ഭാരതീയനായ എഴുത്തുകാരനായിരുന്നു നിരാദ് സി. ചൗധരി(23 നവംബർ 1897 – 1 ഓഗസ്റ്റ് 1999). ഇംഗ്ലീഷിലും ബംഗാളിയിലുമായി നിരവധി ഗ്രന്ഥങ്ങളെഴുതി. 1951 ൽ പ്രസിദ്ധീകരിച്ച 'ആട്ടോബയോഗ്രാഫി ഓഫ് ആൻ അൺനോൺ ഇൻഡ്യൻ' എന്ന ഗ്രന്ഥം പ്രസിദ്ധമാണ്. മാക്സ്മുള്ളറെ ക്കുറിച്ചുള്ള ഗ്രന്ഥത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുസ്കാരം ലഭിച്ചിട്ടുണ്ട്.

നിരാദ് സി. ചൗധരി
ബംഗാളി: নীরদ চন্দ্র চৌধুরী
NiradC.ChaudhuriPic.jpg
ജനനം(1897-11-23)23 നവംബർ 1897
മരണം1 ഓഗസ്റ്റ് 1999(1999-08-01) (പ്രായം 101)
ഓക്സ്ഫോർഡ്, ഇംഗ്ലണ്ട്
ദേശീയതഇന്ത്യൻ
തൊഴിൽഎഴുത്തുകാരൻ, സാസ്കാരിക വിമർശകൻ
തൂലികാനാമംBalahak Nandi, Sonibarer Cithi Outsider, Now
രചനാകാലം1930s–1999
രചനാ സങ്കേതംസാഹിത്യം, സംസ്കാരം, രാഷ്ട്രീയം, യുദ്ധ തന്ത്രം

ജീവിതരേഖതിരുത്തുക

 
20 Lathbury Road, the former home of Nirad Chaudhuri, with its blue plaque.[1]
 
The blue plaque for Nirad Chaudhuri in Lathbury Road, North Oxford.[1]

1897-ൽ ഇന്നത്തെ ബംഗാളിലെ (ഇന്നത്തെ ബംഗ്ലാദേശ്) കിഷോർഗഞ്ജിൽ ജനിച്ചു. ആകാശവാണിയിൽ ജോലി ചെയ്യവെ 1951 ൽ പ്രസിദ്ധീകരിച്ച 'ആട്ടോബയോഗ്രാഫി ഓഫ് ആൻ അൺനോൺ ഇൻഡ്യൻ' എന്ന ഗ്രന്ഥം വിവാദമായി. നഗ്‌നമായ ബ്രിട്ടീഷ് സ്തുതി എന്ന് വിലയിരുത്തപ്പെട്ടതിനെത്തുടർന്ന് ആകാശവാണിയിലെ ജോലി നഷ്ടപ്പെട്ടു.[2] പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ നിരാദ് 1999-ൽ മരിക്കുന്നതു വരെ അവിടെത്തന്നെയാണ് കഴിഞ്ഞത്.

ആരോപണങ്ങൾതിരുത്തുക

നിരാദ് ചൗദരി ബ്രിട്ടീഷ് ചാരനാണെന്ന് സുഭാഷ് ചന്ദ്ര ബോസിന്റെ കുടുംബാംഗങ്ങൾ ആരോപണമുയർത്തിയിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ ജ്യേഷ്ഠനായിരുന്ന ശരത് ചന്ദ്ര ബോസിന്റെ സെക്രട്ടറിയായി 1937-41 കാലത്ത് നിരാദ് ചൗധരി പ്രവർത്തിച്ചിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഇക്കാലത്ത് ബ്രിട്ടീഷ് ഇന്റലിജൻസിനു വിവരങ്ങൾ കൈമാറിയിരുന്നതായാണ് ബോസ് കുടുംബാംഗങ്ങൾ ആരോപിച്ചത്. ശരത് ചന്ദ്ര ബോസ് അറസ്റ്റിലാകുന്നതിന് തലേന്ന് നിരാദ്, സെക്രട്റി സ്ഥാനം രാജി വെച്ചിരുന്നു. യാതൊരു വിധ നിയമ നടപടികളും നിരാദിനെതിരെ ഉണ്ടായില്ലെന്ന് മാത്രമല്ല, ആകാശ വാണിയിൽ ഉയർന്ന തസ്തികയിൽ ജോലിയും ലഭിച്ചു. 1967 ൽ തന്നെ ഇതു സംബന്ധിച്ച സി.ബി.ഐ ഫയലുകൾ പരസ്യമാക്കാൻ ബോസ് കുടുംബാംങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും സി.ബി.ഐ തയ്യാറായില്ല.[3]

കൃതികൾതിരുത്തുക

 • ദ ആട്ടോബയോഗ്രാഫി ഓഫ് ആൻ അൺനോൺ ഇൻഡ്യൻ(1951)
 • The Autobiography of an Unknown Indian (1951)
 • എ പാസേജ് ടു ഇംഗ്ലണ്ട് (1959)
 • ദ കോണ്ടിനന്റ് ഓഫ് സർസ് (1965)
 • ദ ഇന്റലക്ച്വൽ ഇൻ ഇന്ത്യ (1967)
 • ടു ലിവ് ഓർ നോട് ടു ലിവ് (1971)
 • സ്കോളർ എക്സ്ട്രോർഡിനറി, ദ ലൈഫ് ഓഫ് പ്രൊഫസർ ദ റൈറ്റ് ഹോണറബിൾ ഫ്രഡറിക് മാക്സ്മുള്ളർ, പി.സി. (1974)
 • കൾച്ചർ ഇൻ ദ വാനിറ്റി ബാഗ് (1976)
 • ക്ലൈവ് ഓഫ് ഇന്ത്യ (1975)
 • ഹിന്ദുയിസം എ റിിലിജിയൻ ടു ലിവ് ബൈ (1979)
 • [[ദൈഹാൻഡ് ഗ്രേറ്റ് അനാർക്ക്] (1987)
 • ത്രീ ഹോഴ്സ്മെൻ ഓഫ് അപ്പോകാലിപ്സ് (1997)
 • ദ ഈസ്റ്റ് ഈസ് ഈസ്റ്റ് ആൻഡ് വെസ്റ്റ് ഈസ് വെസ്റ്റ് (collection of pre-published essays)
 • ഫ്രം ദ ആർക്കൈവ്സ് ഓഫ് എ സെന്റിനേറിയൻ (collection of pre-published essays)
 • വൈ ഐ മോൺ പോർ ഇംഗ്ലണ്ട് (collection of pre-published essays)

പുരസ്കാരങ്ങൾതിരുത്തുക

 • ഡഫ് കോപ്പർ പ്രൈസ്
 • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

അവലംബംതിരുത്തുക

 1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; blue-plaque എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 2. http://www.samakalikamalayalam.com/malayalam-vaarika/essays/2018/aug/22/%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%80%E0%B4%B7%E0%B5%8D-%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%82-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%82-31240.html
 3. https://www.outlookindia.com/magazine/story/so-thy-hand/284686

അധിക വായനയ്ക്ക്തിരുത്തുക

പുറം കണ്ണികൾതിരുത്തുക

 • Chadhuri's Blue Plaque at Lathbury Road in North Oxford
 • Naras page
 • Pictures at age 93
 • Sheren, Syeda Momtaz (2012). "Chaudhuri, Nirad C". എന്നതിൽ Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
 • Merchant Ivory documentary
 • An unknown Bengali in Oxfordshire by Dipayan Pal on The Statesman
"https://ml.wikipedia.org/w/index.php?title=നിരാദ്_സി._ചൗധരി&oldid=3434293" എന്ന താളിൽനിന്ന് ശേഖരിച്ചത്