ഒരു സ്ഥലത്തിന് നേർമുകളിലായി ഖഗോളത്തിൽ വരുന്ന സാങ്കൽപ്പിക ബിന്ദുവാണ് ശീർഷബിന്ദു അഥവാ ഉച്ചബിന്ദു (ഇംഗ്ലീഷ്: zenith). 'നേർമുകളിൽ' എന്നതുകൊണ്ട് ഗുരുത്വാകർഷണബലത്തിന് തികച്ചും വിപരീതമായ ദിശ എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. ശീർഷബിന്ദുവിന് വിപരീത ദിശയിലുള്ള ബിന്ദുവിനെ നീചബിന്ദു (Nadir) എന്നു വിളിക്കുന്നു. ഗോളത്തിലെ ഏറ്റവും ഉയർന്ന സ്ഥാനമാണ് ശീർഷബിന്ദു.

ശീർഷബിന്ദുവും നീചബിന്ദുവും
"https://ml.wikipedia.org/w/index.php?title=ശീർഷബിന്ദു&oldid=3202576" എന്ന താളിൽനിന്ന് ശേഖരിച്ചത്