നായർ പട്ടാളം

തിരുവിതാംകൂര്‍ സൈന്യം
(നായർ പട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നായർ പട്ടാളം ഇന്ത്യയിലെ തിരുവിതാംകൂർ രാജ്യത്തിൻറെ സൈന്യമായിരുന്നു.[1] ഹൈന്ദവ വിഭാഗത്തിലെ നായന്മാരായിരുന്നു ഈ പടയുടെ അംഗങ്ങൾ. മാർത്താണ്ഡ വർമ്മ (1706–1758) രാജാവിൻറെ അംഗരക്ഷകരെ തിരുവിതാംകൂർ നായർ പട്ടാളം (ട്രാവൻകൂർ നായർ ആർമി) എന്നാണ് വിളിച്ചിരുന്നത്. തിരുവിതാംകൂർ, കൊച്ചി, സാമൂതിരി തുടങ്ങിയ രാജവംശങ്ങൾക്ക് അവരുടേതായ നായർ പടകൾ ഉണ്ടായിരുന്നു. ടിപ്പുവിനെതിരെ മലബാറിലെ രാജാക്കന്മാർ ശക്തമായ എതിർപ്പുകൾ നടത്തിയത് അവരുടെ നായർ പടയെ ഉപയോഗിച്ചുകൊണ്ടായിരുന്നു. ആദ്യകാലങ്ങളിൽ നായന്മാമാരെ മാത്രമേ ഈ പടയിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പിന്നീട്, അത് വിപുലീകരിക്കുകയും നിരവധി ഉപ ഘടകങ്ങൾ രൂപീകരിക്കുകയും ചെയ്തു. നായന്മാർ അല്ലാത്തവരുടെ പ്രവേശനത്തെത്തുടർന്നും നായർ പട്ടാളം എന്ന പേര് മാറ്റമില്ലാതെ തുടർന്നു. തിരുവനന്തപുരം ആയിരുന്നു ഇതിൻറെ ആസ്ഥാനം.

ചരിത്രം

തിരുത്തുക
 
തിരുവിതാംകൂറിലെ നായർ ബ്രിഗേഡിൻറെ ആസ്ഥാനം. ഈ കെട്ടിടം ഇപ്പോൾ കേരള നിയമസഭാ മ്യൂസിയമാണ്.[2]

"ആധുനിക തിരുവിതാംകൂറിൻറെ നിർമ്മാതാവ്" എന്നറിയപ്പെടുന്ന മാർത്താണ്ഡ വർമ്മയാണ് തിരുവിതാംകൂറിൻറെ സൈന്യത്തെ നവീകരിച്ചത്.[1] കുമാരസ്വാമി പിള്ള ആയിരുന്നു അദ്ദേഹത്തിൻറെ സൈനിക മേധാവി.[3] 1741 ൽ കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി ഡച്ച് സൈനിക മേധാവി യൂസ്റ്റാക്കിയുസ് ഡി ലാനോയിയെ പിടികൂടി.[4]തൻറെ സൈന്യത്തിൽ ചേരുകയും ആധുനിക രീതിയിൽ സൈനികരെ പരിശീലിപ്പിക്കുകയും ചെയ്യാമെന്ന വ്യവസ്ഥയിൽ ഡച്ച് സൈനിക മേധാവിയെ വെറുതെ വിടാൻ മാർത്താണ്ഡ വർമ്മ തിരുമാനിച്ചു. തിരുവിതാംകൂർ സൈന്യം 1818 ൽ തിരുവിതാംകൂർ നായർ ബ്രിഗേഡ് ആയി പുന-സംഘടിപ്പിച്ചു.[5] തിരുവിതാംകൂർ സൈന്യം 1935 മുതൽ ഇന്ത്യൻ സ്റ്റേറ്റ് ഫോഴ്സിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു.[6][1] തിരുവിതാംകൂർ രാജ്യത്തെ ഇന്ത്യൻ യൂണിയനുമായി സംയോജിപ്പിച്ചതോടെ നായർ ബ്രിഗേഡ് ഇന്ത്യൻ സൈന്യവുമായി മദ്രാസ് റെജിമെൻറിൻറെ 9 ആം ബറ്റാലിയനായും (ഒന്നാം തിരുവിതാംകൂർ) 1954 ൽ മദ്രാസ് റെജിമെൻറിൻറെ 16 ആം ബറ്റാലിയനായും (രണ്ടാം തിരുവിതാംകൂർ) കൊച്ചി കാലാൾപ്പട (പെരുമ്പടപ്പ് നായർ പട) 17 ആം ബറ്റാലിയനായും സംയോജിപ്പിക്കപ്പെട്ടു.[7][8]

  1. 1.0 1.1 1.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-28. Retrieved 2020-05-22.
  2. "kerala-legislative-assembly-museum". keralatourism.org.
  3. Travancore State Manual pdf Digital book
  4. "9 Madras : A Tale of 'Terrors'". Sainik Samachar. The journal of India's Armed Forces. Archived from the original on 12 മാർച്ച് 2016. Retrieved 20 ഏപ്രിൽ 2007.
  5. "Army of Travancore". Report of the Administrative Reforms Committee 1958. Government of Kerala. Archived from the original on 16 ഡിസംബർ 2006. Retrieved 19 ഫെബ്രുവരി 2007.
  6. "തിരുവിതാംകൂർ പട്ടാളവും മൗണ്ട്ബാറ്റൻ പ്രഭുവും..." mathrubhumi.com. Archived from the original on 2020-10-28.
  7. "Army of Travancore". Military Heritage. Government of India. Archived from the original on 26 ജൂൺ 2017. Retrieved 27 മാർച്ച് 2020. {{cite web}}: |archive-date= / |archive-url= timestamp mismatch; 13 ഏപ്രിൽ 2020 suggested (help)
  8. "9th battalion Nair Brigade". madrasregiment.org.
"https://ml.wikipedia.org/w/index.php?title=നായർ_പട്ടാളം&oldid=3805518" എന്ന താളിൽനിന്ന് ശേഖരിച്ചത്