നാഗഗാന്ധാരി
നഠഭൈരവിയുടെ ജന്യരാഗം
കർണാടക സംഗീതത്തിലെ 20ആം മേളകർത്താരാഗമായ നഠഭൈരവിയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് നാഗഗാന്ധാരി. ഇതൊരു നിഷാദാന്ത്യരാഗമാണ്.മൂന്നു വ്യത്യസ്ത മേളകർത്താരാഗങ്ങളിൽ നിന്നും ഈ രാഗം രൂപം കൊണ്ടു എന്ന് പറയുന്നു,22ആം മേളാകർത്താരാഗമായ ഖരഹരപ്രിയയിൽ നിന്നും 23ആം മേളാകർത്താരാഗമായ ഗൗരിമനോഹരിയിൽ നിന്നും .മുത്തുസ്വാമി ദീക്ഷിതരുടെ കൃതികളിലൂടേയാണ് ഈ രാഗം ജനപ്രീതിയാർജ്ജിച്ചത്.
ഘടന,ലക്ഷണം
തിരുത്തുക- ആരോഹണം സ രി2 മ1 ഗ2 മ1 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ1 ഗ2 രി2 സ
സ്വരസ്ഥാനങ്ങൾ ഇവയാണ്, ചതുശ്രുതി ഋഷഭം,സാധാരണ ഗാന്ധാരം,ശുദ്ധ മദ്ധ്യമം,കൈശികി നിഷാദം എന്നിങ്ങനെ.
കൃതികൾ
തിരുത്തുക- സരസിജനാഭ സോദരീ മുത്തുസ്വാമി ദീക്ഷിതർ
- രാഗനുടേ മുത്തുസ്വാമി ദീക്ഷിതർ
അവലംബം
തിരുത്തുകhttp://www.indiamusicinfo.com/raga_today/nagagandhari.html Archived 2008-11-19 at the Wayback Machine.