നാത്തൂൻ, മലയാള സാഹിത്യത്തിലെ ജനപ്രിയ എഴുത്തുകാരിൽ ശ്രദ്ധേയനായിരുന്ന മുട്ടത്തു വർക്കി രചിച്ച ഒരു നോവലാണ്. 1967 ൽ ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ നോവലിന്റെ പ്രസാധകർ കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണ സംഘമായിരുന്നു.

നാത്തൂൻ
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംപ്രണയം
പ്രസാധകർസാഹിത്യ പ്രവർത്തക സഹകരണ സംഘം
പ്രസിദ്ധീകരിച്ച തിയതി
1967

1974 ൽ നാത്തൂൻ എന്ന നോവലിന്റെ ചലച്ചിത്രരൂപം പുറത്തിറങ്ങിയിരുന്നു. കെ. നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സുധീർ, റാണിചന്ദ്ര, വിൻസന്റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

"https://ml.wikipedia.org/w/index.php?title=നാത്തൂൻ_(നോവൽ)&oldid=3818665" എന്ന താളിൽനിന്ന് ശേഖരിച്ചത്