നാനാ പാട്ടീൽ
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായിരുന്നു നാനാ പാട്ടീൽ. മറാത്ത്‌വാഡാ മേഖലയിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പാർലമെന്റ് അംഗവുമായിരുന്നു അദ്ദേഹം. ക്രാന്തിസിംഹ് (വിപ്ലവസിംഹം) എന്ന പേരിൽ അറിയപ്പെട്ടു[1].
ആദ്യകാലജീവിതം
തിരുത്തുകമഹാരാഷ്ട്രയിലെ ബാഹേഗാവിൽ 1900 ഓഗസ്റ്റ് 3-നാണ് നാനാ പാട്ടീൽ ജനിച്ചത്. നാനാ രാമചന്ദ്ര പിസാൽ എന്നായിരുന്നു അദ്ദേഹത്തിന്റെ പൂർണ്ണനാമം.
രാഷ്ട്രീയജീവിതം
തിരുത്തുകഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ സ്ഥാപക അംഗമായിരുന്നു അദ്ദേഹം. 1929 നും 1932 നും ഇടയ്ക്ക് അദ്ദേഹം ഒളിവിൽ പ്രവർത്തിച്ചു. 1932 മുതൽ 1942 വരെയുള്ള കാലയളവിൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ എട്ടോ ഒമ്പതോ തവണ ജയിലിലടച്ചു. 1942 ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ തുടർന്ന് 44 മാസക്കാലം രണ്ടാം തവണയും ഒളിവുജീവിതം നയിച്ചു. സത്താറ ജില്ലയിലെ തസ്ഗാവ്, ഖാനാപൂർ, വാൽവ, തെക്കൻ കരാഡ് എന്നീ താലൂക്കുകളിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം പുരന്ദറിലെ ധൻകവാടി ഗ്രാമത്തിൽ താമസിച്ചു. അന്ന് പാട്ടീൽ (ഗ്രാമത്തിന്റെ തലവൻ) ആയിരുന്ന ശാംറാവു തകാവലെയുടെ സഹായം ലഭിച്ചു. ഗാന്ധിയൻ പ്രതിരോധത്തെ ശക്തമായി എതിർത്തിരുന്ന, പാട്ടീലിന്റെ രീതി കൊളോണിയൽ സർക്കാരിനെ നേരിട്ട് ആക്രമിക്കുക എന്നതായിരുന്നു. 1919-ൽ, പ്രാർഥനാ സമാജം അതിന്റെ സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങി . രാഷ്ട്രീയം സമർഥിച്ച ക്ലാസുകളുടെ വികസനം, അന്ധവിശ്വാസങ്ങൾ, ഹാനികരമായ പാരമ്പര്യങ്ങൾ തുടങ്ങിയവക്കെതിരായ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രാർഥനാ സാമാജത്തിനും സത്യശോധക് സമാജത്തിനും വേണ്ടി നാനാ പാട്ടീൽ പത്ത് വർഷത്തോളം പ്രവർത്തിച്ചു. ഇക്കാലത്ത് സമൂഹവിവാഹം പോലുള്ള ക്ഷേമപദ്ധതികൾ നടത്തി. ജാതി വ്യവസ്ഥക്കെതിരായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിലുടനീളം അദ്ദേഹം ദരിദ്രരുടെയും കർഷകരുടേയും അവകാശത്തിനായി പോരാടി. പരമ്പരാഗത വിവാഹങ്ങൾ, ഉത്സവങ്ങൾ എന്നിവയിൽ കൂടുതൽ ചെലവുകൾ ഒഴിവാക്കാൻ അദ്ദേഹം അവരെ പഠിപ്പിച്ചു. വായ്പ എടുക്കുന്നത് ഒഴിവാക്കാൻ ഉപദേശിക്കുകയും ചെയ്തു. സാമൂഹ്യ വികസനത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തരം
തിരുത്തുക1948 ൽ ശങ്കർ റാവു മോറെ, കേശവ്റാവു ജെദെ, ഭാവുസാഹിബ് റാവുത്ത്, മാധവറാവു ബാഗൽ എന്നിവരോടൊത്ത് പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നു. 1957 ൽ സത്താറ നിയോജക മണ്ഡലത്തിൽ നിന്നും 1967 ൽ ബീഡ് നിയോജകമണ്ഡലത്തിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ടിക്കറ്റിൽ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. ആചാര്യ ആത്രെയോടൊപ്പം മഹാരാഷ്ട്രയുടെ രൂപവത്കരണത്തിന് നാനാ പാട്ടീലും പ്രവർത്തിച്ചിരുന്നു.
1976 ഡിസംബർ 6 ന് അദ്ദേഹം അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-08. Retrieved 2018-08-28.