നമിത ടോപ്പോ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഇന്ത്യൻ ഹോക്കി ടീമിലെ ഒരു മധ്യനിരക്കളിക്കാരിയാണ് നമിത ടോപ്പോ (Namita Toppo).[2] ഒഡീഷയിലെ സുന്ദർഗ്രാഹ് ജില്ലയിലെ ജൗറുമൽ പഞ്ചായത്തിലെ ധോഭോ ടോപ്പോയുടേയും ചക്രവർത്തി ടോപ്പോയുടേയും മകളാണ് നമിത.[3] ഒഡീഷയിലെ പൻപോഷ് സ്പോർട്സ് ഹോസ്റ്റലിൽ നിന്നും പരിശീലനം നേടിയാണ് ഹോക്കിടീമിൽഎത്തിയത്.[4]

നമിത ടോപ്പോ
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംNamita Toppo
പൗരത്വം ഇന്ത്യ
Sport
രാജ്യംIndia
കായികമേഖലHockey
ക്ലബ്Odisha, Railway, WR[1]

നേട്ടങ്ങൾ

തിരുത്തുക

നമിത ടോപ്പോ 97 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 4 ഗോളുകൾ നേടിയിട്ടുണ്ട്.[5]

  • 2011 സെപ്റ്റമ്പർ 25 ന് ബാങ്കോക്കിൽ വെച്ചു നടന്ന പതിനെട്ടുവയസ്സിന് താഴെയുള്ള വനിതകളുടെ ഏഷ്യാകപ്പിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു..[6][7]
  • 2013 ഫെബ്രുവരിയിൽ ന്യൂ ഡെൽഹിയിൽ വെച്ചു നടന്ന FIH വേൾഡ് ലീഗിൽ രണ്ടാം റൗണ്ടിൽ എത്തിയ സിനിയർ വനിതാ ഇന്ത്യൻഹോക്കി ടീം അംഗമായിരുന്നു.[8]
  • 2013 ജൂലൈയിൽ ജർമനിയിൽ വെച്ചു നടന്ന ജുനിയർ വനിതകളുടെ ഹോക്കിവേൾഡ് കപ്പിൽ വെങ്കല മെഡൽ നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ടീം അംഗമായിരുന്നു.[9][10]
  • 2013 ൽ ജപ്പാനിൽ വെച്ചു നടന്ന മൂന്നാമത് വനിതകളുടെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ രാജ്യത്തെ പ്രതിനിധീകരിച്ചു.[11]
  • 2013 ൽ മലേഷ്യയിൽ വെച്ചു നടന്ന എട്ടാമത് വനിതാ ഏഷ്യാകപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ചു
  • 22014 ൽ ഗ്ലാസ്കോയിൽ വെച്ചു നടന്ന ഒന്നാമത് FIH ചാമ്പ്യൻസ് ചാലഞ്ചിൽ രാജ്യത്തെ പ്രതിനിധീകരിച്ചു.[12]
  • 2014 ജൂണിൽ കോലാലംപൂരിൽ വെച്ചു നടന്ന വനിതാഹോക്കി ടെസ്റ്റ് പരമ്പരയിൽ മലേഷ്യയെ 6-0 ന് പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു.
  1. "Senior Women Core Probables". hockeyindia.org. Archived from the original on 2017-02-02. Retrieved 31 July 2016.
  2. "Four Odisha players part of Olympic-bound women's hockey squad". timesofindia.indiatimes.com. Retrieved 30 July 2016.
  3. "PERSONALITIES". orisports.com. Retrieved 31 July 2016.
  4. "Hockey cradle celebrates Rio entry". newindianexpress.com. Archived from the original on 2016-08-16. Retrieved 31 July 2016.
  5. "Senior Women Core Probables". hockeyindia.org. Archived from the original on 2017-02-02. Retrieved 31 July 2016.
  6. "Bronze for India in the U-18 Girls Asia Cup". thefansofhockey.com. Retrieved 31 July 2016.
  7. "India Get Bronze Medal in u-18 Asia Cup Women's Hockey". bharatiyahockey.org. Retrieved 31 July 2016.
  8. "Ritu Rani to Lead Indian Women's Team at World Hockey League Round 2 in Delhi". thefansofhockey.com. Retrieved 31 July 2016.
  9. "India win historic bronze at junior women hockey World Cup". thehindu.com. Retrieved 31 July 2016.
  10. "Sushila to Lead India at Junior Women's Hockey World Cup in Mönchengladbach". thefansofhockey.com. Retrieved 31 July 2016.
  11. "Indian Senior Women Hockey Team Announced For 8th Women's Asia Cup At Kuala Lumpur, Malaysia". hockeyindia.org. Retrieved 31 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
  12. "Indian Women Team departs for Champions Challenge 1". thefansofhockey.com. Retrieved 31 July 2016.
"https://ml.wikipedia.org/w/index.php?title=നമിത_ടോപ്പോ&oldid=4107563" എന്ന താളിൽനിന്ന് ശേഖരിച്ചത്