നാട്ടക്കുറിഞ്ഞി
കർണാടകസംഗീതത്തിലെ ജന്യരാഗം
(നാട്ടക്കുറിഞ്ഞി (രാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ 28ആം മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് നാട്ടക്കുറിഞ്ഞി. ഈ രാഗം ഒരു ഔഡവരാഗമാണ്. 2 തരത്തിൽ ആരോഹണാവരോഹണങ്ങൾ ഈ രാഗത്തിനുണ്ട്. കരുണഭക്തി രസങ്ങൾക്കു പ്രധാനമാണ് ഈ രാഗം. ആരോഹണാവരോഹണത്തിൽ വക്രസഞ്ചാരം കാണാം.
ഘടന,ലക്ഷണം
തിരുത്തുകപ ഇല്ലാതേയാണ് ക്രമ ആരോഹണാവരോഹണത്തിൽ ആലപിക്കുന്നത്. രണ്ടു തരത്തിലുള്ള ആരോഹണാവരോഹണങ്ങളും താഴേ കൊടുക്കുന്നു.
തരം 1
- ആരോഹണം സ രി2 ഗ3 മ1 നി2 ധ2 പ ധ2 നി2 സ
- അവരോഹണം സ നി2 ധ2 മ ഗ3 സ
തരം 2
- ആരോഹണം സ രി2 ഗ3 മ1 ധ2 നി2 സ
- അവരോഹണം സ നി2 ധ2 മ1 ഗ3 മ1 പ മ1 ഗ3 രി2 സ
കൃതികൾ
തിരുത്തുകകൃതി | കർത്താവ് |
---|---|
മായമ്മാ | വരദദാസൻ |
കമലാക്ഷി | വരദദാസൻ |
ഭജ മനസാ | വരദദാസൻ |
ചലച്ചിത്രഗാനങ്ങൾ
തിരുത്തുകഗാനം | ചലച്ചിത്രം |
---|---|
ഉദയം വാൽക്കണ്ണെഴുതി | ഞങ്ങൾ സന്തുഷ്ടരാണ് |
തിര നുരയും | അനന്തഭദ്രം |
കഥകളിപ്പദങ്ങൾ
തിരുത്തുകപദം | ആട്ടക്കഥ |
---|---|
മാധവ ജയ ശൗരേ | കിർമ്മീരവധം |
ഋതുപർണ്ണ ധരണീപാലാ | നളചരിതം മൂന്നാം ദിവസം |
അവലംബം
തിരുത്തുകhttp://www.indiamusicinfo.com/raga_today/nattakurinji.html Archived 2012-04-24 at the Wayback Machine.