നിക്ടാജിനേസീ
ഒരു സസ്യകുടുംബം ആണ് നിക്ടാജിനേസീ. ഓഷധികളും കുറ്റിച്ചെടികളും വൃക്ഷങ്ങളും ഉൾപ്പെടുന്ന ഈ കുടുംബത്തിൽ 28 ജീനസ്സുകളിലായി 250-ലധികം സ്പീഷീസുണ്ട്. ഇതിൽ 60 സ്പീഷീസുള്ള മിറാബിലിസ് (നാലുമണിച്ചെടി) ആണ് ഏറ്റവും വലിയ ജീനസ്സ്. 14 ജീനസ്സുകൾക്ക് ഓരോ സ്പീഷീസ് മാത്രമേയുള്ളൂ. ഇതിലെ അംഗങ്ങൾ ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാ പ്രദേശങ്ങളിലാണ് വ്യാപകമായി കണ്ടുവരുന്നത്. നിക്ടാജിനേസീ കുടുംബത്തിലെ സസ്യങ്ങൾക്ക് പ്രത്യേക സാമ്പത്തിക പ്രാധാന്യമൊന്നുമില്ല. ആകർഷകങ്ങളായ പുഷ്പങ്ങളുള്ളതിനാൽ നിക്ടാജിനേസീ കുടുംബത്തിൽ ഉൾപ്പെടുന്ന ബോഗൻവില്ലയും നാലുമണിച്ചെടിയും പൂന്തോട്ടങ്ങളിൽ നട്ടുവളർത്തുന്നു. തഴുതാമ ഔഷധ സസ്യമാണ്.
നിക്ടാജിനേസീ Nyctaginaceae | |
---|---|
നാലുമണിച്ചെടി, നിക്ടാജിനേസി കുടുംബത്തിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Nyctaginaceae |
Tribes | |
Boldoeae | |
Synonyms | |
Allioniaceae Horan. |
സവിശേഷത
തിരുത്തുകഇലകൾ സരളം; സമ്മുഖമായി വിന്യസിച്ചിരിക്കുന്നു; അനുപർണങ്ങളില്ല. സൈമോസ് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ചിലയിനങ്ങളിൽ ആൺ-പെൺ പുഷ്പങ്ങൾ വെവ്വേറെ ചെടികളിലാണുണ്ടാവുക; ചിലയിനങ്ങൾ ദ്വിലിംഗിയാണ്. പുഷ്പങ്ങൾക്ക് കടും നിറത്തിലുള്ള സഹപത്രകങ്ങളുണ്ടായിരിക്കും. പരിദളപുടം അഞ്ചായി വിഭജിക്കപ്പെട്ടിരിക്കുന്നു. മിക്കയിനങ്ങൾക്കും ദളങ്ങളില്ല. 1-30 കേസരങ്ങളുണ്ടായിരിക്കും. വർത്തിക സരളവും കനം കുറഞ്ഞതുമാണ്. മിക്കയിനങ്ങളിലും കായ്കൾ ഒരു വിത്ത് മാത്രമുള്ള അച്ഛിന്നഫലമാണ്. കായ്കൾ പലപ്പോഴും ചിരസ്ഥായിയായ പരിദളപുടങ്ങൾകൊണ്ട് ആവൃതമായിരിക്കും. ഇത് വിത്തു വിതരണത്തെ സഹായിക്കുന്നു.
അവലംബം
തിരുത്തുക- ↑ "Family: Nyctaginaceae Juss., nom. cons". Germplasm Resources Information Network. United States Department of Agriculture. 2003-01-17. Archived from the original on 2009-05-06. Retrieved 2010-10-18.
- Levin, 2000, Phylogenetic relationships within Nyctaginaceae tribe Nyctagineae: Evidence from nuclear and chloroplast genomes. Systematic Botany 24(4) 738-750. (Subscription req.)
- Douglas, NA and Manos, PS. 2007. Molecular phylogeny of Nyctaginaceae: taxonomy, biogeography, and characters associated with a radiation of xerophytic genera in North America. American Journal of Botany 94(5) 856-872.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Nyctaginaceae Archived 2015-11-30 at the Wayback Machine. in L. Watson and M. J. Dallwitz (1992 onwards), The families of flowering plants Archived 2007-01-03 at the Wayback Machine..
- Flora of North America: Nyctaginaceae
- NCBI Taxonomy Browser
- links at CSDL Archived 2008-10-12 at the Wayback Machine.
- International Plant Names Index
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നിക്ടാജിനേസീ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |