നിനാന, അലാസ്ക സംസ്ഥാനത്തെ യൂക്കോൺ-കോയുകുക്ക് സെൻസസ് ഏരിയയിലുൾപ്പെട്ട ഒരു സ്വയംഭരണ പട്ടണമാണ്. ഈ പട്ടണം അലാസ്കയുടെ അന്തർഭാഗത്തുള്ള ഒരു അസംഘടിത പ്രദേശമാണ്. 2010ലെ യു.എസ്. സെൻസസ് അനുസരിച്ചുള്ള പട്ടണത്തിലെ ജനസംഖ്യ കേവലം 378 മാത്രമായിരുന്നു. അലാസ്ക സംസ്ഥാനത്തെ റെയിൽ-റോഡ് പദ്ധതികളുടെ ഭാഗമായി തനാന നദിയ്ക്കു കുറുകെ 1923 ൽ നിർമ്മിച്ചു പൂർത്തിയാക്കിയ മിയേർസ് മെമ്മോറിയൽ പാലം നിനാനയെ ആങ്കറേജ് നഗരവുമായും ഫെയർബാങ്ക്സ് നഗരവുമായും ബന്ധപ്പെടുത്തുന്നു. ഈ പാലത്തിന് ഏകദേശം 700 അടി (210 മീ.) നീളമുണ്ട്.

Nenana
Nenana train station and Parks Highway bridge
Nenana train station and Parks Highway bridge
CountryUnited States
StateAlaska
Census AreaYukon-Koyukuk
IncorporatedNovember 17, 1921[1]
ഭരണസമ്പ്രദായം
 • MayorJason P. Mayrand
 • State senatorClick Bishop (R)
 • State rep.Dave Talerico (R)
വിസ്തീർണ്ണം
 • ആകെ6.1 ച മൈ (15.8 ച.കി.മീ.)
 • ഭൂമി6.0 ച മൈ (15.6 ച.കി.മീ.)
 • ജലം0.1 ച മൈ (0.1 ച.കി.മീ.)
ഉയരം
351 അടി (107 മീ)
ജനസംഖ്യ
 (2010)[2]
 • ആകെ378
 • ജനസാന്ദ്രത66.6/ച മൈ (25.7/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99760
Area code907
FIPS code02-53050

ചരിത്രം

തിരുത്തുക

തനാന ഭൂപ്രദേശത്തിന്റെ ഏറ്റവും പടിഞ്ഞാറുള്ള ഭാഗമാണ് നിനാന പട്ടണം. ആദ്യകാലത്തു യൂറോപ്യൻ-അമേരിക്കക്കാരുടെ ഇടയിൽ പട്ടണം അറിയപ്പെട്ടിരുന്നത് ടോർട്ടില്ല (Tortella) എന്നായിരുന്നു. തദ്ദേശീയ ഇന്ത്യൻ പദമായ Toghotthele യിൽ നിന്നുള്ളതായിരുന്നു ഈ പേര്. തദ്ദേശീയ ഇന്ത്യൻ ഭാഷയിൽ ഈ വാക്കിന്റെ അർത്ഥം നദിയ്ക്കു സമാന്തരമായിട്ടുള്ള കുന്നുകൾ എന്നാണ്. ഈ പേരു പിന്നീട് നദിയ്ക്കും സമീപത്ത് അധിവസിച്ചിരുന്ന നിനാന വർഗ്ഗക്കാർക്കും ചാർത്തപ്പെട്ടു. 1838 കളിൽ നിനാന വർഗ്ഗക്കാര് യുറോപ്പിൽ നിന്ന് തനാന വില്ലേജിലെത്തിയവരുമായി ബാർട്ടർ സമ്പദായത്തിൽ കൊടുക്കൽ വാങ്ങലുകൾ നടത്തിയിരുന്നു. 1867 ൽ അമേരിക്കൻ ഐക്യനാടുകൾ റഷ്യയിൽ നിന്ന് അലാസ്ക വിലയ്ക്കു വാങ്ങിയതിനു ശേഷം അമേരിക്കൻ പര്യവേക്ഷകരും കച്ചവടക്കാരുമൊക്കെ തനാന താഴ്വരയിലെത്തിച്ചേർന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

നിനാന റക്കാർഡിംഗ് ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 64°33′50″N 149°5′35″W ആണ്. യു.എസ്. സെൻസസ് പ്രകാരം പട്ടണത്തിന്റെ ആകെയുള്ള വിസ്തൃതി 6.1 ചതുരശ്ര മൈലാണ്. ഫെയർബാങ്ക് നഗരതിത്തിന് 55 മൈൽ തെക്കായി ജോർജ്ജ് പാർക്ക് ഹൈവേയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന പട്ടണത്തിലാണ് 1916 ൽ പഴയ റെയിൽ-റോഡ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നത്.

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 101.
  2. "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.
"https://ml.wikipedia.org/w/index.php?title=നിനാന,_അലാസ്ക&oldid=3464246" എന്ന താളിൽനിന്ന് ശേഖരിച്ചത്