഴും ചിറകുകൾ പൂട്ടിപ്പിടിച്ചാണ് ഇരിയ്ക്കാറ്. പിൻചിറകിൽ രണ്ടുവീതം വാലുകളുണ്ട്.
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 94–95. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Cigaritis Donzel, 1847 Leopard Butterflies Silverlines Barred Blues". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)
- മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)(ഡോ. അബ്ദുള്ള പാലേരി)
പുറം കണ്ണികൾ
തിരുത്തുകCigaritis elima എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.