വടക്കൻ കേരളത്തിലെ കിരിയത്തിൽ നായന്മാരുടെ ഒരു സ്ഥാനപ്പേരാണ് നായനാർ. ചിറക്കൽ രാജാവു "നായനാർ" പദവി ചില നമ്പ്യാർ മൂപ്പൻമാർക്കു കല്പിച്ചു നൽകിയിരുന്നു. ഇവർ ആണു പിന്നീടു നായനാർ കുടുംബങ്ങൾ ആയത്‌. വേങ്ങയിൽ, വരിക്കര, എറമ്പാല തുടങ്ങിയ 3 നമ്പ്യാർ തറവാടുകൾക്കാണു നായനാർ പദവി ലഭിച്ചത്‌.[1] സാമന്തൻ നമ്പ്യാർ വിഭാഗത്തിൽപെട്ട കരക്കാട്ടിടം, പൊള്ളോറിടം, കനകത്തിടം, ഒതയോത്തിടം, പൊള്ളോരിടം, തൈക്കണ്ടിയിടം എന്നീ 6 തറവാടുകൾക്ക് പിന്നീട് സ്വയം നായനാർ സ്ഥാനം കൽപ്പിച്ചെടുത്തു. ഇതുകൂടാതെ സോമേശ്വരി ക്ഷേത്രങ്ങളുടെ അധിപരായി കൈമൾ സ്ഥാനവും നാലിടങ്ങൾക്ക് നൽകിയിരുന്നു.

Castes of India
Nayanar
തരം aristocracy, feudatory, landlord
ഉപവിഭാഗം നമ്പ്യാർ, സാമന്ത ക്ഷത്രിയ
പ്രധാനമായും കാണുന്നത് കാസർ‌ഗോഡ്, കണ്ണൂർ
ഭാഷകൾ മലയാളം
മതം ഹിന്ദു

ശൈവസിദ്ധന്മാർതിരുത്തുക

ശൈവസിദ്ധന്മാരെല്ലാം നായനാർ എന്നറിയപ്പെട്ടു. പക്ഷേ ഇവർക്കു കേരളത്തിലെ നായനാർ ഉപജാതിയുമായി ബന്ധമില്ല. (ക്രി.പി {൧൯൭൦-൧൧൧൫}കാലത്തെ കുലോത്തുംഗൻ ഒന്നാമൻറെ മന്ത്രി)അദ്ദേഹത്തിൻറെ "പെരിയ പുരാണ"ത്തിൽ {൬൩} ശൈവ നായനാരന്മാരെക്കുറിച്ചു വിവരിച്ചിട്ടുണ്ട്‌. അവരിൽ രണ്ടു പേർ ചെങ്കുന്റൂരിലെ വിറ മീണ്ടൻ നായനാരും ചേരമാൻ പെരുമാൾ നായനാരും മാത്രം കേരളീയരായിരുന്നു. ചേരമാൻ പെരുമാൾ ഏ.ഡി ഒന്നാം നൂറ്റാണ്ടിനടുത്തു തിരുവഞ്ചിക്കുളം തലസ്ഥാനമാക്കി കേരളം ഭരിച്ചു. വിറമീണ്ടൻ ചെങ്ങ്ന്നൂർ ക്ഷേത്രത്തിൻറെ കോവിലധികാരിയായിരുന്നു. പണ്ടുകാലത്ത് ക്ഷേത്രങ്ങളുടേ സൂക്ഷിപ്പുകാരിവരായിരുന്നു, പിന്നീട് കോയിലധികാരികൾ എന്നറിയപ്പെട്ടു.

ജാതി വ്യവസ്ഥതിരുത്തുക

നമ്പ്യാർ നായന്മാരിലെ കിരിയത്തിൽ ഉപജാതിയിൽ പെടുന്നു. പക്ഷേ നായനാർമാരിലെ ഭൂരിപക്ഷം അംഗങ്ങളും സാമന്തൻ നായർ പദവി അവകാശപ്പെടുന്നു. (ചിറക്കൽ കോലത്തിരി രാജാവു സാമന്ത ക്ഷത്രിയനും കോഴിക്കോടു സാമൂതിരി മഹാരാജാവ് സാമന്തൻ നായരും ആയിരുന്നു.) 1891-ഇൽ ബ്രിട്ടീഷുകാർ സെൻസസ് ഏർപ്പെടുത്തിയപ്പോൾ വെറും 1,225 സാമന്ത നായന്മാരെ മലബാറിൽ ഉണ്ടായിരുന്നുള്ളു. പക്ഷേ 1901-ഇൽ ഇതു 4,351 ആയി ഉയർന്നു. നായനാർമാരെ പോലെയുള്ള ജാതിയിൽ ഏറ്റവും ഉയർന്ന നമ്പ്യാന്മാർ 1901-ഇൽ തങ്ങളുടെ ഉപജാതി "സാമന്തൻ" എന്നു കാണിച്ചതായിരുന്നു ഇതിനു ഒരു കാരണം.[2]

പ്രമുഖർതിരുത്തുക

നായനാർ വിഭാഗത്തിലെ പ്രമുഖർ താഴെ പറയുന്നവരാ‍ണ്.

അവലംബംതിരുത്തുക

  1. Census of India, 1901, Volume 1 By India. Census Commissioner p.131
  2. http://books.google.co.in/books?id=VdEx_zRfboAC Castes and Tribes of Southern India By Edgar Thurston പ്.281
"https://ml.wikipedia.org/w/index.php?title=നായനാർ_(ജാതി)&oldid=3672794" എന്ന താളിൽനിന്ന് ശേഖരിച്ചത്