നാഗേശ്വര ക്ഷേത്രം ബേഗൂർ

ബാംഗ്ലൂരിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണു നാഗേശ്വര ക്ഷേത്രം.
(നാഗേശ്വര ക്ഷേത്രം ബാംഗ്ലൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകയിലെ ബാംഗ്ലൂരിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണു നാഗേശ്വര ക്ഷേത്രം. നാഗനാഥേശ്വര ക്ഷേത്രം (Naganatheshvara ), പഞ്ചലിംഗേശ്വര ക്ഷേത്രം (Pancha Lingeshwara) എന്ന പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ബാംഗ്ലൂരിൽ നിന്നും തമിഴ് നാട്ടിലെ ഹൊസ്സൂരിലേക്കു പോകുന്ന പ്രധാന റോഡിനു സമീപത്തുള്ള ബേഗൂർ പട്ടണത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനടുത്ത് സ്ഥിതി ചെയ്തിരുന്ന കാശി വിശ്വേശര ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട്. നാഗേശ്വര ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത അവിടുത്തെ പഞ്ചലിംഗ പ്രതിഷ്ഠയാണ്. ശിവരാത്രി കാലഘട്ടത്തിലാണ് ഉത്സാവാഘോഷങ്ങളുടെ സമയം. കാർത്തിക മാസത്തിലെ തിങ്കളാഴ്ച ദിവസം നാഗേശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടക്കാറുണ്ട്. അതോടൊപ്പം തന്നെ ഏപ്രിൽ മാസത്തിൽ നടന്നുവരുന്ന ബ്രഹ്മ രഥോത്സവം ഏറെ പ്രധാനപ്പെട്ട മറ്റൊരു ആഘോഷമാണ്.

നാഗേശ്വര ക്ഷേത്രം
പുരാതന അമ്പലം
ബേഗൂരിൽ ഉള്ള ചരിത്രപാധാന്യമുള്ള അമ്പലം
ബേഗൂരിൽ ഉള്ള ചരിത്രപാധാന്യമുള്ള അമ്പലം
Country ഇന്ത്യ
Stateകർണാടക
Districtഉൾനാടൻ ബാംഗ്ലൂർ
Languages
 • Officialകർണാടക
സമയമേഖലUTC+5:30 (IST)

ചരിത്രം

തിരുത്തുക

വെസ്റ്റേൺ ഗംഗാ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ (സി. ഇ. 350 - 1000) ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യം പുരാതന കർണാടകത്തിലെ ഒരു സുപ്രധാന രാജവംശമായിരുന്നു. നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും മദ്ധ്യേ നല്ല രീതിയിലുള്ള പരമാധികാരമാണ് പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യത്തിനുണ്ടായിരുന്നത്. ക്രമേണ കുറഞ്ഞു വന്നു. കോലാറിൽ നിന്ന് ആദ്യം ആരംഭിച്ച്, പിന്നീട് അവരുടെ തലസ്ഥാനം ആധുനിക മൈസൂർ ജില്ലയിലെ കാവേരി നദിക്കരയിൽ തലക്കാടിലേക്കു മാറ്റുകയായിരുന്നു. ഈ കാലഘട്ടത്തിൽ ആയിരുന്നു നാഗേശ്വര ക്ഷേത്ര നിർമ്മിതി എന്നു വിശ്വസിച്ചു വരുന്നു.

പുരാതന ലിഖിതങ്ങളിൽ നിന്ന് ബേഗൂർ ഒരിക്കൽ വെപ്പുർ എന്നും കെല്ലെലെ [1] എന്നും അറിയപ്പെട്ടിരുന്നു എന്നു കാണാം. ക്ഷേത്ര സമുച്ചയത്തിനകത്തെ നാഗേശ്വർ, നാഗേശ്വര സ്വാമി എന്നീ രണ്ട് ക്ഷേത്രങ്ങൾ പടിഞ്ഞാറൻ ഗംഗാ രാജവംശത്തിലെ രാജാക്കൻമാരായ നിതിമാർഗ ഒന്നാമന്റേയും (എറെഗംഗ നീതിമാർഗ എന്നും 843-870 എന്നും വിളിച്ചിരുന്നു), എരിയപ്പ നീതിമാർഗ രണ്ടാമന്റേയും (എറെഗംഗ നീതിമാർഗ II, 907- 921) മേൽ നോട്ടത്തിൽ പൂർത്തിയാക്കിയതാണ്. ഈ പ്രദേശത്ത് ചോള സാമ്രാജ്യത്തിന്റെ ഭരണത്തിന് ശേഷമുള്ള ഒരു ശേഷിപ്പാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ. [2] സി. ഇ. 890 കാലത്ത് വന്ന ഒരു പഴയ കന്നഡ ലിഖിതത്തിൽ "ബംഗലൂരു യുദ്ധം" (ആധുനിക ബാംഗ്ലൂർ സിറ്റി) എന്ന പേരിൽ ഇതിനേപറ്റി വിവരിക്കുന്നുണ്ട്. ക്ഷേത്ര സമുച്ചയത്തിൽ കാണപ്പെടുന്ന ഈ ലിഖിതങ്ങൾ രചിച്ചത് ആർ. നരസിംഹചാർ ആണ്. ലിഖിതത്തേ കുറിച്ച് "എപിഗ്രാഫിയ കർണാടിക" (വോള്യം 10 ​​സപ്ലിമെന്ററി) പുസ്തക പരമ്പരയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ ബാംഗ്ലൂർ എന്ന സ്ഥലത്തിന്റെ അസ്തിത്വത്തിന്റെ ഏറ്റവും ആധികാരിക തെളിവായിരുന്നു ഇത്.[3]

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

ബേഗൂർ റോഡിനരികിൽ ഉള്ള ബേഗൂർ തടാകക്കരയിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂർ സിറ്റിയിൽ നിന്നും ഇലക്ട്രോണിക് സിറ്റി, തമിഴ് നാട്ടിലെ ഹൊസ്സൂരിലേക്കു പോകുന്ന പ്രധാന പാത ഈ വഴികളിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാനാവും. ബന്നാർഘട്ട റോഡിൽ നിന്നും ഹുളിമാവ് വഴിയും ബേഗൂരിലേക്ക് എത്തിച്ചേരാനാവും. ബൊമ്മനഹള്ളിയിൽ നിന്നും ഹൊങ്കസാന്ദ്ര വഴിയും ബേഗൂരിലേക്ക് എത്തിച്ചേരാനാവുന്നു. ഇലക്ട്രോണിക് സിറ്റിയിൽ നിന്നും ബേട്ടദാസണ്ണപുര വഴി ബേഗൂരിൽ എത്താനാവുന്നു.

ചിത്രശാല

തിരുത്തുക
 
അമ്പലത്തിനു മുന്നിലെ തടാകം
  1. പടിഞ്ഞാറൻ ഗംഗാ രാജാവ് ദുർവിനിതന്റെ മോളഹള്ളി ശാസനം(580-625 സി.ഇ.)
  2. Sarma (1992), p.78
  3. "Inscription reveals Bangalore is over 1,000 years old". The Hindu. 20 August 2004. Archived from the original on 2004-09-12. Retrieved 28 December 2012.