നിഴൽ (ചലച്ചിത്രം)

അപ്പു എൻ. ഭട്ടതിരി സംവിധാനം ചെയ്ത 2021 ചിത്രം

2021 ലെ ഇന്ത്യൻ മലയാള ചലച്ചിത്രമാണ് നിഴൽ. നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്.സഞ്ജീവാണ് . സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.[1] സൈജു കുറുപ്പ്, ദിവ്യ പ്രഭ, വിനോദ് കോവൂർ, ഡോ. റോണി, അനീഷ് ഗോപാൽ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

നിഴൽ
സംവിധാനംഅപ്പു.എൻ.ഭട്ടതിരി
നിർമ്മാണംആന്റോ ജോസഫ്
അഭിജിത്ത് എം പിള്ള
ബാദുഷ
ഫെല്ലിനി ടി.പി
ഗണേഷ് ജോസ്
തിരക്കഥഎസ്.സഞ്ജീവ്
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
നയൻതാര
ലാൽ (നടൻ)
സംഗീതംസൂരജ് എസ് കുറുപ്പ്
ഛായാഗ്രഹണംദീപക് ഡി മേനോൻ
ചിത്രസംയോജനംഅപ്പു.എൻ.ഭട്ടതിരി
അരുൺലാൽ എസ്.പി
സ്റ്റുഡിയോആന്റോ ജോസഫ് ഫിലിം കമ്പനി
മെലാഞ്ച് ഫിലിം ഹൗസ്
ടെന്റ്പോൾ മൂവി
വിതരണംആൻ മേഘ മീഡിയ
റിലീസിങ് തീയതി
  • 9 ഏപ്രിൽ 2021 (2021-04-09)
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം

തിരുത്തുക

ഒരു ആഘാതകരമായ അപകടത്തിൽ നിന്ന് കരകയറാൻ ജോൺ(കുഞ്ചാക്കോ ബോബൻ) എന്ന ജഡ്ജി പാടുപെടുകയും നിഥിൻ എന്ന കുട്ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. കൊലപാതകത്തെക്കുറിച്ചുള്ള നിഥിന്റെ കഥകൾ ശരിയാണെന്ന് കണ്ടെത്തുമ്പോൾ, ജോൺ അവ അന്വേഷിക്കാൻ പോകുന്നു.

കഥാപാത്രങ്ങൾ

തിരുത്തുക
  • കുഞ്ചാക്കോ ബോബൻ - മജിസ്ട്രേറ്റ് ജോൺ ബേബി
  • നയൻതാര - ഷർമിള
  • ഇസിൻ ഹാഷ് - നിതിൻ
  • ദിവ്യ പ്രഭ - ഡോ. ശാലിനി
  • ലാൽ - വിശ്വനാഥൻ
  • റോണി ഡേവിഡ് - രാജൻ
  • പ്രശാന്ത് നാരായണൻ - മത്തിയാസ് പാണ്ഡ്യൻ
  • സൈജു കുറുപ് - അജിത് കുമാർ
  • രാജേഷ് ഹെബ്ബാർ - ഡോ
  • ജോളി ചിരയത്ത് - വത്‌സല
  • ശ്രീലത നമ്പൂതിരി - ലിസമ്മ, ബേബിയുടെ അമ്മ
  • സിയാദ് യാദു- കൈഫ്
  • ആദ്യ പ്രസാദ് - മേഘ
  • ഐന - കാതറിൻ
  • വിനോദ് കോവൂർ - കോൺസ്റ്റബിൾ സൈനുധീൻ
  • അനീഷ് ഗോപാൽ - ജോൺ ബേബിയെ ചാരപ്പണി ചെയ്ത പോലീസ്
  • ഷേർഷ ഷെരീഫ് - പോലീസ് ഓഫീസർ അഫ്താക്
  • സാദിഖ്- മിഷേൽ
  • രഞ്ജിത് ശേഖർ നായർ - ബസ് കണ്ടക്ടർ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

അനുബന്ധം

തിരുത്തുക
  1. "Kunchacko Boban to portray a Judicial Magistrate in 'Nizhal'". The Times of India. 3 November 2020.
"https://ml.wikipedia.org/w/index.php?title=നിഴൽ_(ചലച്ചിത്രം)&oldid=3672998" എന്ന താളിൽനിന്ന് ശേഖരിച്ചത്