നാഷണൽ മ്യൂസിയം ഓഫ് സിംഗപ്പൂർ

നാഷണൽ മ്യൂസിയം ഓഫ് സിംഗപ്പൂർ, സിംഗപ്പൂരിലെ ഏറ്റവും പഴയ മ്യൂസിയം ആണ്. റാഫിൾസ് ലൈബ്രറി ആൻറ് മ്യൂസിയം എന്ന പേരിൽ സിംഗപ്പൂർ ഇൻസ്റ്റിറ്റ്യൂഷനിൽ ഒരു ലൈബ്രറിയുടെ ഭാഗമായി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ ചരിത്രം 1849 ൽ ആരംഭിക്കുന്നു. അനേകം മാറ്റി സ്ഥാപിക്കലുകൾക്കുശേഷം ഈ മ്യൂസിയം 1887 ൽ സ്റ്റാംഫോർഡ് റോഡിലുള്ള മ്യൂസിയം പ്ലാനിംഗ് ഏരിയയിൽ അതിൻറെ സ്ഥിരമായ സ്ഥാനം കണ്ടെത്തി. സിംഗപ്പൂരിൻറെ ചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്തെ നാല് ദേശീയ മ്യൂസിയങ്ങളിൽ ഒന്നാണിത്. മറ്റു മൂന്നെണ്ണത്തിൽ രണ്ടെണ്ണം എംപ്രസ് പ്ലേസ് ബിൽഡിങ്ങ്, ഓൾഡ് താവോ നാൻ സ്കൂൾ എന്നിവിടങ്ങളിലുള്ള ഏഷ്യൻ സിവിലിസേഷൻസ് മ്യൂസിയങ്ങളും മൂന്നാമത്തേത് സിംഗപ്പൂർ ആർട്ട് മ്യൂസിയവുമാണ്. 1965 ൽ നാഷണൽ മ്യൂസിയം ഓഫ് സിംഗപ്പൂർ എന്നായിരുന്നു ഇതിന്റെ പേര്. 1993 നും മാർച്ച് 2006 നുമിടയിലുള്ള കാലഘട്ടത്തിൽ ഇത് സിംഗപ്പൂർ ഹിസ്റ്ററി മ്യൂസിയം എന്നറിയപ്പെട്ടിരുന്നു.

നാഷണൽ മ്യൂസിയം ഓഫ് സിംഗപ്പൂർ
Location93 Stamford Rd, Singapore 178897
Museum Planning Area, Singapore
Coordinates1°17′48.2″N 103°50′55.1″E / 1.296722°N 103.848639°E / 1.296722; 103.848639
Built1849
Architectural style(s)Neo-Palladian, Renaissance
Governing bodyNational Heritage Board
Designated14 February 1992
നാഷണൽ മ്യൂസിയം ഓഫ് സിംഗപ്പൂർ is located in Singapore
നാഷണൽ മ്യൂസിയം ഓഫ് സിംഗപ്പൂർ
Location of നാഷണൽ മ്യൂസിയം ഓഫ് സിംഗപ്പൂർ in Singapore

സിംഗപ്പൂർ നാഷണൽ മ്യൂസിയം മൂന്നര വർഷത്തെ പുനരുജ്ജീവന പരിപാടികൾക്കായി അടച്ചിടുകയും 2006 ഡിസംബർ 2 ന് വീണ്ടും പുനരാരംഭിക്കുകയും ചെയ്തു. സിങ്കപ്പൂർ മുൻ പ്രസിഡന്റ് എസ്. ആർ. നാഥാൻ, വിവരസാങ്കേതിക കലാ വകുപ്പ് മന്ത്രി എന്നിവരുടെ നേതൃത്വത്തിൽ 2006 ഡിസംബർ 7-ന് ഇത് ഔദ്യോഗികമായി വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചു.[1] അതേ വർഷം ഡിസംബർ 8 ന് സിംഗപ്പൂർ ഹിസ്റ്ററി ഗാലറിയും തുറന്നു പ്രവർത്തനമാരംഭിച്ചു.

ചരിത്രം

തിരുത്തുക
 
The eastern wing

1849 ൽ അന്നത്തെ സിങ്കപ്പൂർ ഇൻസ്റ്റിറ്റ്യൂഷൻ കമ്മിറ്റിയാണ് ഈ മ്യൂസിയം സ്ഥാപിച്ചത്. റാഫിൾസ് ലൈബ്രറി & മ്യൂസിയം എന്നു വിളിക്കപ്പെട്ട ഇതിൽ സിംഗപ്പൂരിൽ നിന്നും ഏഷ്യയിലെ മറ്റു പ്രദേശങ്ങളിൽനിന്നുമുള്ള ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായി മൂല്യമുള്ള വസ്തുക്കൾ പ്രദർശിപ്പിച്ചിരുന്നു. സ്കൂൾ, മ്യൂസിയം, ലൈബ്രറി എന്നിവയിൽ മലയൻ വിജ്ഞാനത്തിൻറെ ഒരു പൊതു വിജ്ഞാന ഭണ്ഡാരം സ്ഥാപിക്കുകയെന്ന ലക്ഷ്യമായിരുന്നു ഈ മ്യൂസിയത്തിൻറെ സ്ഥാപനത്തിനു പിന്നിലുള്ള ചേതോവികാരം. പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിൻറെ പുനരുജ്ജീവനം ചർച്ചചെയ്യാൻ സർ സ്റ്റാംഫോർഡ് റാഫിൾ വിളിച്ചു ചേർത്ത 1823 ലെ യോഗത്തിൽ ഇതിൻറെ ഉദ്ദേശലക്ഷ്യങ്ങൾ കണ്ടെത്താൻ സാധിക്കുന്നതാണ്.

മ്യൂസിയം ലൈബ്രറി ഓഫ് സിംഗപ്പൂർ ഇൻസ്റ്റിറ്റ്യൂഷൻറെ ഒരു ഭാഗം കൈക്കലാക്കുകയും ഈ ഭാഗം പിന്നീട് റാഫിൾസ് ഇൻസ്റ്റിറ്റിയൂഷ്യനായി മാറുകയും ചെയ്തു. 1874 ൽ ഈ മ്യൂസിയം ടൗൺഹാളിലേയക്കു മാറ്റി സ്ഥാപിക്കപ്പെട്ടിരുന്നു (ഇപ്പോൾ വിക്ടോറിയ തീയറ്റർ ആന്റ് കൺസേർട്ട് ഹാൾ എന്നറിയപ്പെടുന്നു). എന്നിരുന്നാലും, മ്യൂസിയത്തിലെ വർദ്ധിച്ചുവരുന്ന പുരാവസ്തു ചരിത്ര ശേഖരങ്ങളുടെ സമൃദ്ധി കാരണം, 1876 ൽ സിംഗപ്പൂർ ഇൻസ്റ്റിറ്റ്യൂഷൻറെ പുതിയ വിംഗിലേയ്ക്ക് ഈ സ്ഥാപനം തിരിച്ചെത്തി. റാഫിൾസ് ലൈബ്രറി & മ്യൂസിയം പിന്നീട് 1882 ൽ കൊളോണിയൽ ഗവൺമെൻറ് കമ്മീഷൻ ചെയ്ത സ്റ്റാംഫോർഡ് റോഡിലുള്ള ഒരു പുതിയ കെട്ടിടത്തിലേയ്ക്കു മാറ്റി സ്ഥാപിച്ചിരുന്നു. 1887 ഒക്ടോബർ 12 ന് വിക്ടോറിയ രാജ്ഞിയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മ്യൂസിയം ഔദ്യോഗികമായി തുറന്നു പ്രവർത്തനമാരംഭിച്ചു. തദ്ദേശവാസികളായ മലയാക്കാർ ഈ മ്യൂസിയത്തെ മലയൻ ഭാഷയിൽ വിശേഷിപ്പിക്കുന്നത് "റുമാ കിതാബ്" (പുസ്തകങ്ങളുടെ സദനം) അല്ലെങ്കിൽ ടെമ്പാറ്റ് കിതാബ് (പുസ്തകങ്ങളുടെ സ്ഥലം) എന്നിങ്ങനെയുള്ള പേരിലാണ്. മ്യൂസിയം രൂപകല്പന ചെയ്തത് സർ ഹെൻറി മക്കാല്ലം ആണ്. എന്നാൽ ആദ്യ രൂപകൽപ്പന കൊളോണിയൽ ഓഫീസ് തിരസ്കരിച്ചതിനാൽ മാറ്റം വരുത്തിയ പ്ലാൻ ഉപയോഗിക്കപ്പെട്ടു. പ്ലാനിൻറ പുതുക്കിയ പതിപ്പ് രൂപകൽപ്പന ചെയ്യുന്നതിന് മേജർ ജെ.എഫ് മക്ൿനായർ സഹകരിച്ചിരുന്നു. മ്യൂസിയത്തിൽ ആരംഭകാലത്ത്, രണ്ടാം ലോകമഹായുദ്ധത്തിനു മുൻപുള്ള തെക്കുകിഴക്കൻ ഏഷ്യ, പ്രത്യേകിച്ച് മലായ, ബ്രിട്ടീഷ് ബോർണിയോ എന്നിവിടങ്ങളിലെ ജന്തുശാസ്ത്രപരവും, നരവംശശാസ്ത്രപരവുമായ ശേഖരങ്ങൾക്ക് ഈ മ്യൂസിയം പ്രശസ്തമായിരുന്നു.

  1. Clara Chow, "National Museum opens after $132m makeover", The Straits Times, 8 December 2006