നിലമേൽ ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയുടെ തെക്കുകിഴക്ക് ഭാഗത്ത് സ്റ്റേറ്റ് ഹൈവേയുടെ ഇരുവശങ്ങളിലുമായി ഏകദേശം 22.02 ചതു:കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഭൂപ്രദേശമാണ് നിലമേൽ ഗ്രാമപഞ്ചായത്ത്. ജില്ലയിലെ ചടയമംഗലം ബ്ളോക്കിൽപ്പെടുന്ന പഞ്ചായത്താണ് നിലമേൽ. കൊട്ടാരക്കരയിൽ നിന്നും 25 കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നിലമേൽ പഞ്ചായത്ത് സമാന്തരമായുള്ള കുന്നുകളും, താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമാണ്. കൊട്ടാരക്കര താലൂക്കിലെ ‘നെല്ലറ’ എന്ന് അറിയപ്പെട്ടിരുന്ന ഗ്രാമമാണ് നിലമേൽ . ഇത്തിക്കര ആറിന്റെ പോഷക നദികൾ ഇവിടെ നിന്നും ഉത്ഭവിക്കുന്നു. നിലമേൽ വില്ലേജിൽപ്പെടുന്ന ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 22.02 ച.കി.മീറ്ററാണ്. ചടയമംഗലം പഞ്ചായത്തിലെ കൈതോട്, മുരുക്കുമൺ , മുളയക്കോണം, നിലമേൽ എന്നീ വാർഡുകളും, പോരേടം, കുരിയോട് വാർഡുകളുടെ ഏതാനും ഭാഗങ്ങളും ചേർത്ത് 1977-ൽ നിലമേൽ പഞ്ചായത്ത് രൂപവൽക്കരിക്കപ്പെട്ടു. പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം നിലമേൽ ജംഗ്ഷൻ ആണ്.
നിലമേൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°49′43″N 76°52′15″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | എലിക്കുന്നാംമുകൾ, വലിയവഴി, മുളയക്കോണം, നെടുംപച്ച, മുരുക്കുമൺ, പുതുശ്ശേരി, ചേറാട്ടുകുഴി, കോളേജ്, വെള്ളാംപാറ, ബംഗ്ളാംകുന്ന്, ടൌൺ, വേയ്ക്കൽ, കൈതോട് |
ജനസംഖ്യ | |
ജനസംഖ്യ | 14,208 (2001) |
പുരുഷന്മാർ | • 6,802 (2001) |
സ്ത്രീകൾ | • 7,406 (2001) |
സാക്ഷരത നിരക്ക് | 88.78 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221310 |
LSG | • G021107 |
SEC | • G02064 |
അതിരുകൾ
തിരുത്തുകനിലമേൽ പഞ്ചായത്തിന്റെ അതിരുകൾ: തെക്ക്- തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മൽ പഞ്ചായത്ത്, വടക്ക്- ചടയമംഗലം പഞ്ചായത്ത്, കിഴക്ക്- കടയ്ക്കൽ പഞ്ചായത്ത്, പടിഞ്ഞാറ്- തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ , മടവൂർ പഞ്ചായത്തുകൾ എന്നിവയാണ്.
വാർഡുകൾ
തിരുത്തുക- എലിക്കുന്നാംമുകൾ
- വലിയവഴി
- നെടുംപച്ച
- മുളയക്കോണം
- മുരുക്കുമൺ
- പുതുശ്ശേരി
- കോളേജ്
- വെളളാംപാറ
- ചേറാട്ടുകുഴി
- ഠൌൺ
- ബംഗ്ലാംകുന്ന്
- വയക്കൽ
- കൈതോട്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കൊല്ലം |
ബ്ലോക്ക് | ചടയമംഗലം |
വിസ്തീര്ണ്ണം | 22.02 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 14208 |
പുരുഷന്മാർ | 6802 |
സ്ത്രീകൾ | 7406 |
ജനസാന്ദ്രത | 645 |
സ്ത്രീ : പുരുഷ അനുപാതം | 1089 |
സാക്ഷരത | 89.57% |
ഔദ്യോഗിക വെബ് വിലാസം
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/nilamelpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001