നവാഫ് അൽ-അഹ്മദ് അൽ-ജാബിർ അൽ-സബ

2020 സെപ്റ്റംബർ 30 മുതൽ കുവൈത്തിലെ അമീറും കുവൈറ്റ് മിലിട്ടറി ഫോഴ്സിന്റെ കമാൻഡറുമാണ്  നവാഫ് അൽ-അഹ്മദ് അൽ-ജാബിർ അൽ-സബ ( അറബി: نواف الأحمد الجابر الصباح ). 2020 സെപ്റ്റംബർ 29 ന് അർദ്ധസഹോദരനും കുവൈറ്റ് അമീറുമായിരുന്ന സബ അൽ അഹ്മദ് അൽ ജാബർ അൽ സബയുടെ മരണത്തെത്തുടർന്ന് നവാഫ് രാജ്യത്തിന്റെ പരമോന്നതാധികാര സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006 ഫെബ്രുവരി 7 ന് നവാഫിനെ കിരീടാവകാശിയായി നാമനിർദേശം ചെയ്തിരുന്നു.

നവാഫ് അൽ-അഹ്മദ് അൽ-ജാബിർ അൽ-സബ
കുവൈറ്റ് രാജാവ്
ഭരണകാലം 30 സെപ്റ്റംബർ 2020 – നിലവിൽ
മുൻഗാമി സബ അൽ-അഹ്മദ് അൽ-ജാബിർ
കുവൈറ്റ് പ്രധാനമന്ത്രി സബ അൽ-ഖാലിദ് അൽ-സബ
ജീവിതപങ്കാളി ഷെരീഫ സുലൈമാൻ അൽ ജസീം
മക്കൾ
അഹ്മദ്
ഫൈസൽ
അബ്ദുള്ള
സലീം
ഷൈഖ
രാജവംശം ഹൗസ് ഒഫ് സബ
പിതാവ് അഹ്മദ് അൽ-ജാബിർ അൽ-സബ
മാതാവ് യമമാ

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബ 1937 ജൂൺ 25 ന് ജനിച്ചു. [1] കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ഷെയ്ഖ് അഹ്മദ് അൽ ജാബർ അൽ സബയുടെ മകനാണ്. [2] കുവൈത്തിലെ വിവിധ സ്കൂളുകളിൽ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. [3]

തൊഴിൽ മേഖല

തിരുത്തുക

കുവൈറ്റ് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളാണ് ഷെയ്ഖ് നവാഫ്, 58 വർഷത്തിലേറെയായി വിവിധ ഭരണ ഉത്തരവാദിത്തങ്ങളിൽ കുവൈത്തിൽ സേവനമനുഷ്ഠിക്കുന്നു. 25-ാം വയസ്സിൽ 1962 ഫെബ്രുവരി 21 ന് ഹവല്ലിയുടെ ഗവർണറായി നിയമിതനായ അദ്ദേഹം, 1978 മാർച്ച് 19 വരെ ഈ പദവി വഹിച്ചു. [4] 1978 ൽ അദ്ദേഹം ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു [5] [6] 1988 ജനുവരി 26 വരെ പ്രതിരോധമന്ത്രിയായി സേവനമനുഷ്ഠിച്ചു. [7] ഗൾഫ് യുദ്ധത്തെ, തുടർന്ന് 1991 ഏപ്രിൽ 20 ന് തൊഴിൽ, സാമൂഹിക കാര്യങ്ങളുടെ ആക്ടിംഗ് മന്ത്രിയായി ഷെയ്ഖ് നവാഫിനെ നിയമിക്കുകയും 1992 ഒക്ടോബർ 17 വരെ ഈ പദവി വഹിക്കുകയും ചെയ്തു.

1994 ഒക്ടോബർ 16 ന് ഷെയ്ഖ് നവാഫിനെ കുവൈറ്റ് നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫായി നിയമിക്കുകയും 2003 വരെ ആ പദവി വഹിക്കുകയും ചെയ്തു. [6] [8] [9] [10] അതേ വർഷം തന്നെ അദ്ദേഹത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അവരോധിക്കുകയും ചെയ്തു. [11] [5] അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ സമിതിയിൽ ദേശീയ ഐക്യത്തെ പിന്തുണയ്ക്കുന്ന പരിപാടികളിൽ പ്രധാന പങ്കുവഹിച്ചത് ഷെയ്ഖ് നവാഫ് ആണ്. [12]

2006 ഫെബ്രുവരി 7 ന് ഒരു അമീരി ഉത്തരവ് പ്രകാരം, ശൈഖ് നവാഫിനെ കിരീടാവകാശിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. [6] [13] [14]

2020 സെപ്റ്റംബർ 29 ന് ശൈഖ് സബ അന്തരിച്ചു, ദേശീയ അസംബ്ലി യോഗത്തിൽ നവാഫിനെ കുവൈത്തിന്റെ അമീറായി പ്രഖ്യാപിക്കുകയും ചെയ്തു . [15] [16] [17]

സ്വകാര്യ ജീവിതം

തിരുത്തുക

ശൈഖ് നവാഫ് സുലൈമാൻ അൽ ജസീം അൽ ഗാനിമിന്റെ മകളായ ഷെരീഫ സുലൈമാൻ അൽ ജസീം അൽ-ഗാനിമിനെയാണ് വിവാഹം കഴിച്ചത്. നാല് ആൺമക്കളും ഒരു മകളുമുണ്ട്. [18] [19]

ബഹുമതികൾ

തിരുത്തുക
  • സ്പെയിൻ :
    •   നൈറ്റ് ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് സിവിൽ മെറിറ്റ് (23 മെയ് 2008) [20]
  • അർജന്റീന :
    •   നൈറ്റ് ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ലിബറേറ്റർ ജനറൽ സാൻ മാർട്ടിൻ (1 ഓഗസ്റ്റ് 2011) [21]

ഇതും കാണുക

തിരുത്തുക
  1. "HH Sheikh Nawaf Al-Ahmad Al-Jaber Al-Sabah is the new Emir of Kuwait | THE DAILY TRIBUNE | KINGDOM OF BAHRAIN". DT News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 30 September 2020.
  2. "Kuwait: Sheikh Nawaf al-Sabah succeeds his late brother as emir". Middle East Eye (in ഇംഗ്ലീഷ്). Retrieved 30 September 2020.
  3. "Who is Sheikh Nawaf Al-Ahmad Al-Jaber Al-Sabah?". AlKhaleej Today (in അറബിക്). 29 September 2020. Archived from the original on 2020-10-04. Retrieved 30 September 2020.
  4. حدث في مثل هذا اليوم في الكويت دخل في 21 فبراير 2009
  5. 5.0 5.1 Official website of the Kuwaiti Ministry of Interior, (Section Arabic/English Read)
  6. 6.0 6.1 6.2 السيرة الذاتية لسمو الشيخ نواف الاحمد الجابر الصباح، وكالة الأنباء الكويتية كونا – نشر في 7 فبراير 2006، دخل في 11 أبريل 2010
  7. List of Kuwait Defense Ministers; Knights of the Kuwait Armed Forces(in Arabic)
  8. "Official website of the Kuwaiti National Guard, (Section Arabic Read)". Archived from the original on 16 July 2006. Retrieved 8 October 2014.
  9. [1] Kuwait National Guard Archives, His Highness Sheikh Nawaf Ahmad Al-Jaber Al-Sabah with His Royal Highness Mutaib bin Abdullah in 2001; Retrieved 7 March 2015
  10. [2] Archived 2017-06-13 at the Wayback Machine.Kuwait National Guard Archives, His Highness Sheikh Nawaf Ahmad Al-Jaber Al-Sabah, Retrieved 7 March 2015
  11. "Crown Prince Sheikh Nawaf Al-Ahmed Al-Jaber Al-Sabah". Global Security. Retrieved 24 October 2014.
  12. "Kuwait: Sheikh Nawaf Al Ahmed Al Sabah appointed Emir". gulfnews.com (in ഇംഗ്ലീഷ്). Retrieved 30 September 2020.
  13. "Kuwait's emir dies, triggering leadership change in major OPEC producer | S&P Global Platts". www.spglobal.com (in ഇംഗ്ലീഷ്). 29 September 2020. Retrieved 30 September 2020.
  14. "Crown Prince Nawaf Ahmed Jaber Al-Sabah crowned after Kuwait's Emir dies at 91". The Nation (in ഇംഗ്ലീഷ്). 29 September 2020. Retrieved 30 September 2020.
  15. "Kuwait swears in new emir after Sheikh Sabah's death". www.aljazeera.com (in ഇംഗ്ലീഷ്). Retrieved 2020-09-30.
  16. "Kuwait's Emir Sheikh Sabah dies at age 91". Al Jazeera. 29 September 2020.
  17. "Crown Prince Sheikh Nawaf Becomes Kuwait's New Emir". BOL News. 29 September 2020. Archived from the original on 2020-10-04. Retrieved 2020-10-01.
  18. "New Emir of Kuwait named". Royal Central (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 29 September 2020. Retrieved 30 September 2020.
  19. "Who is Sheikh Nawaf Al-Ahmad Al-Jaber Al-Sabah?". AlKhaleej Today (in അറബിക്). 29 September 2020. Archived from the original on 2020-10-04. Retrieved 30 September 2020.
  20. Boletín Oficial del Estado
  21. Boletín Oficial de la Nación
നവാഫ് അൽ-അഹ്മദ് അൽ-ജാബിർ അൽ-സബ
ഹൗസ് ഒഫ് സബ
Born: 25 ജൂൺ 1937
Regnal titles
മുൻഗാമി
{{{before}}}
കുവൈറ്റിലെ രാജാക്കന്മാർ
2020–നിലവിൽ
Incumbent
Heir apparent:
TBD