കിർമ്മീരവധം
കോട്ടയത്തുതമ്പുരാൻ രചിച്ച നാല് ആട്ടക്കഥകളിൽ വച്ച് ഏറ്റവും മനോഹരമായ[അവലംബം ആവശ്യമാണ്] രണ്ടാമത്തെ ആട്ടകഥയാണ് ‘കിർമ്മീരവധം’. മഹാഭാരതം വനപർവ്വത്തെ അടിസ്ഥാനമാക്കി, ധർമ്മപുത്രനെ നായകനാക്കിക്കൊണ്ടാണ് ഇത് രചിച്ചിരിക്കുന്നത്.
കഥാസംഗ്രഹം
തിരുത്തുകപഞ്ചപാണ്ഡവൻമാരുടേയും പാഞ്ചാലിയുടേയും പുറപ്പാടും നിലപ്പദവും കഴിഞ്ഞ് കഥ ആരംഭിയ്ക്കുന്നു.
ഒന്നാം രംഗം
തിരുത്തുകകൌരവരുമായി ചൂതിൽ കളിച്ചു തോറ്റു രാജ്യധനാദികൾ നഷ്ടപ്പെട്ട പാണ്ഡവർ പാഞ്ചാലിയോടും ഗുരുവായ ധൌമ്യമഹർഷിയോടും ഏതാണ്ട് എൺപത്തെണ്ണായിരം ബ്രാഹ്മണരും കൂടി വനവാസത്തിനായി പുറപ്പെട്ടു. അവർ കാമ്യകവനത്തിലെത്തിയപ്പോൾ ചുട്ടുപോള്ളുന്ന വെയിലും ധൂളി നിറഞ്ഞ കാറ്റും ഏറ്റ് തളർന്ന പാഞ്ചാലിയെ കണ്ട് ധർമ്മപുത്രൻ അത്യന്തം വിഷാദിക്കുന്ന രംഗത്തോടേയാണ് കഥയുടെ ഒന്നാം രംഗം ആരംഭിക്കുന്നത്. തന്റെ ഈ അവസ്ഥയിലല്ല മറിച്ച് നമുക്കൊപ്പമുള്ള ബ്രാഹ്മണർക്ക് ഭക്ഷണം നൽകുവാൻ കഴിയാത്തതിനാലാണ് തനിക്ക് ദുഃഖമെന്ന് പാഞ്ചാലി ധർമ്മപുത്രനെ അറിയിക്കുന്നു.
രണ്ടാം രംഗം
തിരുത്തുകഗുരുവായ ധൌമ്യനെ കണ്ട് ബ്രാഹ്മണർക്ക് ഭക്ഷണം നൽകുന്ന പ്രശ്നം പരിഹരിക്കാൻ മാർഗ്ഗമെന്തെന്ന് ധർമ്മപുത്രൻ ചോദിക്കുന്നു. ധൌമ്യന്റെ ഉപദേശാനുസ്സരണം ആദിത്യസേവ ചെയ്യുന്ന ധർമ്മപുത്രന്റെ മുൻപിൽ, സൂര്യദേവൻ പ്രത്യക്ഷപ്പെട്ട് പ്രശ്നപരിഹാരത്തിനായി അക്ഷയപാത്രം നൽകുന്നു. ‘എല്ലാ ദിവസവും എല്ലാവർക്കും ആവശ്യമുള്ളിടത്തോളം ഭക്ഷണം ഈ പാത്രത്തിൽ നിന്നും ലഭിക്കും. എന്നാൽ അതതുദിവസം പാഞ്ചാലി ഭക്ഷിക്കുന്നതുവരെ മാത്രമെ ഇവ ലഭിക്കുകയുള്ളു’ എന്നു പറഞ്ഞ് അക്ഷയപാത്രം നൽകി സൂര്യൻ മറയുന്നു. ധർമ്മപുത്രൻ അക്ഷയപാത്രം ധൌമ്യനെ കാട്ടുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസ്സരണം ബ്രാഹ്മണാദികൾക്ക് ഭക്ഷണം നൽകുവാനായി പാത്രം പാഞ്ചാലിയെ ഏൽപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ പാണ്ഡവർ ഭഗവത്‌ഭജനത്തോടെ കാമ്യകവനത്തിൽ കഴിയുമ്പോൾ ഒരുദിവസം, ബന്ധുക്കളും ഭക്തരുമായ പാണ്ഡവരുടെ ദുരവസ്ഥയെ അറിഞ്ഞ് കൃഷ്ണഭഗവാൻ അവരെ ദർശിക്കുവാനായി കുമുദ്വതി എന്ന സൈന്യത്തോടുകൂടി അവിടെയെത്തി. ധർമ്മപുത്രന്റെ സങ്കടങ്ങൾ കേട്ട് അത്യന്തം കോപാകുലനായ ശ്രീകൃഷ്ണൻ ദുര്യോധനാദികളുടെ നിഗ്രഹോദ്ദേശത്തോടെ തന്റെ ചക്രായുധത്തെ ഉപയോഗിക്കാനൊരുങ്ങുന്നു. സംഹാരമൂർത്തിയേപോലെ അവിടെ പ്രത്യക്ഷപ്പെടുന്ന സുദർശ്ശന ചക്രത്തെ കണ്ട് ധർമ്മപുത്രൻ, ശ്രീകൃഷ്ണനെ സമാധാനിപ്പിച്ച് ചക്രായുധത്തെ മടക്കുന്നു. തുടർന്ന് ശ്രീകൃഷ്ണൻ പാണ്ഡവരെ അനുഗ്രഹിച്ച് മടങ്ങിപോകുന്നു.
മൂന്നാം രംഗം
തിരുത്തുകപാണ്ഡവർക്ക് അക്ഷയപാത്രം ലഭിച്ച വാർത്തയറിഞ്ഞ് അസ്വസ്ഥനായ ദുര്യോധനന്റെ പ്രേരണയാൽ ദുർവ്വാസാവ് മഹർഷി പാണ്ഡവരുടെ അടുത്തെത്തുന്നു. ഭക്ഷണത്തിനുമുമ്പ് മഹർഷിയേയും ശിഷ്യരേയും ധർമ്മപുത്രൻ സ്വാഗതം ചെയ്ത് സ്നാനത്തിനയക്കുന്നു.