ചങ്ങനാശ്ശേരി യുദ്ധം
കേരളത്തിലെ പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറും, തെക്കുംകൂറും തമ്മിൽ 1749 സെപ്തംബർ മാസം നടന്ന പോരാട്ടമാണ് ചങ്ങനാശ്ശേരി യുദ്ധം.[2] നിർണായകമായ ഈ യുദ്ധത്തിലെ പരാജയം തെക്കുംകൂറിനു ആധിപത്യം നഷ്ടപ്പെടുകയും തിരുവിതാംകൂർ അവരുടെ സാമ്രാജ്യം മീനാച്ചിലാറിന്റെ തെക്കേ അതിർത്തിയിലേക്ക് വ്യാപിക്കുകയും ചെയ്തു.[3]
ചങ്ങനാശ്ശേരി യുദ്ധം | |||||||
---|---|---|---|---|---|---|---|
തിരുവിതാംകൂർ-തെക്കുംകൂർ യുദ്ധം ഭാഗം | |||||||
തെക്കുംകൂർ രാജ്യം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
Travancore | തെക്കുംകൂർ | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
മാർത്താണ്ഡവർമ്മ രാമയ്യൻ ദളവ ഡിലനോയി | ആദിത്യ വർമ്മ മണികണ്ഠൻ പത്തില്ലത്തിൽ പോറ്റിമാർ വാഴപ്പാടത്ത് പണിക്കർ | ||||||
ശക്തി | |||||||
10000-12000 പടയാളികൾ |
രാമയ്യൻ ദളവയുടെ നെതൃത്വത്തിൽ തിരുവിതാംകൂറിന്റെ രാജ്യ വിസ്തൃതിക്കായി നാട്ടുരാജ്യങ്ങളായിരുന്ന കായകുളവും, അമ്പലപ്പുഴയും പിടിച്ചടക്കി. അമ്പലപ്പുഴയുദ്ധത്തിൽ തിരുവിതാംകൂറിന്റെ ആക്രമണത്തിനെ എതിർക്കുന്നതിനായി തെക്കുകൂർ സൈന്യ സഹായം നടത്തുകയുണ്ടായി. ഇതു മനസ്സിലാക്കിയ മാർത്താണ്ഡവർമ്മ രാജാവ് ചമ്പകശ്ശേരിയുടെ പതനത്തെ തുടർന്ന് തെക്കുംകൂർ ആക്രമിക്കാൻ തീരുമാനിച്ചു.[4] [5].
വെന്നിമല, മണികണ്ഠപുരം, തളിക്കോട്ട, എന്നിസ്ഥലങ്ങൾക്കുശേഷം തെക്കുംകൂർ രാജധാനി ചങ്ങനാശ്ശേരിയിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു. ചങ്ങനാശ്ശേരി പുഴവാതിലുള്ള നീരാഴിക്കൊട്ടാരത്തിലാണ് തെക്കുംകൂർ രാജാവ് താമസിച്ചിരുന്നത്. അന്നത്തെ ഇളയരാജാവ് അമ്പലപ്പുഴയുടേയും കായങ്കുളത്തിന്റെ പതനം മനസ്സിലാക്കി സാമന്തനായി കഴിയാൻ ജ്യേഷ്ഠനോട് ഉപദേശിച്ചു, തുടർന്ന് അദ്ദേഹം തിരുവനന്തപുരത്ത് ചെന്ന് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയെ കണ്ടു സഹായം അഭ്യർത്ഥിച്ചു. ഇളയരാജാവിന്റെ പ്രവൃത്തിയിൽ ദേഷ്യപ്പെട്ട് തെക്കുംകൂർ രാജാവ് (ആദിത്യ വർമ്മ മണികണ്ഠൻ) അനുജനെ (കോത വർമ്മ മണികണ്ഠൻ) മാതാവ് മരിച്ചുവെന്ന് കള്ളം പറഞ്ഞ് അനുജനെ തിരിച്ചുകൊണ്ടുവന്നു കൊലപ്പെടുത്തി പാമ്പുകടിച്ചു മരിച്ചുവെന്ന് വാർത്ത പരത്തുകയും ചെയ്തു. തെക്കുംകൂർ രാജാവിന്റെ കഠിനപൃവർത്തു മനസ്സിലാക്കി രാമയ്യനും ഡിലനോയിക്കും വടക്കോട്ട് പടനയിക്കാൻ മാർത്താണ്ഡവർമ്മ നിർദ്ദേശം കൊടുത്തു. തിരുവിതാംകൂർ സൈന്യം ആറന്മുളയിൽ എത്തിയപ്പോൾ തെലുങ്കു ബ്രാഹ്മണർ സൈന്യത്തിനു മുൻപിൽ തടസ്സം നിന്നു. ഡിലനോയിയുടെ നേതൃത്തത്തിലുള്ള ക്രൈസ്തവ-മുസ്ലിം സൈന്യം അവരെ എതിരിട്ടു. അതിനെത്തുടന്ന് ചങ്ങനാശ്ശേരിയിലെ കോട്ടയും കൊട്ടാരവും ആക്രമിച്ചു. നീരാഴിക്കൊട്ടാരത്തിലുണ്ടായിരുന്ന രാജാവിനെ വാഴപ്പള്ളി പത്തില്ലത്തിൽ പോറ്റിമാർ സഹായിക്കുകയും രാജാവിനെ കോട്ടയം നട്ടാശ്ശേരിയിലേക്ക് മാറ്റുകയും ചെയ്തു. തിരുവിതാംകൂർ സൈന്യം പിന്തുടരാതിരിക്കാനായി വാഴപ്പള്ളിയിലെ കണ്ണമ്പേരൂർ പാലം നശിപ്പിക്കുകയും ചെയ്തു. കൊല്ലവർഷം 925 ചിങ്ങമാസം 28-ആം തീയതി (ക്രി.വർഷം 1750 സെപ്തംബർ 11) തെക്കുംകൂർ രാജാവിന്റെ ആസ്ഥാനമായ ചങ്ങനാശ്ശേരി രാമയ്യൻ ദളവ പിടച്ചടക്കി.
അവലംബം
തിരുത്തുക- ↑ Shungoonny Menon - A HISTORY OF TRAVANCORE - First edition: 1878 , New edition: 1983, Page 130, 131 - ISBN 978-8170200407, 978-8170200406
- ↑ Shungoonny Menon - A HISTORY OF TRAVANCORE - First edition: 1878 , New edition: 1983, Page 130, 131 - ISBN 978-8170200406
- ↑ http://archive.org/stream/ahistorytravanc00menogoog#page/n202/mode/2up
- ↑ A. Sreedhara Menon (1987). Political History of Modern Kerala. DC Books. pp. 140–. ISBN 978-81-264-2156-5. Retrieved 10 August 2012
- ↑ N.E Kesavan Namboothiri, Thekkumkoor Charithravum Puravrithavum (Kottayam: National Book Stall, 2014), 8-9