നികടബിന്ദു
വിവിധ ദൂരങ്ങളിൽ വ്യക്തമായ കാഴ്ച നിലനിർത്താൻ ലെൻസിൻറെ ഫോക്കസ് ദൂരം വ്യത്യാസപ്പെടുത്താനുളള കണ്ണിന്റെ കഴിവാണ് സമഞ്ജനക്ഷമത. ഒരു വസ്തു കണ്ണിനോട് സമഞ്ജനപരിധിയെക്കാൾ വളരെകൂടുതൽ അടുത്താൽ കണ്ണിന് അതിനെ ഫോക്കസ് ചെയ്യാൻ കഴിയാതെ വരും. കണ്ണിന്റെ സമഞ്ജനപരിധിക്കുളളിൽ ഒരുവസ്തുവിനെ റെറ്റിനയിൽ ഫോക്കസ് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ദൂരത്തിലുളള ബിന്ദുവാണ് നികടബിന്ദു (Near Point). കണ്ണിന്റെ സമഞ്ജനപരിധിയിലെ മറ്റൊരു പരിധി വിദൂര ബിന്ദുവാണ്. .
മുപ്പത് വയസ്സിനിടയിൽ ഒരു സാധാരണ കണ്ണിന് ഏകദേശം 11 സെ.മീ (4.3 ഇഞ്ച്) നികടബിന്ദു ഉളളതായി കണക്കാക്കപ്പെടുന്നു. നികടബിന്ദു പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. (സമഞ്ജനക്ഷമത കാണുക). ദീർഘദൃഷ്ടി അല്ലെങ്കിൽ വെള്ളെഴുത്ത് ഉള്ള ഒരു വ്യക്തിക്ക് നികടബിന്ദു സാധാരണയേക്കാൾ അടുത്തായിരിക്കും.
നികടബിന്ദുവിനെ ഡയോപ്റ്റേഴസ് ഉപയോഗിച്ച് സൂചിപ്പിക്കാറുണ്ട്, ഇത് ദൂരത്തിന്റെ വിപരീതത്തെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒരു സാധാരണ കണ്ണിന് ഉണ്ടായിരിക്കുന്ന നികട ബിന്ദു, .
കാഴ്ചക്കുറവ് പരിഹരിക്കൽ
തിരുത്തുകദീർഘദൃഷ്ടി ഉള്ള ഒരു വ്യക്തിക്ക് സാധാരണയെക്കാൾ കൂടുതൽ അകലെയായിരിക്കും നികടബിന്ദു,(അതായത് 25 cm) NP > 25 cm, അതിനാൽ 25 സെ.മീ.യിൽ കൂടുതൽ ദൂരത്തിലുളള വസ്തുവിനെ കൃത്യമായി ഫോക്കസിൽ കൊണ്ടുവരാൻ കഴിയില്ല. ഒരു കാഴ്ചക്രമീകരണ ലെൻസ് ഉപയോഗിച്ച് രോഗിയുടെ D = 25 cm അടുത്തായി ഒരു മിഥ്യാബിംബം ഉണ്ടാക്കിക്കൊണ്ട് ഇതു പരിഹരിക്കാം. നേർത്ത ലെൻസ് സമവാക്യത്തിൽ നിന്ന്, ആവശ്യമായ ലെൻസിന്റെ ദൃഷ്ടിക്ഷമത P കണ്ടെത്താം [1]
.
ഈ കണക്കുകൂട്ടൽ കൂടുതൽ കൃത്യമാക്കുന്നതിന് കണ്ണട ലെൻസും മനുഷ്യന്റെ കണ്ണും തമ്മിലുള്ള ദൂരം കൂടി കണക്കിലെടുക്കണം. ഇത് സാധാരണയായി 1.5 ആണ് സെമി:
.
ഉദാഹരണത്തിന്, ഒരു വ്യക്തി NP = 1 m ഉണ്ടെങ്കിൽ ആവശ്യമായ ദൃഷ്ടിക്ഷമത P = +3.24 diopters ആണ്, ഇതിൽ ഒരു ഡയോപ്റ്റർ എന്നാൽ ഒരു മീറ്ററിന്റെ വ്യുൽക്രമം ആണ്.
അവലംബം
തിരുത്തുക- ↑ "Vision Correction | Physics". courses.lumenlearning.com. Retrieved 2019-12-05.