നീരാഴി കൊട്ടാരം

(നീരാഴിക്കെട്ട് കൊട്ടാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ ചങ്ങനാശ്ശേരിയിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് നീരാഴി കൊട്ടാരം. തെക്കുംകൂർ രാജവംശം തലസ്ഥാനം വെന്നിമലയിൽനിന്നും, ചങ്ങനാശ്ശേരിയിലേക്ക് മാറ്റി സ്ഥാപിച്ചപ്പോൾ പുഴവാതിലെ നീരാഴിക്കെട്ട് കൊട്ടാരമായിരുന്നു രാജഗൃഹമായി ഉപയോഗിച്ചിരുന്നത്.[1] തിരുവിതാംകൂർ മഹാരാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തെക്കുംകൂർ രാജ്യം ആക്രമിക്കുന്ന അവസരത്തിലാണ് പുഴവാതിൽ നിന്നും കോട്ടയം നട്ടാശ്ശേരിയിലേക്ക് തലസ്ഥാനം മാറ്റിസ്ഥാപിച്ചത്. മാർത്താണ്ഡവർമ്മയുടെ നിർദ്ദേശപ്രകാരം കോട്ടയം ചവിട്ടുവേലിയിൽ അവർ പിന്നീട് സ്ഥിരതാമസവുമാക്കി.[2] തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാൾ രാമവർമ്മയുടെ പിതാവ് രാജരാജ വർമ്മ വലിയ കോയിത്തമ്പുരാൻ ജനിച്ചത് നീരാഴി കൊട്ടാരത്തിലാണ്.[3]

കൊട്ടാരം

തിരുത്തുക

തെക്കുംകൂർ രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രവും, രാജകൊട്ടാരമായിരുന്നു നീരാഴി കൊട്ടാരം. ചങ്ങനാശ്ശേരിയിലെ പുഴവാതിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1750 വരെ തെക്കുംകൂർ രാജവംശവും, പിന്നീട് വടക്കൻ മലബാറിൽ നിന്ന് ചങ്ങനാശ്ശേരിയിൽ സ്ഥിരതാമസമാക്കിയ പരപ്പനാട് രാജവംശവും ഈ കൊട്ടാരം ഉപയോഗിച്ചിരുന്നു. 1790 ലെ തിരുവിതാംകൂർ ആക്രമണത്തിൽ (ചങ്ങനാശ്ശേരി യുദ്ധം) തെക്കുംകൂറിലെ അവസാന രാജാവായിരുന്ന ആദിത്യ വർമ്മൻ മണികണ്ഠൻ കോട്ടയം നട്ടാശ്ശേരിയിലേക്ക് രക്ഷപ്പെട്ടത് ഈ നീരാഴി കൊട്ടാരത്തിൽ നിന്നുമാണ്. നീരാഴി കൊട്ടാരം മുൻപ് നീരാഴിക്കെട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്.

എ.ഡി. 1400-നു ശേഷം തെക്കുംകൂർ രാജാക്കന്മാരുടെ കാലത്ത് നീരാഴി കൊട്ടാരം പുനഃർനിർമ്മിക്കുകയും, അവർ മണികണ്ഠപുരത്തു നിന്നും ചങ്ങനാശ്ശേരിയിലേക്ക് രാജധാനി മാറ്റി സ്ഥാപിക്കുകയും ചെയ്തു. 1749-ലെ ചങ്ങനാശ്ശേരി യുദ്ധത്തിൽ തെക്കുംകൂറിലെ അവസാന രാജാവായിരുന്ന ആദിത്യ വർമ്മൻ മണികണ്ഠനെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ സ്ഥാനഭ്രഷ്ടനാക്കി. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാക്കന്മാർ നീരാഴി കൊട്ടാരം പരിഷ്കരിച്ച്, 1766-ൽ ഹൈദർ അലിയുടെ കുപ്രസിദ്ധമായ ആക്രമണത്തിനിടെ, പരപ്പനാട് കൊട്ടാരം പലായനം ചെയ്ത രാജകുമാരന്മാരെയും മലബാറിലെ രാജകുടുംബത്തിലെ രാജകുമാരന്മാരെയും പാർപ്പിച്ചു.[4]

അവലംബങ്ങൾ

തിരുത്തുക
  1. http://books.google.ae/books?id=nxtnsT8CdZ4C&pg=PA212&lpg=PA212&dq=neerazhi+palace&source=bl&ots=XQYaK3U8eh&sig=AsmiAAR6UICZEVJ9-2E72UCnRqs&hl=en&sa=X&ei=CkWaUuT7FoXQhAfi0YH4DA&ved=0CCgQ6AEwADgK#v=onepage&q=neerazhi%20palace&f=false Encyclopaedia of Tourism Resources in India, Volume 2
  2. http://www.thehindu.com/todays-paper/tp-features/tp-propertyplus/a-palace-within-means/article4083547.ece
  3. History of Travancore from the Earliest Times - P. Shungoonny Menon - ISBN 8120601696 - Published By: Asian Educational Services
  4. Menon, P Shungoonny (1878). History of Travancore from the Earliest Times by P Shungoonny Menon (Dewan Peishcar of Travancore). 105, Mount road, Madras: Higginbotham and Company. pp. 152, 153.
"https://ml.wikipedia.org/w/index.php?title=നീരാഴി_കൊട്ടാരം&oldid=3678880" എന്ന താളിൽനിന്ന് ശേഖരിച്ചത്