നറ്റാലിയ മൊറാർ

മൊള്‍ഡോവന്‍ പത്രപ്രവര്‍ത്തക

മൊൾഡോവയിലെ അന്വേഷണാത്മക പത്രപ്രവർത്തകയാണ് നറ്റാലിയ മൊറാർ (English: Natalia Morar (Romanian: Natalia Morari; Russian: Наталья Григорьевна Морарь). റഷ്യൻ മാഗസിനായ ന്യൂ ടൈംസിലാണ് പത്രപ്രവർത്തനം നടത്തുന്നത്. റഷ്യയിലെ ഒരു ഉന്നത അഴിമതി പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് 2007ൽ റഷ്യയിൽ സ്ഥിരതാമസമായിരുന്ന[1] ഇവരെ രാജ്യത്ത് നിന്ന് പുറത്താക്കി.[1][2]

നറ്റാലിയ മൊറാർ, 2015ൽ

1984 ജനുവരി 12ന് മൊൾഡോവയിൽ ജനിച്ചു. സാമൂഹ്യ ശാസ്ത്ര പഠനത്തിനായി 2002ൽ റഷ്യയിലേക്ക് താമസം മാറി. മോസ്‌കൊ സ്‌റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് 2007ൽ ബിരുദം നേടി.റഷ്യൻ പൗരത്വത്തിനായി അപേക്ഷിച്ചു. 2008 ഏപ്രിലിൽ റഷ്യൻ പൗരത്വം ലഭിക്കേണ്ടതായിരുന്നു.[3] എന്നാൽ, ദേശീയ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് അവരുടെ പൗരത്വ അപേക്ഷ തള്ളി.[4]

അന്വേഷണം

തിരുത്തുക

2007 മേയിൽ ഓസ്ട്രിയയിലെ റൈഫിസൺ സെൻട്രൽ ബാങ്കും റഷ്യയിലെ പുടിൻ ഭരണകൂടത്തിലെ പ്രമുഖരും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അഴിമതി കേസ് പുറത്തുകൊണ്ടുവന്നു. റഷ്യയിലെ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് ഏജൻസിയായ എഫ് എസ് ബി ഉപമേധാവി അലക്‌സാണ്ടർ ബോർടിൻകോവ് ഉൾപ്പെടെയുള്ളവരുടെ പങ്ക് പുറത്തായി.[5]

  1. 1.0 1.1 "New Times Staffer Non-Grata in Russia". Kommersant. December 17, 2007. Archived from the original on December 1, 2008. Retrieved 2008-05-18.
  2. Journalist's Expulsion Remains a Mystery Archived 2008-02-17 at the Wayback Machine., Kommersant, December 18, 2007
  3. "Natalia Morar, jurnalista care a infuriat Kremlinul", in România Liberă, 21 December 2008
  4. "Morar to Be Held Accountable Under Constitution" Archived 2008-12-11 at the Wayback Machine., Kommersant, August 25, 2008
  5. Чиновники уводят деньги на Запад. Archived 2008-05-17 at the Wayback Machine. by Natalya Morar The New Times № 15 May 21, 2007 г.English translation Archived March 17, 2008, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=നറ്റാലിയ_മൊറാർ&oldid=4100003" എന്ന താളിൽനിന്ന് ശേഖരിച്ചത്