നമക്വാലാന്റ്
ദക്ഷിണാഫ്രിക്കയിലും നമീബിയയിലുമായി സ്ഥിതിചെയ്യുന്ന പർവ്വതപ്രദേശമാണ് നമക്വാലാന്റ് (ആഫ്രിക്കാൻസ്: നമക്വാലാന്റ്). തെക്കേതീരത്തായി 1000 കിലോമീറ്റർ നീണ്ടുകിടക്കുന്ന പ്രദേശമാണിത്. 4,40,000 ചതുരശ്രകിലോമീറ്റർ പരന്നുകിടക്കുന്നു. ഓറഞ്ച് നദി ഈ പ്രദേശത്തിനെ രണ്ടായി വിഭജിക്കുന്നു. തെക്കുള്ള ലിറ്റിൽ നമക്വാലാന്റ്, വടക്കുള്ള ഗ്രേറ്റ് നമക്വാലാന്റ് എന്നിവയാണവ.
നമക്വാജില്ലാമുനിസിപ്പാലിറ്റിയിലാണ് ലിറ്റിൽ നമക്വാലാന്റ് സ്ഥിതിചെയ്യുന്നത്. ഇത് ദക്ഷിണാഫ്രിക്കയിലെ വടക്കൻ കേപ്പ് പ്രവിശ്യയുടെ ഭാഗമാണ്. 26,836 ചതുരശ്രകിലോമീറ്ററുള്ള ഇത് രാജ്യത്തെ ഏറ്റവും വലിയ ജില്ലയാണ്. കമിയെസ്ബെർഗ്ഗ് ലോക്കൽ മുനിസിപ്പാലിറ്റി ഒരു സാധാരണ മുനിസിപ്പാലിറ്റിയാണ്.
ഗ്രേറ്റ് നമക്വാലാന്റ് നമീബിയയിലെ ഇൽകരസ് പ്രവിശ്യയിലാണ്. ഗ്രേറ്റ് നമക്വാലാന്റിൽ ജനസംഖ്യ വളരെക്കുറവാണ്. ഖൊയിഖൊയി ജനതയാണ് ഇവിടെ പരമ്പരാഗതമായി അധിവസിക്കുന്നത്.
ഇതുംകാണുക
തിരുത്തുക- ലെറ്റർക്ലിപ്പ്
- നമക്വാലാൻറ് റെയിൽവേ
- പീസ് ഇൻ ആഫ്രിക്ക (ship)