നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലാവോസ്

ലാവോസിന്റെ തലസ്ഥാനമായ വിയന്റിയാനിലെ ഒരു സർവ്വകലാശാലയാണ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലാവോസ് ( NUOL ). അത് 1996-ൽ സ്ഥാപിതമായി. നിലവിലുള്ള മറ്റ് കോളേജുകളിൽ നിന്ന് ആണ് ഡിപ്പാർട്ട്‌മെന്റുകൾ അവിടേയ്ക്ക് കൊണ്ടുവന്നത്. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലാവോസ് രാജ്യത്തെ ഏക ദേശീയ സർവ്വകലാശാലയാണ്. ലാവോസിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം അന്തർദ്ദേശീയ വിദ്യാർത്ഥികളെയും NUOL സ്വീകരിക്കുന്നു. [1] [2]

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലാവോസ്
ມະຫາວິທະຍາໄລແຫ່ງຊາດລາວ
പ്രമാണം:Logo-nuol.gif
തരംPublic
സ്ഥാപിതംഒക്ടോബർ 1996
പ്രസിഡന്റ്പ്രൊഫ. ഡോ. സോംസി നോപാൻസായ്
അദ്ധ്യാപകർ
1,808
കാര്യനിർവ്വാഹകർ
346
വിദ്യാർത്ഥികൾ23,015 (2018-2019)
മേൽവിലാസംപി.ഓ ബോക്സ് 7322, ഡോങ്ങ് ഡോക്, വിയന്റിയൻ, വിയന്റിയൻ, ലാവോസ്
ക്യാമ്പസ്8 ക്യാമ്പസുകൾ, (അർബൻ റൂറൽ ക്യാമ്പസുകൾ)
കായിക വിളിപ്പേര്NUOL
അഫിലിയേഷനുകൾAUN, AUN/SEED-NET, AUF, GMSARN
വെബ്‌സൈറ്റ്www.nuol.edu.la

ഗ്രേറ്റർ മെകോംഗ് സബ് റീജിയൻ അക്കാദമിക് ആൻഡ് റിസർച്ച് നെറ്റ്‌വർക്കിന്റെയും (GMSARN) ആസിയാൻ യൂണിവേഴ്‌സിറ്റി നെറ്റ്‌വർക്കിന്റെയും (AUN) പങ്കാളിയാണ് സർവകലാശാല.

ചരിത്രം

തിരുത്തുക

ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ലാവോസ് പ്രധാനമന്ത്രി 1995 ജൂൺ 9 ആം തീയതി പുറപ്പെടുവിച്ച ഡിക്രി നമ്പർ 50/PM അനുസരിച്ച് നിരവധി മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സർവ്വകലാശാലയായി ലയിപ്പിച്ചാണ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലാവോസ് "NUOL" സ്ഥാപിതമായത്.

ഡോങ്‌ഡോക്ക് ക്യാമ്പസ് (കേന്ദ്രം), സോക്‌പാലുവാങ് ക്യാമ്പസ്(ഫാക്കൽറ്റി ഓഫ് എഞ്ചിനീയറിംഗ്), നബോംഗ് ക്യാമ്പസ്(അഗ്രികൾച്ചർ ഫാക്കൽറ്റി), ഡോണോക്കും ക്യാമ്പസ് (നിയമ ഫാക്കൽറ്റി), ടാഡ്‌തോംഗ് ക്യാമ്പസ് (ജലവിഭവങ്ങളുടെ ഫാക്കൽറ്റി) എന്നിവയുൾപ്പെടെ അഞ്ച് കാമ്പസുകളുള്ള ഒരു മൾട്ടി-ക്യാമ്പസ് ഘടനയാണ് NUOLൽ ഉള്ളത്. 13 ഫാക്കൽറ്റികൾ, 2 സ്ഥാപനങ്ങൾ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാവോ-ജപ്പാൻ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഉം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് കോൺഫിഷ്യസും), ഒരു സെൻട്രൽ ലൈബ്രറി, ആറ് സെന്ററുകൾ, ഒരു ചെറിയ ആശുപത്രി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

NUOL പ്രധാനപ്പെട്ട 4 റോളുകൾ വഹിക്കുന്നു: 1) ലാവോസിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ആവശ്യമായ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നൽകുക എന്നതിൽ 2) പ്രകൃതി, സാമൂഹിക ശാസ്ത്രങ്ങളിൽ ഗവേഷണം നടത്തുന്നു എന്നതിൽ 3) രാജ്യത്തിന്റെ കലകളും സംസ്കാരവും പാരമ്പര്യങ്ങളും സംരക്ഷിക്കൽ എന്നതിൽ ; കൂടാതെ 4) സമൂഹത്തിന് അക്കാദമിക് സേവനങ്ങൾ നൽകുന്നു എന്നതിൽ. വൈവിധ്യമാർന്ന ബാച്ചിലർ ഡിഗ്രികൾക്ക് ഇത് അറിയപ്പെടുന്നു; അതിന്റെ അക്കാദമിക് വിഭാഗങ്ങളിൾ ചില മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകളും ഡോക്ടറൽ ഡിഗ്രി പ്രോഗ്രാമുകളിലും നടത്തപ്പെടുന്നു.

1996 നവംബർ 5-ന് അതിന്റെ ആദ്യ അധ്യയന വർഷം ആരംഭിച്ചതിനുശേഷം, 2009-2010 അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ എണ്ണം 8,053ൽ (2,170 സ്ത്രീകളുൾപ്പെടെ) നിന്ന് 40,000ലേക്ക് ആയി ഉയർന്നു. തുടർന്ന്, രാജ്യത്തിന്റെ തൊഴിൽപരമായ മനുഷ്യശക്തി വർദ്ധിപ്പിക്കുക എന്ന നയം വന്നതു മുതൽ, അവിടെ ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം സമീപ വർഷങ്ങളിൽ ഏകദേശം 23,000 വിദ്യാർത്ഥികളായി കുറഞ്ഞു. നിലവിൽ, ലാവോസിലെ പ്രധാനവും പ്രധാനപ്പെട്ടതുമായ പൊതു സ്ഥാപനങ്ങളിലൊന്നായി NUOL അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഭാവിയിൽ ഡിജിറ്റൽ അധിഷ്‌ഠിത സർവ്വകലാശാല എന്ന നിലയിലേക്ക് സർവ്വകലാശാലയെ നവീകരിക്കുന്നതിനായി, ഐടി സെന്റർ 2002-ൽ സ്ഥാപിക്കപ്പെട്ടു, അവിടം NUOL-ന്റെ പ്രസിഡന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പ്രവർത്തിക്കുക.

NUOL-ന്റെ ഐടി സെൻ്ററിന്റെ റോളുകൾ ഇവയൊക്കെയാണ്:

1) മുഴുവൻ സർവ്വകലാശാലയിലെയും ICT ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക. 2)"ICT അധിഷ്ഠിത സമൂഹം" എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനു വേണ്ടി ICT മാനവ വിഭവശേഷി വികസിപ്പിക്കുക. 3) കമ്പ്യൂട്ടർ സയൻസ്, ICT മേഖലയിൽ ഗവേഷണം നടത്തുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുക. 4) അക്കാദമിക് സേവനങ്ങൾ നൽകുക.

2004-2005 അധ്യയന വർഷത്തിൽ സർവ്വകലാശാല ഐസിടി വികസന പദ്ധതിക്ക് അനുസൃതമായി ഐസിടി സംവിധാനം ശക്തിപ്പെടുത്തുന്നതിന്, 2005-2010 ൽ അവിടുത്തെ ഐസിടി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സ്വീഡിഷ് വികസന സഹകരണ ഏജൻസിയായ Sida-SAREC സഹായിച്ചിരുന്നു. സാങ്കേതികവിദ്യയുടെ മാറ്റത്തിനനുസരിച്ച് സർവകലാശാലയുടെ ഐസിടി വികസന പദ്ധതി എല്ലാ വർഷവും ക്രമീകരിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുന്നുണ്ട്. എന്നിരുന്നാലും, വികസനങ്ങൾക്കുള്ള ബഡ്ജറ്റിന്റെ അഭാവം കാരണം ഇത് പ്രവർത്തനക്ഷമമാക്കുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവിടെ നടക്കുന്ന മിക്ക ഐസിടി സംബന്ധമായ വികസനപ്രവർത്തനങ്ങളും പുറത്തുനിന്നുള്ള പിന്തുണയുടേതാണ് നടത്തപ്പെടുന്നത്. 2011 മുതൽ, റിപ്പബ്ലിക് ഓഫ് കൊറിയയുടെ പിന്തുണയോടെ "ആസിയാൻ സൈബർ യൂണിവേഴ്സിറ്റി" എന്ന പ്രോജക്റ്റ് മൂലം , NUOL-ൽ ഇ-ലേണിംഗ് നടക്കുന്നു.

സർവ്വകലാശാല സംബന്ധിയായ വിഷയങ്ങൾ

തിരുത്തുക

ഫാക്കൽറ്റികൾ

തിരുത്തുക
 
ലുവാങ് പ്രബാങ്ങിലെ കാമ്പസ്
 
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലാവോസിലെ (ഡോണോഖൂം കാമ്പസ്) FLPS വിദ്യാർത്ഥികൾ വിക്കിപീഡിയ ചർച്ച ചെയ്യുന്നു.
 
വിക്കിപീഡിയ ശിൽപശാലയിൽ NUOL വിദ്യാർത്ഥികൾ

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലാവോസ് (NUOL) 13 ഫാക്കൽറ്റികൾ ഉൾക്കൊള്ളുന്നു:

സംഘടനകളിലെ അംഗത്വം

തിരുത്തുക
  • ആസിയാൻ യൂണിവേഴ്സിറ്റി നെറ്റ്‌വർക്ക് (AUN)
  • ആസിയാൻ യൂണിവേഴ്സിറ്റി നെറ്റ്‌വർക്ക്/തെക്കുകിഴക്കൻ ഏഷ്യ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ വികസന ശൃംഖല (AUN/SEED-NET)
  • ഏജൻസി യൂണിവേഴ്‌സിറ്റയർ ഡി ലാ ഫ്രാങ്കോഫോണി (AUF)
  • ഗ്രേറ്റർ മെകോംഗ് സബ് റീജിയൻ അക്കാദമിക് ആൻഡ് റിസർച്ച് നെറ്റ്‌വർക്ക് (GMSARN)

വിദേശ സഹകരണവും കൂട്ടായ്മയും

തിരുത്തുക

ഇതും കാണുക

തിരുത്തുക

റഫറൻസുകൾ

തിരുത്തുക
  1. "[National University of Laos]". University24K (in ഇംഗ്ലീഷ്). Retrieved 2020-06-26.
  2. "National University of Laos | WorldFish Partners". www.worldfishcenter.org. Archived from the original on 2020-06-28. Retrieved 2020-06-26.

ബാഹ്യ ലിങ്കുകൾ

തിരുത്തുക