നാരായൻ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാള നോവലിസ്റ്റാണ് നാരായൻ (ജനനം: സെപ്റ്റംബർ 26 1940 മരണം: ആഗസ്റ്റ് 16 2022). അദ്ദേഹത്തിൻ്റെ ആദ്യ നോവൽ കൊച്ചേരത്തി മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ മറ്റ് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നിരവധി പതിപ്പുകൾ ഇറങ്ങിയിട്ടുള്ള ഈ നോവൽ ഇംഗ്ലീഷ് ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്.

നാരായൻ
ജനനം(1940-09-26)സെപ്റ്റംബർ 26, 1940
മരണംഓഗസ്റ്റ് 22, 2022(2022-08-22) (പ്രായം 81)
ഇടുക്കി,കുടയത്തൂർ മല
തൊഴിൽനോവലിസ്റ്റ്, പോസ്റ്റ്മാസ്റ്റർ
ദേശീയത ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)കൊച്ചരേത്തി, ഊരാളിക്കുടി, ചെമ്മാരും കൂട്ടാളും
പങ്കാളിലത
കുട്ടികൾ3

ജീവിതരേഖ

തിരുത്തുക

ഇടുക്കി ജില്ലയിലെ കുടയത്തൂർ മലയുടെ അടിവാരത്ത് ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബർ 26 ന് ജനിച്ചു.[1][2] ശരിക്കുള്ള പേര് നാരായണൻ എന്നായിരുന്നു, നാരായൻ എന്ന പേര് സ്കൂൾ പ്രവേശനകാലത്ത് ആരോ തെറ്റി എഴുതിയതാണ്.[3] പിന്നീട് ആ പേരിൽ തന്നെ തുടർന്നു.

കുടയത്തൂർ ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പാസ്സായി. തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 1995-ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു[4]. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന നോവലുകളാണ് പ്രധാന സാഹിത്യസംഭാവന. പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയിട്ടുള്ള നോവലാണ് കൊച്ചരേത്തി. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകൾ, പ്രമേയം തുടങ്ങിയവ ഇതിനെ ഗോത്ര നോവൽ എന്ന നിലയിൽ ശ്രദ്ധേയമാക്കി. മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം. ലളിതവും എന്നാൽ ശക്തവുമാണ് ആവിഷ്കരണരീതി.

നാരായനും ഭാര്യ ലതയ്ക്കും രാജേശ്വരി, സിദ്ധാർഥകുമാർ, സന്തോഷ് നാരായൻ എന്നീ മക്കൾ ഉണ്ട്.[2] 2022 ആഗസ്റ്റ് 16ന് അദ്ദേഹം അന്തരിച്ചു.[5]

  • കൊച്ചരേത്തി[6], ഈ നോവൽ ദ അരയ വുമൺ എന്ന പേരിൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.[7] ആദിവാസി സമൂഹമായ മലയരയരെക്കുറിച്ച് ഒരു ആദിവാസി എഴുതിയ ആദ്യത്തെ നോവലായ ഇതിൻ്റെ ഹിന്ദി പരിഭാഷ കേന്ദ്ര സാഹിത്യ അക്കാഡമിയാണ് പുറത്തിറക്കിയത്.[3][8] കൂടാതെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[9]
  • ഊരാളിക്കുടി[10]
  • ചെങ്ങാറും കുട്ടാളും[10]
  • വന്നലകൾ - നോവൽ[10]
  • നിസ്സഹായന്റെ നിലവിളി (കഥാസമാഹാരം)[11]
  • ഈ വഴിയിൽ ആളേറെയില്ല (നോവൽ)[11]
  • പെലമറുത (കഥകൾ)[11]
  • ആരാണു തോൽക്കുന്നവർ (നോവൽ)[10]
  • തിരസ്കൃതരുടെ നാളെ (നോവൽ)
  • മനസ്സും ദേഹവും കൊണ്ട് ഞാൻ നിന്നെ(നോവൽ)
  • കഥകളില്ലാത്തവർ (നോവൽ സമാഹാരം)
 *ഒരു ഗോഡ്ഫാദർ ഇല്ലാത്തവൻ്റെ ദുരന്തം
 *കഥകളില്ലത്തവർ
 *ഡിസംബറിൽ പൂക്കുന്ന കൊന്നമരങ്ങൾ
 *ആ മരണം സുതാര്യമല്ല

പുരസ്കാരങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-28. Retrieved 2012-02-06.
  2. 2.0 2.1 2.2 ലേഖകൻ, മാധ്യമം (2022-08-16). "ഗോത്ര ജീവിതങ്ങളുടെ കഥാകാരൻ നാരായൻ അന്തരിച്ചു | Madhyamam". Retrieved 2023-09-20.
  3. 3.0 3.1 "'വലിയ ചോദ്യങ്ങൾ ചോദിക്കാൻ പാങ്ങുള്ള ഒരാളായിരുന്നില്ല ഞാൻ'" (in ഇംഗ്ലീഷ്). 2022-08-17. Retrieved 2023-09-20.
  4. "സംഭാഷണം" (PDF). മലയാളം വാരിക. 2013 ഏപ്രിൽ 19. Retrieved 2013 ഒക്ടോബർ 07. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. veena.chand. "സാഹിത്യകാരൻ നാരായൻ അന്തരിച്ചു". Retrieved 2023-09-20.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-09. Retrieved 2012-02-06.
  7. 7.0 7.1 7.2 തരുവണ, ഡോ അസീസ്​ (2022-08-19). "നാരായൻ കണ്ടെടുത്ത അക്ഷരങ്ങൾ, ജീവിതങ്ങൾ - Truecopy Think". Retrieved 2023-09-20. {{cite web}}: zero width space character in |first= at position 9 (help)
  8. Daily, Keralakaumudi. "എന്നിട്ടും നമ്മളെന്തേ നാരായനെ ആഘോഷിച്ചില്ല ?" (in ഇംഗ്ലീഷ്). Retrieved 2023-09-20.
  9. "പ്രശസ്ത സാഹിത്യകാരൻ നാരായൻ അന്തരിച്ചു". 2022-08-16. Retrieved 2023-09-20.
  10. 10.0 10.1 10.2 10.3 10.4 10.5 "കൊച്ചരേത്തി". Retrieved 2023-09-20.
  11. 11.0 11.1 11.2 "Writer Narayan passed away : പ്രമുഖ സാഹിത്യകാരൻ നാരായൻ അന്തരിച്ചു". Retrieved 2023-09-20.
"https://ml.wikipedia.org/w/index.php?title=നാരായൻ&oldid=3987305" എന്ന താളിൽനിന്ന് ശേഖരിച്ചത്