എസ്.ആർ. നാഥൻ - സെല്ലപ്പൻ രാമനാഥൻ, ( /ˈsɛləpən rɑːməˈnɑːðən/; 3 ജൂലൈ 1924 – 22 ആഗസ്റ്റ് 2016),[1] സിംഗപ്പൂരിൻറെ ആറാമത്തെ പ്രസിഡൻറായിരുന്നു. എസ്. ആർ നാഥൻ എന്നാണ് പൊതുവേ അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1999 മുതൽ 2011 വരെയായിരുന്നു അദ്ദേഹം പ്രസിഡൻറായിരുന്ന കാലയളവ്.[2] അദ്ദേഹം വിവാഹം ചെയ്തിരുന്നത് ഊർമ്മിളയെ (ഉമി) ആയിരുന്നു. ഒരു മകളും ഒരു മകനും മൂന്നു പേരക്കുട്ടികളുമുണ്ട്.

S. R. Nathan
செல்லப்பன் ராமநாதன்
Cellappaṉ Rāmanātaṉ
6th President of Singapore
ഓഫീസിൽ
1 September 1999 – 31 August 2011
പ്രധാനമന്ത്രിGoh Chok Tong
Lee Hsien Loong
മുൻഗാമിOng Teng Cheong
പിൻഗാമിTony Tan Keng Yam
വ്യക്തിഗത വിവരങ്ങൾ
ജനനം(1924-07-03)3 ജൂലൈ 1924
Singapore, Straits Settlements
മരണം22 ഓഗസ്റ്റ് 2016(2016-08-22) (പ്രായം 92)
Singapore General Hospital, Singapore
പങ്കാളിUrmila Nandey
കുട്ടികൾJuthika Ramanathan
Osith Ramanathan
അൽമ മേറ്റർUniversity of Malaya

ജീവിതരേഖ

തിരുത്തുക

നാഥന്റെ ചെറുപ്പകാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിൻറ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ അദ്ദേഹത്തിന്റെ മൂന്നു സഹോദൻമാർ മരണമടഞ്ഞു. രണ്ടുതവണ സ്കൂളിൽ നിന്നു അദ്ദേഹം പുറത്താക്കപ്പെടുകയും വീട്ടിൽ നിന്ന് ഓടിപ്പോകുകയും ചെയ്തു.

വിദ്യാഭ്യാസം

തിരുത്തുക

നാഥന്റെ ആദ്യകാല വിദ്യാഭ്യാസം അനേകം സ്കൂളുകളിൽ നിന്നായിരുന്നു. ആംഗ്ലോ-ചൈനീസ് പ്രൈമറി സ്കൂൾ, മിഡിൽ സ്കൂൾ, റങ്കൂൺ റോഡ് ആഫ്റ്റർനൂൺ സ്കൂൾ, വിക്ടോറയാ സ്കൂൾ എന്നിവയാണവ. വിദ്യാഭ്യാസം കാലം കഴിയുന്നതിനു മുമ്പ് അദ്ദേഹം ജോലിയിൽ പ്രവേശിക്കുകയുണ്ടായി. പിന്നീട് സ്വയം പഠിച്ച് അദ്ദേഹം സെക്കൻററി വിദ്യാഭ്യാസം പൂർത്തിയാക്കുകയും, അക്കാലത്ത് സിംഗപ്പൂരിലുൾപ്പെട്ടിരുന്ന മലയ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടുകയും ചെയ്തു. 1954 ൽ അവിടെ നിന്നാണ് അദ്ദേഹം സോഷ്യൽ സ്റ്ഡീസിൽ ഡിപ്ലോമ നേടിയത്.

ഔദ്യോഗിക ജീവിതം

തിരുത്തുക

രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻകാരുടെ കീഴിൽ വളരെ ദൃഢനിശ്ചയത്തോടെ ഒരു പരിഭാഷകൻറെ ജോലി അദ്ദേഹം ചെയ്തിരുന്നു. വിദൂരവിദ്യാഭ്യാസം വഴി തന്റെ സെക്കന്ററി വിദ്യാഭ്യാസം അദ്ദേഹം പൂർത്തിയാക്കി. അതിനു ശേഷം 1954 ൽ സിംഗപ്പൂരിലെ മലയാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു ഡിപ്ലോമ കരസ്ഥമാക്കുകയും ചെയ്തു. 1955 ൽ അദ്ദേഹം സിംഗപ്പൂർ സിവിൽ സർവ്വീസിൽ ചേർന്നു. 1962 നും 1966 നുമിടയിൽ നാഥൻ സിംഗപ്പൂരിലെ നാഷണൽ ട്രേഡ്സ് യൂണിയൻ കോൺഗ്രസിൽ അംഗമായി. അതിനിടെ വിദേശകാര്യമന്ത്രാലയത്തിലും ആഭ്യന്തര മന്ത്രാലയത്തിലും ജോലി ചെയ്തു.

ലുജാ ഇൻസിഡൻറ് സംഭവിക്കുന്ന കാലത്ത് രാജ്യരക്ഷാ മന്ത്രാലയത്തിലെ സെക്യൂരിറ്റി ആൻറ് ഇൻറലിജൻസ് ഡിവിഷനിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. (ലുജ ഫെറി ഹൈജാക്കിംഗ് എന്നും അറയപ്പെടുന്ന ഈ സംഭവം, 1974 ജനുവരി 31 ന് സിഗപ്പൂരിൽ സംഭവിച്ചതാണ്. ജപ്പാനീസ് റെഡ് ആർമിയി, പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് പാലസ്തീൻ എന്നീ തീവ്രവാദ സംഘടനകളിലെ 4 ആയുധധാരികൾ പുലാവു ബുക്കോണിലെ ഷെൽ ഓയിൽ റിഫൈനറി കോംപ്ലക്സിൽ കടന്നു കയറി ആക്രമണം നടത്തുകയും ലുജ എന്നു പേരായ ഫെറി ബോട്ട് പിടിച്ചെടുത്ത് അതിലെ 5 നാവികരെ ബന്ദികളാക്കുയും ചെയ്ത സംഭവമാണ് ഇത്) ബന്ദികളെ മോചിപ്പിക്കുന്നതിനു പകരമായി തീവ്രവാദികൾക്ക് പശ്ചിമേഷ്യയിലേയ്ക്ക് സുരക്ഷിത പാതയൊരുക്കി സിംഗപ്പൂർ സർക്കാർ ഈ പ്രതിസന്ധി പരിഹരിച്ചു. 

1982 ൽ നാഥൻ സിവിൽ സർവ്വീസ് ഉപേക്ഷിക്കുകയം സ്ട്രെയിറ്റ്സ് ടൈംസ് പ്രസിൻറ (സിംഗപ്പൂരിലെ ഇംഗ്ലീഷ് പത്രം) എക്സിക്യൂട്ടിവ് ചെയർമാൻ പദവി ഏറ്റെടുക്കുകയും ചെയ്തു. 1988 നും 1996 നുമിടയിൽ നാഥൻ, മലേഷ്യയിലെ സിംഗപ്പൂർ ഹൈക്കമ്മീഷണർ, യു.എസിലെ സിംഗപ്പൂർ അംബാസഡർ എന്നീ പദവികളിൽ സേവനമനുഷ്ടിച്ചു. പിന്നീട് നീണ്ട 12 വർഷക്കാലം സിംഗപ്പൂരിൻറെ പ്രസിഡൻറാ പദവിയിൽ എത്തിച്ചേർന്നു. 2016 ആഗസ്റ്റ് മാസം 22 ന് അദ്ദേഹം മരണമടഞ്ഞു. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ തേടി അനേകം അവാർഡുകളും ബഹുമതികളും എത്തിയിരുന്നു.

  1. "Singapore's 6th president SR Nathan dies, age 92", Today, 22 August 2016, archived from the original on 22 August 2016.
  2. "സിംഗപ്പൂർ മുൻ പ്രസിഡന്റ് എസ് ആർ നാഥൻ അന്തരിച്ചു". Archived from the original on 2016-08-27. Retrieved 29 നവംബർ 2016.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=എസ്.ആർ._നാഥൻ&oldid=3784882" എന്ന താളിൽനിന്ന് ശേഖരിച്ചത്