നിന്നു സേവിഞ്ചിന
(നിന്നുസേവിഞ്ചിന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുബ്ബരായ ശാസ്ത്രി യദുകുലകാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നിന്നു സേവിഞ്ചിന.
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | നിന്നു സേവിഞ്ചിന ജനുലകു നിക ഈ ജനന ബാധലു ഗലവേ |
ഓ പാർത്ഥസാരഥി സ്വാമീ, അങ്ങയുടെ ഭക്തർ ജനനമരണ നൈരന്തര്യങ്ങളുടെ ക്ലേശങ്ങൾ സഹിക്കണമോ? |
അനുപല്ലവി | കനകാംഗി ശ്രീ രുഗ്മിണി ഹൃദയാബ്ജ ദിനമണേ പാർഥസാരഥി സ്വാമി |
രുഗ്മിണിയുടെ പങ്കജസമാനമായ ഹൃദയത്തിന് അങ്ങ് സൂര്യനേപ്പോലെയാണല്ലോ |
സ്വരസാഹിത്യം | രാരാ നിന്നു സദാ (കോരിതി വിനു) കോരിതിനി മനവി വിനുമു സാരസ ദളാക്ഷ ശരണാഗത ജനാവന കൃപാനിധിവി |
ഞാനെന്നും അങ്ങയുടെ സാമീപ്യം ആഗ്രഹിക്കുന്നു ദയവായി വന്ന് എന്റെ അപേക്ഷയൊന്നു കേൾക്കൂ പങ്കജദളങ്ങൾ പോലെ അങ്ങയുടെ നയനങ്ങൾ മനോഹരമാണല്ലോ കീഴ്പ്പെടുന്നവർക്ക് അങ്ങ് കരുണയുടെ സാഗരമാണല്ലോ |
ചരണം | ഭവസാഗര താരകമൈ യുന്നദി നീ പദ സരസ യുഗമു ഭുവിമാനവ ലോകുലകു ഭുക്തി മുക്തി പ്രദമു (നീ പദമു) ഭവസന്നുത നീദു നാമഭജന സദാ ജേയുചുന്ന കവിജനാവന ലോല നീ സരി ഗലദാ ദെൽപു കുമാരപൂജിത പാദാ |
അങ്ങയുടെ പാദപങ്കജങ്ങൾ എന്നെ ഈ ഭവസാഗരം കടക്കാൻ സഹായിക്കുമല്ലോ അവ എനിക്ക് ഭക്ഷണവും മോക്ഷവും നൽകുമല്ലോ. ശിവൻ അങ്ങയെ ആരാധിക്കുന്നു ഉന്നതരായ പണ്ഡിതരാണല്ലോ അങ്ങയുടെ സഹചാരികൾ, വേറേതെങ്കിലുമൊരു മൂർത്തിയുണ്ടോ അങ്ങയുമായി താരതമ്യത്തിന്, സുബ്രഹ്മണ്യൻ അങ്ങയുടെ പാദം ഭജിക്കുന്നു. |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഐശ്വര്യ വിദ്യ രഘുനാഥ് ആലപിച്ചത്
- ടി എം കൃഷ്ണയുടെ ആലാപനം