സ്കോട്‌ലാന്റുകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു നിക്കോൾ അലക്സാണ്ടർ ഡാൽസൽ. (Nicol (or Nicholas) Alexander Dalzell FRSE FLS) (21 ഏപ്രിൽ 1817 – ജനുവരി 1878).[1] വനങ്ങളുടെ ശോഷിപ്പും തൽഫലമായി നാട്ടിൻപുറത്തെ മഴയ്ക്കുണ്ടാകുന്ന വ്യത്യാസവും തമ്മിൽ ബന്ധമുണ്ടെന്ന് ആദ്യമായി മനസ്സിലാക്കിയവരിൽ ഒരാളായിരുന്നു ഡാൽസൽ.

എഡിൻബർഗിൽ[2] ജനിച്ച അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം അവിടത്തെ ഹൈസ്കൂളിൽ ആയിരുന്നു. 1837 -ൽ ദൈവപഠനത്തിൽ എം എ ബിരുദം നേടി.[1] 1841 -ൽ ബോബെയിൽ കസ്റ്റംസിലെ അസിസ്റ്റന്റ് കമ്മിഷണറായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് അക്കൊല്ലംതന്നെ ബോംബെയിൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയി ചുമതലയേറ്റു.[1] കാലംപോകെ അദ്ദേഹം ബോംബെയിലെ സസ്യോദ്യാനത്തിന്റെ സൂപ്രണ്ട് ആയിത്തീർന്നു. 1861 -ൽ ഡാൽസൽ The Bombay Flora (1861 യും മറ്റു ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. 1870 -ൽ വിരമിച്ചു.[1]

1862 -ൽ റോയൽ സൊസൈറ്റി ഓഫ് സ്കോട്‌ലാന്റിന്റെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു.[3]

മലേറിയ ബാധയെത്തുടർന്ന് വിരമിച്ച അദ്ദേഹം 1870 -ൽ സ്കോട്‌ലാന്റിലേക്ക് തിരികെപ്പോയി.

1878 - ജനുവരിയിൽ എഡിൻബർഗിൽ വച്ച് മരണമടഞ്ഞു. അദ്ദേഹത്തിന്റെ ആറുമക്കളിൽ ഒരാളാണ് Pultency William Dalzell.[4]

പിൽക്കാലം

തിരുത്തുക

ധാരാളം ചെടികൾ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്.[5]

സഹായകഗ്രന്ഥങ്ങൾ

തിരുത്തുക

Dalzell എന്നാണ് സസ്യശാസ്ത്രസംബന്ധിയായ കാര്യങ്ങളിൽ ഇദ്ദേഹത്തെ പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ചുരുക്കെഴുത്ത്.[6]

  • Nicol Alexander Dalzell; Alexander Gibson (1861). The Bombay Flora: Or, Short Descriptions of All the Indigenous Plants Hitherto Discovered in Or Near the Bombay Presidency : Together with a Supplement of Introduced and Naturalised Species. Education Society's Press.
  1. 1.0 1.1 1.2 1.3 Hunt, Robert (1888). "Dalzell, Nicol Alexander" . In Stephen, Leslie (ed.). Dictionary of National Biography. Vol. 13. London: Smith, Elder & Co.
  2. Botanical Society of Edinburgh, Annual Report and Proceedings of the Botanical Society: 1836/37 (1840), Session 1837-8, p. 7.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-01-24. Retrieved 2019-01-08.
  4. http://www.geni.com/people/Nicholas-Dalzell/6000000025403129707
  5. Umberto Quattrocchi, CRC World Dictionary of Grasses (2006), p. 1130.
  6. "Author Query for 'Dalzell'". International Plant Names Index.

സ്രോതസ്സുകൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

Works by നിക്കോൾ അലക്സാണ്ടർ ഡാൽസൽ on Open Library at the Internet Archive